ക്‌ളീഷേ അല്ലാത്തൊരു ഹൊറർ പടം കണ്ടാലോ - Men (2022)

വെറൈറ്റി ഹൊറർ-മിസ്റ്ററി പടങ്ങൾ കാണാൻ ആഗ്രഹമുള്ളവർക്ക് മാത്രം കണ്ട് നോക്കാവുന്ന ഒരു പടം.നിങ്ങൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത സിനിമാ എന്ന അവകാശവാദമൊന്നും ഇല്ല.ഇത്തിരി വ്യത്യസ്തത പ്രതീക്ഷിക്കുന്നവർക്ക് കണ്ട് നോക്കാവുന്ന ഒരു പടം.ഈ വർഷം റിലീസായ ഈ ചിത്രം ഒന്ന് കണ്ട് നോക്കൂ.

Men (2022)
Horror-Sci fi
1h 40m
6.1/10

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ട്രോമയിൽ ആകെ ഉലഞ്ഞിരിക്കുകയാണ് ഹാർപർ. സംശയഃരോഗിയായ ഭർത്താവിന്റെ മാനസികപീഡകൾ ദുരിതത്തിലാക്കിയ ഫാമിലി ലൈഫ്,തുടർന്ന് അയാളുടെ സൂയിസൈഡ്.അതിൽ നിന്ന് രക്ഷ തേടി ഇംഗ്ലണ്ടിലെ ഒരു ഗ്രാമ പ്രദേശത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെ രണ്ടാഴ്ച ഒറ്റയ്ക്ക് താമസിക്കാൻ വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്.

അതിമനോഹരമായ ഒരു ഗ്രാമത്തിൽ ഒരു വലിയ വീട്ടിലാണ് ഹാർപർ ഇപ്പോൾ. തൊട്ടടുത്തുള്ള കാട്ട് വഴിയിലൂടെ നടന്ന് ഉപേക്ഷിക്കപ്പെട്ട റെയിൽവേ ലൈനിൽ എത്തി. ഒരു പഴയ ടണൽ കണ്ട ഹാർപർ അവിടുത്തെ എക്കോ കേട്ട് കൗതുകത്തോടെ വീണ്ടും വീണ്ടും ശബ്ദം ഉണ്ടാക്കുമ്പോ പെട്ടന്ന് ടണലിന്റെ മറ്റേ അറ്റത്ത് നിന്ന് ഒരാൾ അടുത്തേക്ക് വരുന്നതായി കാണുന്നു.

പിന്നീട് വീട്ടിലും ആ ഗ്രാമത്തിലുമായി പലതരം വിചിത്ര അനുഭവങ്ങളിൽ കൂടി കടന്ന് പോകുന്ന ഹാർപർ അതോടൊപ്പം തന്റെ ജീവിതത്തിൽ നടന്ന ട്രോമാറ്റിക് അനുഭവം ഓരോ പടിയായി ഓർത്തെടുക്കുന്നു.

എളുപ്പം കണ്ടു തീർത്ത് നിർവൃതി അടയാൻ പറ്റിയ പടമല്ല. വളരെ പതുക്കെ പോകുന്ന കഥ(കഥയെന്ന് പറയാമെങ്കിൽ)യാണ്. വളരെ റിയലിസ്റ്റിക്കായി തുടങ്ങി ഹൊറർ ഫാന്റസി മൂഡിലേക്ക് വേഗം തന്നെ മാറുന്നുണ്ട്. കുറച്ച് ചോരയും വയലൻസും, കുറച്ച് ഹൊററുമുണ്ട്. ഇതെന്താ നടന്നത്, നടക്കുന്നത് എന്ന തോന്നലിലാണ് പടം തീരുന്നത്.

[Alex Garlandന്റെ Ex Machina മാത്രം കണ്ടിട്ടുള്ളവർ അത് പ്രതീക്ഷിച്ച് Men എടുക്കരുത്. Annihilation കൂടി കണ്ട് ഇഷ്ടമായവർക്ക് ഒന്നും നോക്കാതെ Men കാണാം.]

Suggestions

Name

Email *

Message *