ട്രെൻഡിംഗ് ലിസ്റ്റിലുള്ള തമിഴ് ത്രില്ലർ സീരീസ് -Trending Tamil Series -Vilangu(2022)

Vilangu(2022)
Tamil
Web series
Thriller
7 Episodes


കഴിഞ്ഞ മാസം റിലീസ് ആയ ഒരു തമിഴ് സീരീസ് പരിചയപെട്ടാലോ.വെറും 7 എപ്പിസോഡ് കൊണ്ട് കണ്ടു തീർക്കാവുന്ന ത്രില്ലിങ് ആയൊരു സീരീസ്.നമ്മൾ ഒരു സീരീസ് കാണുമ്പോൾ പ്രതീക്ഷിക്കുന്ന എല്ലാത്തരം ചേരുവകളും ആവോളം ഈ സീരീസ് ൽ ചേർത്തിട്ടുണ്ട്.


ചെറിയ സീരീസുകൾ തപ്പി ഇറങ്ങിയവർക്കുള്ള ഏറ്റവും നല്ല ഓപ്ഷൻ ആണ് സീരീസ്.ലാഗ് ഒന്നും അടിപ്പിക്കാതെ ഒറ്റയടിക്ക് ആസ്വദിക്കാനുള്ള എല്ലാം ഇതിലുണ്ട്.ഭീകര കഥയൊ മറ്റ് സീരീസുകൾ വച്ചുള്ള താരതമ്യങ്ങളോ ആഗ്രഹിക്കുന്നില്ല കണ്ടിട്ടില്ലാത്തവർ ചുമ്മാ ഒന്ന് കണ്ടുനോക്ക്.

ഒരു ദിവസം വരുന്ന ഒരു നിഗൂഢമായ കേസ്.നമ്മുടെ നായകൻ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷൻ, അന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വരുന്നു.കാട്ടിനുള്ളിൽ അഴുകിയ ഒരു ശവം കിടക്കുന്നു എന്ന്. പോലീസ് അവിടെ ചെന്ന് നോക്കുമ്പോൾ സംഗതി ഉള്ളതാണ്. മേലധികാരികളെ അറിയിക്കുന്നു. ആ ശവത്തിന്റെ മുഖം തിരിച്ചു അറിയാൻ പറ്റാത്ത വിധം അഴുകിപോയിരുന്നു. ഇതിനിടെ അവർ പോലും അറിയാതെ ആ ശവത്തിന്റെ തല കാണാതെ ആകുന്നു.എന്താണ് സംഭവം?അതിന് ശേഷം അരങ്ങേറുന്ന സംഭവങ്ങൾ കണ്ടു നോക്കിക്കോളൂ.

പോലീസ് സ്റ്റേഷനിലെ ഡേ ടു ഡേ ജോലികളും, പോലീസ്കാരുടെ വ്യക്തിജീവിതവും വർക്ക്‌ പ്രഷർ ഉം ഒക്കെ റിയലിസ്റ്റിക് ആയി കാണിച്ചിരിക്കുന്നു. മൂന്നാംമുറയൊക്കെ പച്ചക്ക് തന്നെ കാണിച്ചിട്ടുണ്ട്. സീരീസ് ലെ കാസ്റ്റിംഗ് ഒക്കെ മികച്ചത് ആണ്. ഔട്ട്‌ ഓഫ് പ്ലേസ് എന്ന് പറയാൻ ഒറ്റയാൾ പോലുമില്ല. വെൽ ഡെവലപ്പ്ഡ് ആയ സ്ത്രീ കഥാപാത്രങ്ങൾ ഒന്നുമില്ല എന്നത് വേണേൽ ഒരു ന്യൂനതയായി പറയാം.

മറ്റ് സീരീസുകളെ അപേക്ഷിച്ചു ഇതിൽ തോന്നിയ വലിയ ഒരു പോസിറ്റീവ് കുറ്റവാളിയെ കണ്ടുപിടിക്കുന്നതിനും തെളിവ് ഉണ്ടാക്കുന്നതിനും ഒക്കെ സീരീസ് ഉപയോഗിച്ചിരിക്കുന്ന രീതി പുതുമ നിറഞ്ഞത് ആണ്. മൊത്തത്തിൽ നല്ല ഒരു വാച്ച് ആണ്. പതിഞ്ഞ താളത്തിൽ തുടങ്ങി ഒടുവിൽ ത്രില്ലിങ് എക്സ്പീരിയൻസ് ആണ് ഈ സീരീസ് ഒരുക്കിവെക്കുന്നത്.കണ്ടിട്ടില്ലാത്തവർ കണ്ടു നോക്കുക.

സീരീസ് ലിങ്ക് വേണ്ടവർക്ക് നമ്മുടെ ടെലിഗ്രാം ചാനലിൽ സന്ദർശിക്കാവുന്നതാണ്.

Suggestions

Name

Email *

Message *