ജയിൽ ചാട്ട സീരീസ് -Thriller Series- Prison Break (2005-2017)/പ്രിസൺ ബ്രേക്ക്

Prison Break(2005-2017)
90 Episodes/5 Season
8.4/10

വളരെയധികം ത്രില്ലടിച്ചു കണ്ട കിടിലനൊരു സീരീസ്.2005 ഓഗസ്റ്റ് 29നാണ് ഈ സീരീസ് ന്റെ ആദ്യ എപ്പിസോഡ് റിലീസ് ആകുന്നത്.സാധാരണ നമ്മൾ കണ്ടിട്ടുള്ള കിടിലൻ സീരിസുകളുടെ ലിസ്റ്റിലേക്ക് ഈ സീരീസ് ഉം ചേർക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി നേടിയ സീരിസ് ആണല്ലോ മണിഹെയ്‌സ്റ്റ്.ആ സീരീസ് കണ്ട ശേഷമാണ് ഈ സീരീസ് കാണാൻ തുടങ്ങിയത്.പറയാതിരിക്കാൻ വയ്യ എല്ലാം കൊണ്ടും ഞെട്ടിച്ചു എന്ന് പറയാം.ഒരു രക്ഷയില്ലാത്ത പ്രകടനവും ത്രില്ലടിപ്പിച്ച കിടിലൻ കഥാ സന്ദർഭവും ആണ് സീരീസ് ന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

അഞ്ചു സീസണുകളിൽ ആയി 90ന് അടുത്ത് എപ്പിസോഡുകൾ ആണ് സീരീസിനുള്ളത്. ആദ്യ രണ്ടു സീസണുകൾ ഗംഭീര ത്രില്ലെർ  അനുഭവം നൽകുമ്പോൾ മൂന്നും നാലും സീസണുകൾ അല്പം പതിയെ ആണെങ്കിലും കൂടെ ആ ത്രില്ലർ സ്വഭാവം കൈവിടാതെ തന്നെ ആസ്വദിക്കാൻ സാധിക്കുന്നവയാണ്. അഞ്ചാം സീസണിൽ എത്തുമ്പോൾ അല്പം വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ അവസാന എപ്പിസോഡുകൾ കാണുകയും ചെയ്യാം. എന്തായാലും ധൈര്യമായി കണ്ടുതുടങ്ങാം എന്നുറപ്പ് തരുന്നു.

നമ്മൾ കണ്ടിട്ടുള്ള ഒട്ടനവധി ജയിൽചാട്ട സിനിമകളിലുള്ള പോലുള്ള മേക്കിങ് ആണ് ഈ പടത്തിന്റെയും.പ്രേക്ഷകന് യാതൊരു തരത്തിലും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഒട്ടനവധി കഥാ സന്ദർഭങ്ങൾ ഈ സീരീസ് ൽ ആവോളം ഉണ്ട്.പക്കാ നായകന്റെ ഷോ ആണ് സീരീസ്.അതിനെ പറ്റി കൂടുതൽ പറഞ്ഞു ആ രസം കളയുന്നില്ല.

കഥയിലേക്ക് വന്നാൽ,

വൈസ് പ്രസിഡന്റിന്റെ സഹോദരനെ കൊലപ്പെടുത്തി എന്ന കുറ്റം ചാർത്തി കിട്ടിയ വധശിക്ഷക്ക് ദിവസങ്ങൾ എണ്ണി ഇരിക്കുന്ന നിരപരാധിയായ തന്റെ ജ്യേഷ്ഠൻ ലിങ്കൻ ബറോസിനെ രക്ഷിക്കാൻ, അനിയനായ മൈക്കിൾ സ്കോഫീൽഡ് ശരീരം മുഴുവൻ ടാറ്റുവും അടിച്ച് തല നിറയെ കിളി പറത്തുന്ന ഐഡിയകളുമായി ഒരു കുറ്റവും ചെയ്ത് ആ ജയിലിലേക്ക് എത്തുന്നു.നമ്മുടെ നായകൻ ചില്ലറകാരനല്ല എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണ് ഇനി അങ്ങോട്ട്.തനിക്കാവശ്യമുള്ള കരുക്കൾ അവിടെ നിന്നും സംഘടിപ്പിച്ച്‌ ജയിൽ ചാടാൻ ശ്രമിക്കുന്നതാണ് ആണ് ഈ സീരീസ്.

പുറത്തുള്ള ശക്തരായ എതിരാളികളുടെ പ്രവർത്തനങ്ങളും, തന്റെ ലക്ഷ്യം നേടാനുള്ള സ്‌കോഫീൽഡിൻെറ ആസൂത്രണ മികവും, കിടിലൻ ട്വിസ്റ്റുകളുടെ പ്രളയവും ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന കിടിലൻ കഥാപാത്രങ്ങളും ഈ സീരിസിനെ വേറെ ലെവലിൽ എത്തിക്കുന്നു.

രക്ഷപെടാനുള്ള സാധ്യത വളരെ കുറവുള്ള ആ സ്ഥലത്തു നിന്ന് എങ്ങനെ തന്റെ ചേട്ടനെയും കൊണ്ട് രക്ഷപെടും ?? അതിനായി അയാൾ ഒരുക്കി വച്ച പ്ലാനുകൾ എന്തൊക്കെയായിരിക്കും.നിമിഷങ്ങൾക്കുള്ളിൽ പ്ലാനുകൾ മെനയുന്ന നായകന് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങൾ എന്തൊക്കെ ആണെന്ന് കണ്ടു തന്നെ അറിഞ്ഞോളൂ.

മണിഹെയ്‌സ്റ്റ് നെ എഴുത്തിൽ പരാമർശിച്ചത് മറ്റൊന്നും കൊണ്ടല്ല.മെയിൻ കഥാപാത്രമായ പ്രൊഫസറുടെ പ്ലാനുകൾ നമ്മൾ കണ്ടു കാണുമല്ലോ.പ്രൊഫസർ ഉണ്ടാക്കിയ ആ ഒരു ഇമ്പാക്ട്നേക്കാൾ കൂടുതൽ ആണ് 'സ്കോഫീൽഡ് ' എന്ന കഥാപാത്രം ഉണ്ടാക്കിയത്.ത്രില്ലടിപ്പിച്ചു ഒരു സീരീസ് കാണാൻ ആഗ്രഹിക്കുന്നവരോട് ധൈര്യമായി കണ്ടോളാൻ പറയാവുന്ന ഒരു കിടിലൻ സീരീസ്  തന്നെയാണ് 'പ്രിസൺ ബ്രേക്ക് '.അവസാന എപ്പിസോഡ് ഇറങ്ങിയത് 2017 മെയ് 30ന് ആണ്.

ഈ വെബ്സൈറ്റ് ലെ മറ്റ് സീരീസുകൾ ഇതൊക്കെയാണ്

Suggestions

Name

Email *

Message *