പതിനഞ്ചുകാരന് മുപ്പത്താറുകാരിയോട് പ്രണയം - Erotic -The Reader(2008)/ദി റീഡർ

Michael, a teenager, develops feelings for Hanna, an older woman. When she abruptly departs, their relationship comes to an end.
18+ പടങ്ങൾ എന്ന് പറയുമ്പോ അല്ലേൽ എറോട്ടിക് ലേബലിൽ വരുന്ന പടം എന്ന് കേൾക്കുമ്പോ യാതൊരു കഥയും ഇല്ലാതെ ചുമ്മാ സീൻ കാണിക്കാനായി എടുത്ത് വച്ച ഒട്ടനവധി പടങ്ങളാണ് മനസ്സിൽ വരുന്നത്.എന്നാൽ അതിൽ നിന്ന് മാറിചിന്തിക്കുകയാണ് ഈ പടം.ചൂടൻ രംഗങ്ങൾക്കപ്പുറം കൺടെന്റ് മികവ് കൊണ്ട് ഞെട്ടിച്ച ചുരുക്കം ചില പടങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഇത്.ചുമ്മാ ഒരുപാട് സീനുകൾക്ക് മാത്രമായി പടം എടുക്കാതെ പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യുന്ന എന്തോ ഒരു മാജിക് ഇതിലുണ്ട്.

ടൈറ്റാനിക് എന്ന ചിത്രത്തിന്റെ നായികയായ 'Kate Winslet' ന്റെ അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധയേമാണ് ഈ ചിത്രം.പുള്ളിക്കാരി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ പടത്തിൽ കാഴ്ചവെച്ചേക്കുന്നത്.ഒരു സെന്റിമെന്റൽ ഡ്രാമ റൊമാൻസ്  എന്നീ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രത്തിലെ പല സീനുകളും പ്രേക്ഷകനെ കണക്ട് ചെയ്യും എന്നുറപ്പാണ്.ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രം.നിരവധി അവാർഡുകൾ വാരികൂട്ടിയ ചിത്രം മികച്ച ചിത്രത്തിനും നടിക്കുമുള്ള അക്കാദമി അവാർഡ് നേടിയ മനോഹര പ്രണയ ചിത്രം. ഒപ്പം സങ്കീർണമായ ഒരു രാഷ്ട്രീയ പശ്ചാത്തലം കൂടി ചർച്ച ചെയ്യുന്നുണ്ട്.

എറോട്ടിക് പടം എന്ന് പറയാൻ കാരണം മറ്റൊന്നല്ല.പടത്തിൽ ആവശ്യത്തിന് ചൂടൻരംഗങ്ങൾ ഉണ്ട്.അത്തരം സീനുകൾ പ്രതീക്ഷിച്ചു കാണുന്നവരെ നിരാശപ്പെടുത്തില്ല എന്ന് പറയട്ടെ.എങ്കിൽ പോലും പടത്തിലെ കൺടെന്റ് ആണ് മെയിൻ.1995ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് ഈ പടം ഒരുക്കിയിരിക്കുന്നത്.മൈക്കിളിന്റെ ഓർമയിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.1995 ലെ ആ നരച്ച പ്രഭാതത്തിൽ ജർമ്മനിയിലെ ബർലിനിൽ തൻ്റെ അപ്പാർട്ടുമെൻ്ററിൽ നിന്നു കൊണ്ട് മൈക്കൽ തൻ്റെ ഭൂതകാലത്തിലേക്കു ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ്, അയാളുടെ ജീവിതത്തിൻ്റെ ഒരു വശം എപ്പോഴും അടഞ്ഞതായിരുന്നു. ജീവിതത്തിൻ്റെ നല്ലയൊരു പങ്കും തൻ്റെ ഓർമ്മകളിൽ വർത്തമാനത്തോടു മുഖം തിരിച്ചാണയാൾ ജീവിച്ചത്, അങ്ങിനെ അയാളും ഭാര്യയും ജീവിതത്തിൽ അകന്നു പോവുകയും അവർ വേർപിരിയുകയും ചെയ്തു.

അവന്റെ മറക്കാനാവാത്ത വേദനയുടെ,പ്രണയത്തിൻ്റെ, വേർപാടിൻ്റെയും ഓർമ്മകളാൽ സമ്പന്നമായിരുന്ന ആ കാലഘട്ടത്തെ പറ്റി ഓർക്കുകയാണ് അവൻ.15 വയസുകാരൻ മുപ്പത്താറുകാരിയെ പ്രണയിച്ച കാലഘട്ടം.യുദ്ധാനന്തര ജർമനിയിൽ അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയം.വളരെ യാദൃച്ഛികമായി നായിക അപരിചിതനായ നായകന് ചെയ്യുന്ന ഒരു സഹായവും അത് വളരെ സങ്കീർണമായൊരു ബന്ധത്തിലേക്ക് വളരുന്നതും ആണ് കഥ.അവർ തമ്മിലുണ്ടായിരുന്ന പത്തൊൻപത് വയസ്സിന്റെ പ്രായ വ്യത്യാസമോ അവർ ജീവിച്ചിരുന്ന വളരെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെ അന്തരമോ ഒന്നും അവരുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല.ഒരു വേനൽക്കാലത്ത് തുടങ്ങി അവസാനിച്ച ആ ചെറിയ കാലയളവിലെ പ്രണയത്തിന്റെ വിരഹത്തിലേക്കുള്ള മാറ്റം നായകനായ മൈക്കലിന്റെ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവ് വളരെ വലുതായിരുന്നു.

ആരായിരുന്നു ഹന്ന.അവൾ എന്ത് കൊണ്ട് തന്നോട് പറയാതെ അപ്രത്യക്ഷയായി. അവളെ കുറിച്ച് എന്തെങ്കിലും ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയിരുന്നതെന്തിന് എന്നുള്ള നൂറു ചോദ്യങ്ങൾ മൈക്കലിന്റെ മനസിലൂടെ പോകുമ്പോൾ നമ്മളും അതേ സംശയങ്ങളിൽ ആകുന്നു.കൂടുതൽ പടത്തെ പറ്റി സംസാരിക്കുന്നില്ല.ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങൾ കാണാനായി കണ്ട് തുടങ്ങി ഒടുവിൽ രണ്ടാംപകുതിയിലേക്ക് വരുമ്പോൾ ഞെട്ടിച്ച ഒരു സിനിമാ അനുഭവം ആയിരുന്നു.ചിത്രം കാണാത്തവർ കുറവായിരിക്കും എന്നറിയാം.ഒരു എറോട്ടിക് പടത്തിന് അപ്പുറം പ്രതീക്ഷിക്കാത്ത എന്തോ ഒരു ഫീൽ ആയിരുന്നു പടം കണ്ട്കഴിഞ്ഞപ്പോ കിട്ടിയത്.ഏറ്റവും മികച്ച എറോട്ടിക് പടങ്ങളുടെ ലിസ്റ്റിൽ ഈ പടം കാണും.പടത്തിന്റെ ട്രൈലെർ കാണാത്തവർക്ക് കണ്ട്നോക്കാം.


കൂടുതൽ റിവ്യൂകൾക്ക് നമ്മുടെ ചാനൽ സന്ദർശിക്കാം.

Suggestions

Name

Email *

Message *