Latest Movies

1.Bheeshma Parvam(2022) 


 എല്ലാവരും കാത്തിരുന്ന മമ്മൂക്കയുടെ ഭീഷമപർവ്വം എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്.ആദ്യ ഷോയ്ക്ക് ശേഷം ലഭിക്കുന്ന ഗംഭീര റിപ്പോർട്ടുകളെ വരവേൽക്കുകയാണ് പ്രേക്ഷകർ.മമ്മൂക്കയിൽ നിന്ന് ഒരുപാട് നാളുകളായി നമ്മൾ പ്രേക്ഷകർക്ക് മിസ്സ് ആയ ഒരു മാസ്സ് നായകന്റെ തിരിച്ചുവരവ് ആണ് പടം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഇപ്പോ വരുന്ന റിപ്പോർട്ടുകൾ.

പ്രേക്ഷകർക്ക് കാത്തിരിക്കാൻ ഒരുപാട് കാരണങ്ങൾ തന്നെ ഉണ്ട്.മമ്മൂക്ക ഒരു മാസ്സ് പടം ചെയ്യുന്നു.'ബിഗ് ബി' ക്ക് ശേഷം വരുന്ന മമ്മൂക്ക -അമൽ നീരദ് കോമ്പോ ആണ് പടത്തിന്റെ മെയിൻ ഹൈപ്പ് ന് കാരണം.ബിലാൽ ന് മുൻപ് ഉള്ള ചെറിയ ഒരു പടം എന്നാണ് ആദ്യം കരുതിയിരുന്നത്.എന്നാൽ പടം റിലീസിനോട് അടുക്കുമ്പോ ടീസർ ഉം ട്രൈലെറും തന്ന ഹൈപ്പും പടത്തിന്റെ അണിയറപ്രവർത്തകരുടെ കോൺഫിഡൻസ് ഉം പടത്തിനോടുള്ള പ്രതീക്ഷ ഉയർത്തി.സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള അമൽ നീരദ് നിരാശപ്പെടുത്തില്ല എന്ന ഉറച്ച ഒരു വിശ്വാസത്തിന്റെ പുറത്താണ് ഫാൻസ്‌ ഷോ ടിക്കറ്റ് എടുത്തത്.കേരളത്തിൽ നാനൂറോളം സ്ക്രീനിലാണ് പടം റിലീസ് ആയിരിക്കുന്നത്.കേരളത്തിലുടനീളം രാവിലെ ഫാൻസ്‌ ഷോ യും ഉണ്ടായിരുന്നു.പടത്തിന്റെ പ്ലോട്ട് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.


സ്ഥിരം അമൽ നീരദ് പടം പോലെ തന്നെ ഇത്തിരി സ്ലോ ആണ് പടത്തിന്റെ പേസ്.റിച്ച് മേക്കിങ് പറയാതിരിക്കാൻ വയ്യ.പടത്തിന്റെ പേസ് നമ്മളുടെ ആസ്വാദനത്തെ ബാധിക്കാൻ പോണില്ല.കഥയിൽ വലിയ പുതുമ എന്നൊന്നും പറയുന്നില്ല.അണിയറ പ്രവർത്തകർ പറഞ്ഞത് പോലെ തന്നെ ഇതൊരു കുടുംബത്തിൽ നടക്കുന്ന കഥയാണ്.അവർക്കിടയിലെ ചില കാര്യങ്ങളൊക്കെയാണ് പടം.മമ്മൂക്കയെ നല്ല സ്റ്റൈലിഷ് ആയി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് പടത്തിൽ.സ്വഗ് ഉം സ്റ്റൈലിഷ് ആയ രംഗങ്ങളും ഒക്കെ പക്കാ ആയി അമൽ എടുത്ത് വച്ചിട്ടുണ്ട്.പടത്തിലുടനീളം പ്രേക്ഷകനെ കയ്യിലെടുക്കും തക്ക വിധമുള്ള പെർഫോമൻസ് ആണ്.

മമ്മൂക്കയിൽ നിന്ന് കുറെ കാലമായി പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ഒരു പടമാണ് ഭീഷ്മ.എല്ലാ ബിൽഡ് അപ്പ് ഉം ഒരുക്കി വച്ച ആദ്യ പകുതിയും പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രണ്ടാം പകുതിയുമാണ് പടത്തിൽ.പടത്തിന്റെ പോസിറ്റീവ് ആയി തോന്നിയ കാര്യങ്ങൾ ഒരുപാടുണ്ട്.പടത്തിന്റെ കിടിലൻ മേക്കിങ്,ബിജിഎം-സുഷിൻ ശ്യാം ന്റെ കിടിലൻ വർക്ക്,മറ്റ് താരങ്ങളുടെ കിടിലൻ പെർഫോമൻസ്.പറയാൻ വിട്ട് പോയ കാര്യം അതായിരുന്നു.എല്ലാം നല്ല കിടിലൻ കാസ്റ്റിംഗ്.ഒട്ടും നെഗറ്റീവ് പറയാൻ ഇല്ലാത്ത കാസ്റ്റിംഗ് ഉം പെർഫോമൻസ് ഉം.പ്രത്യേകിച്ച് സൗബിന്റെ പ്രകടനം വളരെ നല്ലതായി തോന്നി.

പടത്തിന്റെ ടെക്നിക്കൽ സൈഡ് ഉം കയ്യടി അർഹിക്കുന്നു.എന്തിന് ഈ പടം കാണണം എന്ന് ഇന്റർവ്യൂ യിൽ ഒരാൾ ചോദിച്ചപ്പോ മമ്മൂക്ക പറഞ്ഞ മറുപടി ആണ്."ഒന്ന് എടുത്ത് നോക്ക് ".അത് തന്നെയാണ് പടം കാണാൻ പോകുന്ന പ്രേക്ഷകരോടും പറയാൻ ഉള്ളത്.പൈസ വസൂൽ പടമാണ്.ഒരുപാട് നാളുകൾക്കു ശേഷം മമ്മൂക്കയുടെ നല്ലൊരു പടം കണ്ട് ഇറങ്ങിവരാം.രണ്ടരമണിക്കൂർ നല്ലൊരു പടം ആസ്വദിക്കാം.ട്രൈലെറിൽ കാണിച്ച ഒരു വാചകം തന്നെ പടത്തെ വിശേഷിപ്പിക്കാൻ 'ഒരു അമൽ നീരദ് പടം'.

Suggestions

Name

Email *

Message *