അച്ഛനെ കൊന്ന സീരിയൽ കില്ലറെ കാത്തിരിക്കുന്ന മകൾ -Korean Seriel Killer Movie -Missing You(2016)/മിസ്സിംഗ് യു

A young girl waits for her father, who was murdered by a serial killer 15 years ago, to be released, while a suspected detective pursues the killer.
Missing You (2016) 
Korean | Revenge | Thriller
1h 48m
6.7/10

പ്രതികാരകഥയാണ്..ത്രില്ലറാണ്..കൊറിയൻ പടമാണ്..അത് പോരെ കാണാൻ.

നമ്മൾ ഇന്നോളം കണ്ടിട്ടുള്ള ഒട്ടനവധി കൊറിയൻ ത്രില്ലർ പടങ്ങളുടെ ലിസ്റ്റിലേക്ക് ധൈര്യമായിട്ട് ചേർക്കാവുന്ന പടം.2016ലാണ് പടം റിലീസ് ആയത്.പ്രതികാര കഥകൾ കാണുന്നവർ ഒക്കെ ഈ പടം മിസ് ചെയ്യരുത്.ഓൾഡ് ബോയ്,നോ മേഴ്‌സി പോലുള്ള കിടിലൻ പ്രതികാരപടങ്ങൾ വന്ന കൊറിയൻ ഇൻഡസ്ട്രിയിൽ നിന്ന് തന്നെയാണ് ഈ പടവും.


കഥയിലേക്ക് വന്നാൽ,
അമ്മ വേറെ വിവാഹം കഴിച്ചു പോയതിൽ പിന്നേ അച്ഛനാണ് അവർക്കെല്ലാം.തന്റെ ഏഴാം ജന്മ ദിനത്തിൽ കേക്കുമായി അച്ഛനെ കാത്തിരുന്ന ഹീജൂ കണ്ണ് തുറന്നപ്പോ കാണുന്നത് തന്റെ എല്ലാമെല്ലാം ആയ അച്ഛൻ കഴുത്തിന് കുത്തേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്നത് ആണ്. 

പോലീസ് ഓഫീസർ ആയിരുന്നു അവളുടെ അച്ഛൻ.ഒരു സീരിയൽ കില്ലറും അയാളെ പിന്തുടരുന്ന കുറച്ചുപേരും.ഒടുവിൽ കുറച്ച് നാളുകൾക്ക് ശേഷം സീരിയൽ കില്ലർ എന്ന് വിശേഷിപ്പിക്കുന്ന ആളെ പോലീസ് പിടി കൂടി.സ്വന്തം കാമുകിയെ കൊന്ന കുറ്റത്തിന് പിടിയിലായ - ഏഴോളം കൊലപാതകങ്ങൾ നടത്തിയ ആ സീരിയൽ കില്ലർ കോടതിയിൽ എത്തിയപ്പോൾ തെളിവുകളുടെ അഭാവത്താൽ ശിക്ഷിക്കപ്പെട്ടത് കേവലം ഒരു കേസിനു മാത്രമായിരുന്നു.ബാക്കി ഉള്ള കേസുകൾ ഒന്നും തെളിയിക്കാൻ പറ്റിയില്ല.

മരണശിക്ഷ അർഹിക്കുന്ന തെറ്റുകൾ അവൻ ചെയ്തിട്ടും കോടതി അവന് കൊടുത്തത് 15 വർഷത്തെ തടവ് മാത്രം.സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ എത്തിയവരൊക്കെ തന്നെ നിരാശയോടെ മടങ്ങേണ്ടി വന്നു.തന്റെ അച്ഛന്റെ സുഹൃത്തുക്കൾ ആയ പോലീസ് ഓഫിസറുടെ ഒക്കെ സഹായത്തോടെ അവൾ വളർന്നു 
അവൾ കാത്തിരുന്നത് ആ ഒരു ദിവസത്തിന് വേണ്ടി ആണ്.തന്റെ അച്ഛനെ കൊന്നവൻ പുറത്തിറങ്ങുന്ന ആ ദിവസത്തിന് വേണ്ടി 

15 വർഷങ്ങൾക്ക് ശേഷം സീരിയൽ കില്ലർ പുറത്ത് ഇറങ്ങുന്നു.ഹീജൂ വും അവളുടെ അച്ഛന്റെ സുഹൃത്തും അവന്റെ പുറകെ ഉണ്ട്.എന്നാൽ അവൻ പുറത്ത് ഇറങ്ങിയതിന് ശേഷം 15 വർഷങ്ങൾക്ക് മുൻപ് നടന്ന സമാനരീതിയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു 
ബാക്കി കണ്ട് അറിയുക.ഇനി ഇയാൾ അല്ലാതെ വേറെ ആരേലും ഇതിന് പിന്നിലുണ്ടോ?? അതോ ഇവൻ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്.? ബാക്കി കണ്ടു തന്നെ അറിഞ്ഞോ.

വില്ലന്റെ അതിമാരക പ്രകടനം ആണ് പടത്തിലെ ഏറ്റവും വലിയ പോസിറ്റീവ്കളിൽ ഒന്ന്.
ഏറ്റവും മികച്ച റിവഞ്ച് ത്രില്ലറുകൾ ഇറങ്ങുന്നത് കൊറിയയിൽ ആണ് എന്ന് പറയേണ്ടതില്ലല്ലോ.ആ ഒരു കാറ്റഗറിയിൽ ധൈര്യമായിട്ട് ഉൾപെടുത്താവുന്ന ഒരു പടമാണ്.
ത്രില്ലർ  പ്രേമികൾക്ക് ഒരു തവണ കണ്ടിരിക്കാൻ പറ്റിയ സിനിമ ആണ് 'മിസ്സിംഗ് യു'.


Suggestions

Name

Email *

Message *