കൾട്ട് കോമഡി എന്റെർറ്റൈൻർ പടം -Snatch(2020)/സ്‌നാച്ച്(2020)

Snatch(2000)
Crime/Comedy
1hour 42 Minutes
8.3/10

ബ്രാഡ് പിറ്റും ജേസൺ സ്റ്റാതാവും ഗയ്‌ റിച്ചിയുടെ സംവീധാനത്തിൽ ഒന്നിച്ച പടമാണ്.ഒട്ടും ബോറടിപ്പിക്കാത്ത അവതരണമാണ് പടത്തിന്റേത്.അത്യാവശ്യം ആൾക്കാർ കണ്ട പടമാണെങ്കിൽ കൂടി പടം മിസ്സ് ചെയ്തവരുണ്ട്.അത്തരം പ്രേക്ഷകരും ഗ്യാങ്സ്റ്റർ പടങ്ങൾ താല്പര്യമുള്ള ആൾക്കാരും എന്തായാലും കണ്ടോ ഇഷ്ടപ്പെടും.

ക്രൈം കോമഡി ജേണറിൽ വന്ന പടം കണ്ടിട്ടുള്ള മിക്കവരുടെയും ഫേവറിറ്റ് ആണ്.അഭിനേതാക്കളുടെ കിടിലൻ പ്രകടനം,കിടിലൻ ഡയറക്ഷൻ ഒക്കെ ഈ പടത്തിന്റെ പോസിറ്റീവ് ആണ്.2000 ൽ റിലീസ് ആയ ഈ പടത്തിന്റെ റേറ്റിംഗ് 8.3/10 ആണ്.

ഒരു 84 കാരറ്റ് ഡയമണ്ട്, ആ ഡയമണ്ടാണ് വിഷയം.ഈ ഡയമണ്ട് കൈക്കലാക്കാൻ നടക്കുന്ന കുറച്ച് ടീംസിന്റെ കഥയാണിത്. ഒപ്പം ഒരു ബോക്സിംഗ് മാച്ചിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളെപ്പറ്റിയും പാരലലായി പറയുന്ന നോൺ ലീനിയർ ട്രീറ്റ്മെന്റിലുള്ള ഒരു ഗംഭീര എന്റർടൈനറാണ് ചിത്രം !

മലയാളത്തിൽ ഇറങ്ങിയ പെല്ലിശ്ശേരിയുടെ ഡബിൾ ബാരലിനും കോളിവുഡിൽ പിറന്ന ജിൽ ജങ്ക് ജക്കിനുമെല്ലാം 'സ്നാച്ച് ' പ്രചോദനം ആയിട്ടുണ്ടെന്ന് നിസംശയം പറയാം.
ഗയ് റിച്ചി എന്ന ഡയറക്ടറുടെ യൂണിക്ക് മേക്കിംഗ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹയ്ലൈറ്റ്. അദ്ദേഹത്തിന്റെ ഫസ്റ്റ് മൂവിയായ 'ലോക്ക്, സ്റ്റോക്ക് & ടൂ സ്‌മോക്കിംഗ് ബാരൽസും' ഇതേ അഖ്യാന ശൈലിയിൽ ഉള്ളതാണ്.

എടുത്ത് പറയേണ്ട മറ്റൊന്ന് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളാണ്. പേരായാൽ ഒരു മജ വേണം എന്ന പറച്ചിൽ ശരി വെക്കുന്നത് പോലെ, വൺ പഞ്ച് മിക്കി, ഫ്രാങ്കി ഫോർ ഫിംഗേഴ്സ്, ബുള്ളറ്റ് ടൂത്ത്‌ ടോണി, ബോറിസ് ദ ബ്ലേഡ്, ബാഡ് ബോയ് ലിങ്കൺ, ടർക്കിഷ്... ഇതുപോലുള്ള കിടിലൻ പേരുകളാണ് ഓരോ കഥാപാത്രങ്ങൾക്കും. ബ്രാഡ് പിറ്റ്,ജേസന്‍ സ്റ്റാത്താം,ഡെല്‍ടോറോ,അലന്‍ ഫോര്‍ഡ്,ലെനീ ജെയിംസ്,വിന്നീ ജോണ്‍സ് തുടങ്ങി വന്ന് പോകുന്നവരെല്ലാം മികച്ച പെർഫോമൻസ് തന്നെയാണ്.

ഒന്നെമുക്കാൽ മണിക്കൂർ മാറ്റി വെച്ചാൽ ഒരു കിടിലൻ എന്റർടൈനർ കണ്ടിട്ട് വരാം.!

Suggestions

Name

Email *

Message *