കഴിഞ്ഞ വർഷത്തെ മികച്ച ചിത്രം - Oscar Winner - Coda/കോഡ(2021)

Coda (2021)
Drama/Musical
1:51 hr
8/10

ഓസ്കാർ 2022 അവാർഡുകൾ അനൗൺസ് ചെയ്തു.ഓസ്കാർ വേദിയിൽ തിളങ്ങിയത് 'ഡ്യൂൺ' ആണെന്ന് പറയേണ്ടതില്ലല്ലോ.ആറോളം അവാർഡുകൾ നേടി ഇത്തവണത്തെ താരമായ ചിത്രം അത് തന്നെ. 2021ലെ ഒട്ടനവധി സിനിമകൾ നമ്മൾ കണ്ട് കാണും.കണ്ട സിനിമകളിൽ തന്നെ മനസ് നിറച്ച ചില സിനിമാ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഏറ്റവും പ്രിയപ്പെട്ട ചുരുക്കം ചില സിനിമകളിൽ മുൻപന്തിയിലുള്ള പടമാണ് 'കോഡ'.

മനസ് നിറക്കുന്ന ഒരു സിനിമ.ഇത്തവണത്തെ മികച്ച സിനിമയ്ക്ക് ഉള്ള ഓസ്കാർ അവാർഡ് നേടിയ ചിത്രം ദേ ഇതാണ്.അടുത്തിടെ ഇറങ്ങിയതിൽ, ഫീൽഗുഡ് കാറ്റഗറിയിൽ വന്നതിൽ ഏറ്റവും മികച്ച സിനിമ.ചില സിനിമകൾ കണ്ടു കഴിയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറില്ലേ ? ദേ അത്തരത്തിലുളള ഒരു പടം. ചില സീനുകൾ ഒക്കെ ഭയങ്കരമായി ഹൃദയത്തിൽ തൊട്ടു.

കാണുന്ന പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യുന്ന എന്തോ ഒരു മാജിക് ഈ പടത്തിനുണ്ട്.കഥയിലേക്ക് വരുമ്പോ ഏറ്റവും പോസിറ്റീവ് ആയി തോന്നിയ കാര്യം ചുമ്മാ സഹതാപം ഉണ്ടാക്കാനായി ഒരു സീനോ കഥാപാത്രമോ സംവിധായകൻ ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെ.പക്കാ ഒരു പോസിറ്റീവ് വൈബ് ലൂടെ സഞ്ചരിക്കുന്ന ചിത്രം.

കഥയിലേക്ക് വന്നാൽ

'CODA' എന്നാൽ "Child of Deaf Adults" എന്നാണ്.ഒരു കുടുംബത്തിന്റെ കഥയാണ് ഇത്.പതിനേഴുകാരി റൂബി എന്ന പെൺകുട്ടി,അവളുടെ അച്ഛൻ,അമ്മ,ചേട്ടൻ അടങ്ങിയ ഒരു കുടുംബം.ഫിഷിങ് ആണ് ഇവരുടെ ജോലി.റൂബി റോസിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും ചെവികേൾക്കാനോ സംസാരിക്കാനോ സാധിക്കില്ല.അതിനാൽ തന്നെ അവരുടെ കാതും ശബ്ദവും അവളാണ്.വരുമാനമാർഗം ഫിഷിങ് ആയത്കൊണ്ട് തന്നെ ആ കുടുംബത്തോടൊപ്പം ഫിഷിങ് ചെറുപ്പം തൊട്ടേ അവളും ജോലി ചെയ്തിരുന്നു.

ഈ ഒരു ചെറിയ ചുറ്റുപാടിൽ ആണേലും അവളുടെ ആഗ്രഹങ്ങൾ വലുതായിരുന്നു.റൂബി ചെറുപ്പം തൊട്ട് അവൾക്ക് കേൾക്കാവുന്ന എപ്പോഴും
കൂട്ടുള്ള ശബ്ദം പാട്ടുകളാണ്.അത്പോലെ റൂബി ഒരു അസാധ്യ ഗായികയാണ്.അറിയപ്പെടുന്ന പാട്ടുകാരി ആകണം എന്നാണ് അവളുടെ ആഗ്രഹം.ആ ഒരു സ്വപ്നമാണ് ഈ ചിത്രം.നായികയുടെ ലക്‌ഷ്യം അതായത് കൊണ്ട് തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ ആണ് കഥ പറയുന്നത്.റൂബിയുടെ ചുറ്റുപാടിലൂടെ നീങ്ങുന്ന ചിത്രം എവരുടെയും ഗംഭീരമായ പ്രകടനം കൊണ്ട് സമ്പന്നമാണ്, ഡീഫ് ആയവരുടെ സമ്മർദ്ദങ്ങളെ ആദ്യവസാനം അതിന്റെ എല്ലാ ആഴത്തിലും പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട് അഭിനേതാക്കൾ.
നല്ല പുതുമയുള്ള കഥയാണ്.അതിന്റെ ഏറ്റവും മികച്ച രീതിയിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്.കഥ പറഞ്ഞിരിക്കുന്ന രീതിയും പ്രശംസനീയമാണ്. ടീനെജുകാരിയായി നായികാ മറ്റൊരു ശക്തമായ പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്.
നിരവധി സിറ്റുവേഷൻ കോമഡികളാൽ നിറഞ്ഞ ചിത്രം ഒരിടത്തും ബ്രേക്ക്‌ ഇല്ലാതെ ഒരേ ഫ്ലോയിൽ അങ്ങനെ പോകുമ്പോഴും ഇത്തരം വൈകല്യം ഉള്ളവർ നേരിടുന്ന ബുദ്ധിമുട്ട് അവസാനനിമിഷങ്ങളിലെല്ലാം നമ്മളിലേക്ക് മനോഹരമായി ചേർത്ത് വയ്ക്കുകയാണ് സംവിധായകൻ.
 
രണ്ട് മണിക്കൂർ നേരം അവരുടെ ലോകത്തേക്ക് ഒന്ന് പോയിവരാം.നല്ലൊരു ഫീൽഗുഡ് ചിത്രം.അവൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളും,അവളുടെ ജീവിതവും ഒക്കെ ഭംഗിയായ് സംസാരിക്കുന്ന ചിത്രത്തിൽ ചിരിക്കാനും ഫീൽ അടിക്കാനും ഒരുപാട് സീൻസ് ഉണ്ട്.ഓസ്കാർ അർഹിച്ച ചിത്രം എന്ന് പറയാം.ആദ്യവസാനം പ്രേക്ഷകനെ നന്നായി കണക്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട് ചിത്രത്തിന് കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കുക.ഫീൽഗുഡ് ആരാധകർ മിസ്സ് ചെയ്യരുത്.



Suggestions

Name

Email *

Message *