പാചകം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ?- Cook Up a Storm / കുക്കപ്പ് എ സ്റ്റോം (2017)

When a famous Cantonese street-food cook competes against a Michelin-starred, classically trained adversary.
പാചകം എന്ന കലയെ ആസ്പദമാക്കി ഒരുക്കിയ ചില ചുരുക്കം ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.അതിൽ തന്നെ മലയാള ചിത്രങ്ങളായ സാൾട് ആൻഡ് പേപ്പർ,ഉസ്താദ് ഹോട്ടൽ ഒക്കെ ഫേവറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്.അത്തരത്തിലൊരു ചൈനീസ് പടം നമുക്ക് പരിചയപെട്ടാലോ.

കുറച്ചുപേർ എന്തായാലും ഈ ചിത്രം കണ്ട് കാണും എന്ന കാര്യത്തിൽ സംശയമില്ല.എവിടുന്നേലും ഒക്കെ ഈ പടത്തിലെ ചില വീഡിയോസ് ചിലരെങ്കിലും കണ്ടിട്ടുണ്ടാകും.പറഞ്ഞുവന്നത് 'Cook Up a Storm' എന്ന ചൈനീസ് പടത്തെ പറ്റിയാണ്.2017ൽ റിലീസ് ആയ ഈ പടം വെറും ഒന്നരമണിക്കൂർ ദൈർഘ്യം മാത്രമേ ഉള്ളൂ.

പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്യുന്ന ഒരുപാട് സീനുകൾ പടത്തിലുണ്ട്.നമ്മളിൽ ചിലരൊക്കെ കുക്കിംഗ് ഇഷ്ടപെടുന്ന കൂട്ടത്തിൽ ഉള്ളവർ ആയിരിക്കില്ലേ.അത്തരക്കാർ എന്തായാലും പടം കാണാൻ ശ്രമിക്കുക.ലോക്‌ഡോൺ ടൈമിൽ കണ്ടിട്ടുള്ള പടമാണ്.കഥയിലേക്ക് വന്നാൽ ചൈനയിലെ പേരുകേട്ട ഒരു സ്ട്രീറ്റ് ആണ് സ്പ്രിങ് അവന്യൂ ഭക്ഷണത്തിനു പ്രശസ്തമായ ഈ സ്ട്രീറ്റിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹോട്ടലാണ് സെവൻ പരമ്പരാഗത ചൈനീസ് ഭക്ഷണവും സാധാരണക്കാരന് താങ്ങാവുന്ന വിലയുമാണ് ഈ ഹോട്ടലിന്റെ പ്രത്യേകത.

മുപ്പത് വർഷത്തോളം പഴക്കമുള്ള ആ ഹോട്ടലിന് വെല്ലുവിളി ആയി അങ്ങനെയിരിക്കെ അവിടെ ഒരു ത്രീ സ്റ്റാർ ഹോട്ടൽ തുറക്കുന്നു.പലതരത്തിലുള്ള മത്സരങ്ങൾ നമ്മൾ കേട്ടിട്ടില്ലേ.രണ്ടുപേർ തമ്മിൽ ഒരുപാട് മേഖലയിൽ മത്സരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം വന്നിട്ടുണ്ട്.ഈ ചിത്രവും പറയുന്നത് അത്തരമൊരു കഥയാണ്.ആ സാധാരണ വഴിയോര ചൈനീസ് ഹോട്ടലിലെ ഷെഫ് ആയ സ്കൈ കൊയും ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് ലെ നല്ല എക്സ്പീരിയൻസ് ഉള്ള കൊറിയൻ ഷെഫ് ആയ പോൾ ആൻ ഉം തമ്മിലുള്ള ചെറിയ മത്സരത്തിന്റെ കഥയാണ് ഈ പടം.ഇരുവരും തമ്മിലുള്ള മത്സരം എങ്ങനെ ഉണ്ടെന്ന് കണ്ട് നോക്ക്.വലിയൊരു അങ്കത്തിനു തന്നെ ഇരുവരും ഇറങ്ങുന്നു.

ഇരുവരും ഒന്നിനൊന്ന് മെച്ചം.പാചകം ചെയ്യുന്നത് ഒക്കെ പക്കാ സ്ക്രീനിലേക്ക് പകർത്തിവെച്ചിട്ടുണ്ട്.പടത്തിലെ തന്നെ വലിയ ഒരു മത്സ്യം കട്ട് ചെയ്യുന്ന സീൻ കണ്ടാണ് പടത്തിലേക്ക് എത്തിപ്പെട്ടത്.പടം കണ്ട ശേഷം ഒരുപാട് ഇഷ്ടപ്പെട്ടു.ഇനിയും ആരെങ്കിലും ഒക്കെ പടം കാണാൻ മിസ്സ് ആയിട്ടുണ്ടേൽ ഒന്ന് കണ്ട് നോക്ക്.വലിയ ബോറടി ഒന്നും ഇല്ലാതെ തന്നെ നല്ലൊരു ചൈനീസ് പടം ആസ്വദിക്കാൻ പറ്റും.

പടത്തിന്റെ ട്രൈലെർ ചുവടെ കൊടുക്കുന്നുണ്ട്.


Suggestions

Name

Email *

Message *