ബലൂൺ കൊണ്ടൊരു സാഹസിക യാത്ര - Based on True Story - Balloon(2018)/ബലൂൺ

relates the true story of the Strelzyks and Wetzels, who constructed their balloon in a Thuringian cellar.
Balloon(2018)
German
Drama/Thriller
2:05 hour
7.5/10


സാഹസിക യാത്രകൾ എന്നും നമുക്ക് ത്രില്ലിങ് എക്സ്പീരിയൻസ് അല്ലെ.അത്തരത്തിലുള്ള യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും.നമ്മൾ കണ്ടിട്ടില്ലാത്ത,എന്നാൽ കാണാൻ ആഗ്രഹമുള്ള ഒട്ടനവധി സ്ഥലങ്ങൾ,രാജ്യങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ.സാഹസിക യാത്രകളെ ആസ്പദമാക്കി ഇതിനോടകം ഒരുപാട് ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്.

അതിൽ തന്നെ സർവൈവൽ എന്നൊരു കാറ്റഗറി മെയിൻ ആണ്.ഒരു സ്ഥലത്തേക്ക് യാത്ര പോയി അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിൽ നിന്ന് സർവൈവ് ചെയ്യുന്നതുമായ പ്ലോട്ടിൽ ഒരുപാട് ചിത്രങ്ങളുണ്ട്.സാഹസിക യാത്രകളുടെ കഥ പറയുന്ന ചിത്രങ്ങൾ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ആണെന്ന് കൂടി അറിഞ്ഞാൽ കാണാൻ ഉള്ള ആഗ്രഹം കൂടത്തല്ലേ ഉള്ളൂ.അത്തരത്തിലൊരു ജർമൻ ത്രില്ലർ പരിചയപ്പെട്ടാലോ.സംഭവം നമ്മൾ ഇന്നോളം കണ്ടിട്ടുള്ള ത്രില്ലർ ചേരുവകൾ ചേർത്തൊരു കഥയാണ്.പക്ഷെ കണ്ടു കഴിയുമ്പോ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നറിഞ്ഞപ്പോ വല്ലാത്തൊരു ഫീൽ ആണ് കിട്ടിയത്.പ്രേക്ഷകപ്രീതി നേടുന്ന ഒട്ടനവധി സീനുകൾ ഈ പടത്തിലുണ്ട്.

ഈ ഒരു പടം കണ്ടപ്പോൾ ഓർമ വന്നത് '12ത് മാൻ'എന്ന വാർ/ഡ്രാമ ചിത്രമാണ്.ആ ഒരു അന്തരീക്ഷത്തിൽ നിന്ന് അയാളുടെ രക്ഷപെടാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ ഒരുതവണ കൂടി ദേ ഈ ചിത്രം കണ്ടപ്പോൾ ഓർമ വന്നു.തലക്കെട്ടിൽ പറഞ്ഞപോലെ തന്നെ ഒരു കൂറ്റൻ ബലൂൺ ഉപയോഗിച്ച് ഒരു ഫാമിലി നടത്തുന്ന സാഹസിക യാത്രയാണ് ചിത്രം.

കഥയിലേക്ക് വന്നാൽ,

രണ്ടാംലോക മഹായുദ്ധതിന് ശേഷം ജർമ്മനി രണ്ടായി വിഭജിച്ചു.കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും.ആളുകൾ ഇതിനോടകം തന്നെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് പലായനം നടത്താനുള്ള ശ്രമങ്ങൾ നടത്താറുണ്ട്.പട്ടാളക്കാരുടെ കണ്ണ് വെട്ടിച്ചു അതിലേക്ക് എത്തുക എന്ന് പറയുന്നത് ചില്ലറ പണിയല്ല.ശ്രമം പാളിയാൽ പട്ടാളക്കാരുടെ തോക്കിന് ഇരയാകാം എന്നതാണ് പലരും ഭയക്കുന്ന കാര്യം.ഇതാണ് കഥാ സന്ദർഭം.തങ്ങളുടെ അതിജീവനത്തിനായി ഒരുകൂട്ടം ആൾക്കാർ ശ്രമിക്കുന്നു.

കിഴക്കൻ ജർമ്മനിയിൽ കഴിയുന്ന പീറ്റർ സ്റ്റെർല്സൈക്കും, ഗുണ്ടർ വെറ്റ്സലും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി കിഴക്കൻ ജർമ്മനിയിൽ നിന്നും സ്വതന്ത്രമായ ജീവിതം ലഭിക്കാനായി പടിഞ്ഞാറൻ ജർമ്മനിയിലേക്ക് ഒളിച്ച് കടക്കാൻ ശ്രമിക്കുന്നു.എന്നാൽ അവരെ സംബന്ധിച്ചു അതൊരു ചെറിയ ടാസ്ക് അല്ല.എങ്ങും പട്ടാളക്കാർ.ചെറുതായി ഒന്ന് പാളിയാൽ മരണം ഉറപ്പ്.ഒരു ഭാഗ്യ പരീക്ഷണം അല്ലാതെ മറ്റൊരു ഓപ്ഷൻ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.രക്ഷപെടുമോ എന്നൊരു പേടി അവർക്കുള്ളിലുമുണ്ട്.

ആ ഒരു ഭീകര അന്തരീക്ഷത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചവർ ഉപയോഗിച്ച ഓപ്ഷൻ അല്ല ഇവർ തിരഞ്ഞെടുത്തിട്ടുള്ളത്.തുണികളാൽ തുന്നിയുണ്ടാക്കിയ, ഗ്യാസ് ലൈറ്റിന്റെ ഊർജത്തിൽ പ്രവർത്തിക്കുന്ന ഒരു വല്യ ബലൂൺ. അതിൽ ഇരുന്ന് സഞ്ചരിക്കാനുള്ള ഒരു പ്ലാറ്റ്ഫോമും. എന്നാൽ അവരാഗ്രഹിക്കുന്ന പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാനുള്ള കാറ്റ് എന്നൊരു ഘടകം അനുകൂലമായി വരുന്ന ദിവസം വരെ അവർ ആ ഒരു ദൗത്യത്തിനായി കാത്തിരുന്നു.

എന്നാൽ അവരുടെ ആദ്യ ശ്രമം പാളിപോകുന്നു.
അധികൃതർക്ക് ചില സൂചനകൾ ലഭിക്കുകയും ഇവരെ തേടി ഇറങ്ങുകയും ചെയ്യുന്നു.തീർത്തും ത്രില്ലിങ് ആയൊരു എക്സ്പീരിയൻസ് ആണ് പിന്നീട്‌.അവരുടെ കണ്ണ് വെട്ടിച്ചു ആ ഫാമിലി എങ്ങനെ സർവൈവ് ചെയ്യും ?? ഇത്തരം ഭീകര സാഹചര്യങ്ങളിൽ നിന്ന് അതിജീവനത്തിനായി പോരാടുന്ന മനുഷ്യന്റെ നിസ്സഹാവസ്ഥയെ വ്യക്തമായി പകർത്തിയിട്ടുണ്ട് സംവിധായകൻ.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സാഹസിക യാത്ര എങ്ങനെ ഉണ്ടെന്ന് കണ്ടു തന്നെ അറിഞ്ഞോളൂ.

ചിത്രത്തിന്റെ ട്രൈലെർ കാണാൻ താല്പര്യമുള്ളവർക്ക് കാണാം.





Suggestions

Name

Email *

Message *