ചിരിപ്പിച്ച 2 കൊറിയൻ പടം - Korean Comedy Movies

കൊറിയൻ ആരാധകരിൽ നല്ലൊരു ശതമാനം പേരും കണ്ടിട്ടുള്ള പടം.കോമഡി ആക്ഷൻ പടം എന്ന് കേട്ടാൽ ആദ്യം തന്നെ ഓർമ വരുന്ന പടങ്ങളിലൊന്നാണ് ഈ പടം.കൊറിയൻ സിനിമ ആരാധകർക്കും ഒപ്പം മറ്റുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന നല്ല തമാശയും ഗംഭീര ആക്ഷനും എല്ലാം ഒരുക്കി വച്ചിട്ടുള്ള പടമാണ്.

ഈ ചിത്രത്തിന്റെ ആദ്യ രണ്ട് പാർട്ടുകളാണ് പരിചയപെടുത്തുന്നത്.രണ്ടാം പാർട്ട് ഈ വർഷം റിലീസ് ആയ പടമാണ്.ആദ്യ പാർട്ട് പക്കാ കോമഡിയും രണ്ടാം പാർട്ട് ഇത്തിരി കൂടി ത്രില്ലർ ആക്ഷൻ ടൈപ്പ് പടമയാണ് തോന്നിയത്.എന്നാൽ രണ്ട് പടവും പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന കാര്യത്തിൽ പൂർണമായും വിജയിച്ചിട്ടുണ്ട്.


1.The Pirates(2014)

2014ൽ റിലീസ് ആയ കോമഡി ആക്ഷൻ പടമാണ് ചിത്രം.ഒരു പക്കാ കോമഡി റൈഡ് ആണ് ചിത്രം. കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് നല്ല രീതിക്ക് ആസ്വദിക്കാൻ പറ്റുന്ന പടമാണ്.2 മണിക്കൂർ 10 മിനിറ്റ് ആണ് പടത്തിന്റെ ദൈർഘ്യം.പോസ്റ്റർ കണ്ടാൽ ഇത് ഒരു മുഴുനീള യുദ്ധ സിനിമ പോലെ തോന്നുമെങ്കിലും മുഴുനീള യുദ്ധ സിനിമയല്ല. യുദ്ധം ഉണ്ട് ആക്ഷൻ ഉണ്ട് എന്നാൽ അതിൽ ഏറെ പ്രാധാന്യം കൊടുത്തത് കോമഡിയുടെ അവതരിപ്പിക്കാനാണ്.തുടക്കം മുതൽ ഒടുക്കം വരെ ബോറടിക്കാതെ അടിക്കാതെ എന്റർടൈൻമെന്റ് ആയി കാണാം.

പടം നല്ല രീതിക്ക് ആസ്വദിക്കാൻ നിങ്ങൾ പ്ലോട്ട് ഒന്നും അറിയാതെ കാണുന്നതാണ് രസം.ആകെമൊത്തം നല്ല പോലെ രസിച്ചു കാണാം.AD 1300 കാലഘട്ടത്തിൽ പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി രാജ്യത്തിന്റെ മുദ്രയും രാജ്യത്തിന്റെ പേരും ഒരു കപ്പലില്‍ കൊടുത്തു വിടുന്നു. യാത്രാമധ്യേ ഒരു തിമിംഗലത്തിന്റെ ആക്രമണത്തിൽ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജ്യമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് നാവികസേനയും കടൽകൊള്ളക്കാരും രാജ്യമുദ്ര തിരിച്ച് എടുത്ത് പണം നേടാൻ ജീവിതത്തിൽ ഒരിക്കൽ പോലും കടലു കാണാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന പോരാട്ടത്തിന്റെ കഥ തമാശയും ഗംഭീര ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് ദി പൈറേറ്റ്സ്. 2014ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം വലിയ നിലയിൽ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടുകയുണ്ടായി.പടത്തിന്റെ മലയാള പരിഭാഷയും നല്ല രീതിക്ക് പ്രേക്ഷകപ്രീതി നേടിയതായിരുന്നു.

പടത്തിലെ ഓരോരുത്തരുടെയും പ്രകടനം എടുത്ത് പറയേണ്ടതാണ്.ഓരോരുത്തരും നല്ല കിടിലൻ പ്രകടനമാണ്.പടം കണ്ടിറങ്ങുമ്പോൾ ചിലരെങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്.


2.The Pirates: The Last Royal Treasure(2022)

ആദ്യ ഭാഗത്തിന്റെ മികവ് സ്വാഭാവികമായും രണ്ടാം പാർട്ടിലും വേണ്ടതുണ്ടല്ലോ.എന്നാൽ മാത്രമല്ലേ ആ ഒരു പൂർണത പടത്തിന് കിട്ടുന്നുള്ളൂ.പക്കാ കോമഡി വൈബ് ൽ നിന്ന് മാറിയാണ് ഈ പടത്തിന്റെ റൈഡ്.എന്നാൽ പോലും പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന കാര്യത്തിൽ ഈ പടം ഒട്ടും പിന്നിലോട്ടല്ല.

8 വർഷങ്ങൾക്ക് ശേഷം ഈ വർഷം 'ദി പൈറേറ്റ്സ്' നെറ്റ്ഫ്ലിക്സിൽ റിലീസായിരുന്നു.
ഇത്തവണയും ഒരു നിധി തേടിയുള്ള യാത്രയുടെ കഥയാണ് സിനിമ.ആദ്യ ഭാഗം പോലെ തന്നെ ചിരിച്ചും ത്രില്ലടിച്ചും കണ്ടിരിക്കാവുന്ന ഒരു പക്കാ റൈഡ് എന്ന് തന്നെ പറയാം.

ആദ്യ ഭാഗത്തെ കാസ്റ്റിൽ ഉണ്ടായിരുന്ന പലരും ചിത്രത്തിലില്ലെങ്കിലും ആ ഒരു മിസ്സിംഗ് ഒന്നും പ്രേക്ഷകരെ ഫീൽ ചെയ്യിക്കാതെ തന്നെ രസിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും, ട്രഷർ ഹണ്ട് മൂവി ആരാധകർക്കും ഒരേപോലെ എൻജോയ് ചെയ്യാവുന്ന ഈ വർഷം ഇറങ്ങിയ മികച്ച എന്റർടൈനറുകളിൽ ഒന്നാണ് 'ദ പൈറേറ്റ്സ് ദ ലാസ്റ്റ് റോയൽ ട്രഷർ'.

കാണാത്തവർ കാണാൻ ശ്രമിക്കുക.
ആദ്യ ഭാഗത്തിന് ഒപ്പം നിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെങ്കിലും മികച്ച വിഷ്വൽസും സിറ്റുവേഷണൽ കോമഡികാളുമൊക്കെയായി മികച്ചൊരു അനുഭവം നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്.

Suggestions

Name

Email *

Message *