ഇതിനൊരു ഒറിജിനൽ വേർഷൻ ഉണ്ടായിരുന്നോ ? Little Forest(2018) ജാപ്പനീസ് വേർഷൻ

A young woman becomes dissatisfied with city life and returns to her rural hometown.
"നിങ്ങൾ ഏറ്റവും നന്നായി വിശന്നിരിക്കുമ്പോൾ ഈ ചിത്രം കാണരുത് "

പടത്തിന്റെ ഈ മുന്നറിയിപ്പ് തന്നെയാണ് മെയിൻ.എന്താണ് കാരണം എന്ന് നിങ്ങളിൽ ഈ പടം കണ്ടിട്ടുള്ളവർക്ക് അറിയാം.പറഞ്ഞുവന്നത് മറ്റൊന്നുമല്ല നമ്മുടെ എല്ലാം ഇഷ്ടചിത്രങ്ങളിലൊന്നായ 'ലിറ്റിൽ ഫോറസ്റ്റ് ' എന്ന കൊറിയൻ പടത്തെ പറ്റി തന്നെയാണ്.

കൊറിയൻ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ അടുത്തറിയുന്ന കാലത്ത് കണ്ടതാണ് ഈ പടം.ഫീൽഗുഡ് പടങ്ങൾ തപ്പി ഇറങ്ങിയ സമയത്ത് കിട്ടിയ ഒരു പടം,ആസ്വാദനത്തെ ബാധിച്ചേക്കാം എന്നുള്ളത് കൊണ്ട് പടത്തിന്റെ ട്രൈലെർ പോലും കാണാൻ മുതിർന്നില്ല.കൊറിയനാണ്,ഫീൽ ഗുഡ് ഉം,ആൾക്കാരൊക്കെ നല്ല അഭിപ്രായം പറയുന്നുണ്ട് ഒന്ന് കണ്ടു കളയാം എന്നൊരു വൈബ് ൽ കണ്ട പടമാണ് 'ലിറ്റിൽ ഫോറസ്റ്റ്'.ശരിക്കും പറഞ്ഞാൽ പടം വല്ലാതെ ഇഷ്ടപ്പെട്ടു.

ഈ പടം ഇഷ്ടപെട്ട കാരണം മറ്റൊന്നുമല്ല ഭക്ഷണപ്രിയരായ ഭൂരിഭാഗം പേർക്കും ഈ പടം നല്ലപോലെ ഇഷ്ടപെടും എന്നുറപ്പാണ്.ആകെ മൊത്തം പോസിറ്റീവ് വൈബ് തരുന്ന ഒരു പടം.ഈ ഒരു കാറ്റഗറിയിൽ പ്രേക്ഷകനെ ഏറ്റവും നന്നായി കണക്ട് ചെയ്തിട്ടുണ്ട്.ജാപ്പനീസ് വേർഷനെ പറ്റി സംസാരിക്കുന്നത്കൊണ്ട് പടത്തിന്റെ പ്ലോട്ട് വിവരിക്കുന്നില്ല.


കൊറിയൻ  വേർഷൻ ആയ ഈ പടത്തിന്റെ ദൈർഘ്യം 1 മണിക്കൂർ 43 മിനിറ്റ് ആണ്.പടം കണ്ടിട്ടുള്ള ഭൂരിഭാഗം പേർക്കും ഒരുപക്ഷെ അറിയാത്തൊരു കാര്യം പറയാം.ഈ പടമൊരു റീമേക്ക് പടമാണ്.റീമേക്ക് എന്ന് പറഞ്ഞാൽ കിടിലനൊരു ജാപ്പനീസ് പടത്തിന്റെ ഏറ്റവും മികച്ച റീമേക്ക്.എന്നാൽ ഒറിജിനലിലേക്ക് വരുമ്പോൾ റീമേക്ക് വേർഷൻ ആയ പടത്തിൽ നിന്ന് ചില വ്യത്യാസങ്ങൾ ഉണ്ട്.കാര്യം മറ്റൊന്നുമല്ല.

കൊറിയക്കാർക്ക് ഒരു സ്വഭാവം ഉണ്ടല്ലോ എടുക്കുന്ന പടങ്ങളിൽ ഇമോഷൻസ് വാരി വിതറുന്ന ഒരു സ്വഭാവം.പ്രേക്ഷകന്റെ മനസ് തൊടാനുള്ള കഴിവ് നന്നായി മുതലെടുക്കാറുണ്ട് എന്നത് എടുത്ത് പറയേണ്ടത് തന്നെ.അത് തന്നെയാണ് ഈ റീമേക്ക് വേർഷനിൽ അവർ ഉപയോഗിച്ചിട്ടുള്ളത്.കഥയിൽ കൊറിയൻ മൂവി കുറേ കൂടി ഇമോഷൻസ് കാണിച്ചപ്പോ, നമ്മുടെ ഒറിജിനൽ പടങ്ങൾ പ്രകൃതിയുടെ മനോഹാരിതയും, കൃഷി രീതിയും , ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ പ്രാധാന്യത്തോടെ കാണിച്ച് കഥ പറഞ്ഞ് പോവുകയാണ്.

വേനൽകാലം, ശരത്കാലം, ശൈത്യകാലം, വസന്തകാലം എന്നീ നാല് ഭാഗങ്ങൾ അടങ്ങിയ 2 പാർട്ടുകൾ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൊറിയനേക്കാൾ ഇതിൽ വളരെ
വിശദമായാണ് പറഞ്ഞിരിക്കുന്നത്.ജപ്പാനീസ് വേർഷൻ പരിചയപ്പെടാം.

1.Little Forest: Summer/Autumn(2014)
Drama
1:51 Hour
7.7/10


2.Little Forest: Winter/Spring(2015)
Drama
2 Hour
7.6/10


കൊറിയൻ പോലെ തന്നെ ഗ്രാമത്തിന്റെ ഭംഗി എടുത്ത് കാണിക്കുന്ന ചിത്രം.ആകെമൊത്തം പോസിറ്റീവ് വൈബ് ആണ് പടം.രണ്ട് പാർട്ടുകളിലായാണ് പടം ഒരുക്കിയിരിക്കുന്നത്.പടത്തിലുടനീളം നമുക്ക് ഒട്ടനവധി ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.
ജാപ്പനീസ് ജീവിത രീതികളും , സംസ്കാരവും , കൃഷി രീതികളും, ഭക്ഷണ ശീലങ്ങളും മുതൽ നമ്മുടെ ചിക്കൻ കറിയും ചപ്പാത്തിയും വരെ വന്ന് പോകുന്നുണ്ട്.

ജപ്പാനിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം.തനിച്ചു ജീവിക്കുന്ന ഒരു പെൺകുട്ടി.ഗ്രാമജീവിതത്തിൽ നിന്ന് അവൾ നഗരജീവിതത്തിലേക്ക് മടങ്ങിയെങ്കിലും അവിടെയും അവൾക്ക് അത്ര സുഖകരമായ അനുഭവം ആയിരുന്നില്ല.അവിടെ ജീവിക്കുക പ്രയാസമായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ ആ പെൺകുട്ടി തിരിച്ചു ഗ്രാമത്തിലേക്ക് വരുകയും തുടർന്ന് അവൾ തന്റെ ജീവിതം ആസ്വദിക്കാനുള്ള ശ്രമങ്ങളുമാണ് പടം.അവൾ ഒരു അസ്സൽ ഭക്ഷണപ്രേമി ആണ്.ഭക്ഷണം എന്ന് വച്ചാൽ കാണുന്ന പ്രേക്ഷകന് കൊതിയാവുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ.

അവൾക്ക് കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുക എന്നത് ഒരു ഹോബി ആണ്.അങ്ങനെ അവളോടൊപ്പം ഉള്ള ഒരു റൈഡ് ആണ് പടം.ആകെമൊത്തം ഗ്രാമത്തിലൂടെ സഞ്ചരിച്ചു നമ്മളും ആ ഒരു കഥയിലൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ.കൂട്ടിന് നല്ല കിടിലൻ ഫുഡ് ഉം.നിങ്ങൾ ഒരു ഭക്ഷണപ്രേമി ആണേൽ ദേ ഈ പടങ്ങൾ മിസ്സ് ചെയ്യരുത്.വെറും രണ്ട് മണിക്കൂർ നേരം എങ്കിൽ കൂടി നിങ്ങൾക്ക് വേറൊരു ഫീൽ ആകും പടം.

ഒറിജിനൽ വേർഷൻ ആയ ജാപ്പനീസ് പടത്തിന്റെ ട്രൈലെർ ചുവടെ കൊടുക്കുന്നുണ്ട്.


ഒരേ സമയം ഒറിജിനൽ വേർഷനും അതിന്റെ കൂടെ കട്ടക്ക് നിക്കുന്ന കൊറിയൻ റീമേക്ക് വേർഷനും ആണ്.ഏത് കാണണം എന്ന് നിങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു തിരഞ്ഞെടുക്കാം.കൊറിയനേക്കാൾ ഇത്തിരി കൂടി വിശദമായ ഒരു കഥപറച്ചിൽ ജാപ്പനീസ് വേർഷൻ ആണ്.


പടത്തിനെ പറ്റിയുള്ള റിവ്യൂകൾക്ക് നമ്മുടെ ചാനലിൽ ജോയിൻ ചെയ്യാം.










Suggestions

Name

Email *

Message *