3 തമിഴ് ഹൊറർ പടങ്ങൾ - Tamil Horror Movies

ഹൊറർ പടങ്ങൾ കാണാൻ താല്പര്യമുള്ളവർക്ക് കാണാനായി ഒരു 3 തമിഴ് പടങ്ങൾ പറയാം.ചിലർ കണ്ട പടമാകും മറ്റുള്ളവർ ഒരുപക്ഷെ ഈ പടങ്ങളെ പറ്റി കേട്ട് കാണും.മൂന്ന് പടങ്ങളിൽ ഒന്ന് ലോജിക് മാറ്റിവച്ച് തന്നെ കാണേണ്ട പടമാണ്.പക്കാ എന്റെർറ്റൈൻർ എന്ന് വേണേൽ പറയാം.പടത്തെ പറ്റി കേൾക്കുന്നവർക്ക് കാണണം എന്ന് തോന്നത്തക്ക വിധമുള്ള നല്ലൊരു പ്ലോട്ട് ആണ് പടത്തിന്റെ പ്രത്യേകത ആയി തോന്നിയത്.മറ്റൊന്ന് രാത്രി ഒക്കെ കണ്ടാൽ നല്ലൊരു എക്സ്പീരിയൻസ് തരുന്ന പടമാണ്.ക്‌ളീഷേ എന്ന് പറയാമെങ്കിലും ഒറ്റ ഇരിപ്പിന് കണ്ടു തീർക്കാവുന്ന പടങ്ങളിലൊന്നാണ്.ഇനിയുള്ള പടം ഒരു നൊസ്റ്റു ഹൊറർ ത്രില്ലർ എന്ന് വേണേൽ പറയാം.വെറുമൊരു പടമല്ല.അത്യാവശം പ്രേക്ഷകരെ പേടിപ്പിക്കുന്ന തരത്തിൽ കിടിലനൊരു പടം.

1.Yavarum Nalam (2009)

പണ്ട് കണ്ടപ്പോൾ അത്യാവശ്യം നല്ല രീതിക്ക് പേടി തോന്നിയ പടമാണ് ഇത്.ഏതേലും ആൾകാർക്ക് മിസ്സ് ആയിട്ടുണ്ടേൽ ഒന്നും നോക്കേണ്ട ചുമ്മാ കണ്ടോ.ഞെട്ടിക്കും എന്നുറപ്പ്.രാത്രി ഒക്കെ കാണുവാണേൽ അത്യാവശ്യം നല്ല രീതിക്ക് പേടിക്കാനുള്ളത് ഉണ്ട്.നമ്മൾ ഈ ഹൊറർ പടങ്ങളിലൊക്കെ കണ്ട തുടക്കം തന്നെയാണ് ഈ പടത്തിലും.അതുകൊണ്ട് തന്നെ അത്യാവശ്യം ക്‌ളീഷേ എലമെന്റ്സ് ഒക്കെ വേണേൽ പ്രതീക്ഷിക്കാം.ഇറങ്ങിയ കാലഘട്ടം കൂടി നോക്കുമ്പോൾ അതൊക്കെ തള്ളിക്കളഞ്ഞു സിനിമ നല്ല രീതിക്ക് ആസ്വദിക്കാവുന്നതാണ്.


പുതുതായി ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയെത്തുന്ന ഒരു ഫാമിലി.നായകനും കുടുംബവും അവിടെ താമസിച്ചു തുടങ്ങിയതിൽ പിന്നേ ആണ് ചില സംഭവങ്ങൾ അരങ്ങേറുന്നത്.സീരിയൽ കാണുന്നത് ഒരു പ്രധാന വിനോദമാക്കിയ അവിടുത്തെ സ്ത്രീകൾ പുതിയതായി കണ്ട് തുടങ്ങുന്ന സീരിയലിന്റെ കഥയും അവരുടെ കുടുംബത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമെല്ലാം ഒരേപോലെ തന്നെയാവുന്നതും തുടർന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങളുമെല്ലാം വളരെ എൻഗേജിങ് ആയി തന്നെ പറഞ്ഞു പോകുന്ന ഒരു ഗംഭീര ചിത്രം.

എന്താകും അതിന് പിന്നിലുള്ള കാരണം.? അവർ അകപ്പെട്ടിരിക്കുന്ന അപകടം എന്താണ്.ഇതൊക്കെയാണ് പടം.ആവശ്യത്തിലധികം ത്രില്ലും പേടിയും ഒക്കെ പടം കാണുമ്പോൾ കിട്ടുന്നതാണ്.ഫാമിലി ആയി തന്നെ കാണാവുന്ന ഒരു ഹൊറർ ത്രില്ലർ.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ തന്നെ കാണും ഈയൊരൈറ്റം !
കാണാത്തവർ കണ്ട് നോക്കുക.

2.Maragadha Naanayam(2017)

ഒരുപക്ഷെ അധികം പേര് കണ്ടിട്ടില്ലാത്ത ഹൊറർ പടം ഇതാകും ലിസ്റ്റിൽ.ഒന്നാമത്തെ കാര്യം ഇതൊരു ഭീകര ഹൊറർ ത്രില്ലർ ആണെന്ന് വാദിക്കുന്നില്ല.ഈ പടം നമ്മുടെ ലോജിക് ഒക്കെ മാറ്റി വച്ച് കാണാവുന്ന പക്കാ എന്റെർറ്റൈനർ പടമാണ്.ലോജിക് മാറ്റി വെക്കുക എന്ന് പറയുമ്പോൾ കൊള്ളാത്ത പടമാണെന്ന് കരുതരുത്.ഫാന്റസി പടത്തിൽ എന്തിനാണ് ലോജിക് എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്.കിടിലൻ പ്ലോട്ട് കേട്ടിട്ട് കാണുകയും കണ്ട ശേഷം ഇഷ്ടപ്പെടുകയും ചെയ്ത പടമാണ് ഇത്.കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ട് നോക്കുക.

ആയിരം വർഷത്തോളം പഴക്കമുള്ള ഒരു എമരാൾഡ് കോയിൻ,അത് കൈക്കലാക്കൻ പോയിട്ടുള്ള 132 പേർക്കും അത് എടുക്കാൻ സാധിച്ചില്ലാ എന്ന് മാത്രമല്ല അവരാരും ജീവനോടെയിരിക്കുന്നുമില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ അതെടുക്കാൻ പോകുന്ന നായകനും സുഹൃത്തും,അവർക്കൊപ്പം സഹായത്തിനുള്ളതോ കുറച്ച് പ്രേതാത്മാക്കളും ! അതിൽ ഒന്ന് നായകൻ വൺ സൈഡ് ലവ് ചെയ്തിരുന്ന പെൺകുട്ടിയുടെ ആത്മാവ് !! 

കൂടുതലൊന്നും പറയുന്നില്ല, ലോജിക് മാറ്റി വെച്ച് കണ്ടാൽ പക്കാ എന്റർടൈൻമെന്റ് ഗ്യാരണ്ടി.!! അല്ലെങ്കിലും ഒരു ഫാന്റസി പടത്തിൽ എന്ത് ലോജിക്ക് നോക്കാനാണ് !!

3.Demonte Colony(2015)

മിക്കവാറും ഒട്ടുമിക്ക പേരും കണ്ടിട്ടുള്ള തമിഴ് ഹൊറർ പടങ്ങളിലൊന്ന് ദേ ഈ പടം ആകും എന്ന കാര്യം ഉറപ്പാണ്.പക്കാ എൻഗേജിങ് ആക്കി ത്രില്ലടിപ്പിക്കുന്ന ഒരു ഹൊറർ പടം.അത്തരത്തിലുള്ള പടം കാണാനായി നല്ലൊരു ശതമാനം പ്രേക്ഷകർ ഉണ്ടല്ലോ.അതുകൊണ്ട് തന്നെ കാണാത്തവർ പടം കാണുമല്ലോ.കണ്ടപ്പോ ഒരുപാട് ഇഷ്ടപ്പെട്ട പടങ്ങളിലൊന്നാണ് ഇത്.

വലിയ താരനിരയൊന്നുമില്ലാതെ അജയ് ജ്ഞാനമുത്തിന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് Demonte colony സാധാരണ കണ്ടുമടുത്ത ഹൊറർ ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വേറിട്ട നിൽക്കുന്ന കഥയും അവതരണവും. ഒപ്പം ചിത്രത്തിന്റെ മൂഡിനനുസരിച്ച് പ്രേഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും.

ചിത്രം പറയുന്നത് നാല് സുഹൃത്തുക്കളുടെ കഥയാണ്.മദ്യലഹരിയിൽ രാത്രി,പ്രേതശല്യമുണ്ടെന്നു പറയപ്പെടുന്ന ഡിമോണ്ടി കോളനിയിലെത്തിയ നാല് പേരും അവിടെ നിന്നും മടങ്ങുമ്പോൾ ഒരു രഹസ്യവും അവരോടൊപ്പം അവരറിയാതെ ചേരുന്നു.ശേഷം ഈ നാലംഗ സംഘം താമസിക്കുന്ന മുറിയിലായി കഥ ചുരുങ്ങുകയാണ്,അവിടെ അവരെ ഭീതിയിലാഴ്ത്തുന്ന ഒരുപാട് സംഭവങ്ങളും അരങ്ങേറുന്നു.തുടർന്ന് ഒരു ട്വിസ്റ്റോടു കൂടി ചിത്രം അവസാനിക്കുന്നു.

വലിയ കോലാഹലങ്ങളോ കാതടപ്പിക്കുന്ന അലർച്ചകളോ ഇല്ലാതെ പ്രേക്ഷകരെ എങ്ങനെ പേടിപ്പിക്കാം എന്ന് അജയ് ജ്ഞാനമുത്ത് ഈ ചിത്രത്തിലൂടെ കാണിച്ചുതന്നു 
തമിഴിലെ മികച്ച ഹൊറർ ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെ കാണും ഒരുപാട് പേടിപ്പിച്ച ഈ കൊച്ചു ചിത്രം.


Suggestions

Name

Email *

Message *