നായകന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം -The Wolf of Wall Street(2013) / ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)

ഡ്രാമ /ഇംഗ്ലീഷ്
മൂന്ന് മണിക്കൂർ

മദ്യം,മയക്ക്മരുന്ന് തുടങ്ങിയവയെ മഹത്വവൽകരിക്കുന്ന സീനുകളും സെക്സ് സീനുകളും ആവശ്യത്തിൽ കൂടുതൽ ഉള്ളത്കൊണ്ടും 18 വയസിന് മുകളിലുള്ളവർ മാത്രം പടം കാണുക.

ഒരു നായകന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം എന്നൊക്കെ പറയില്ലേ.തുടക്കം തൊട്ട് ഒടുക്കം വരെ അതാണ് ഈ പടം.3 മണിക്കൂർ നേരം ഒരു രക്ഷയില്ലാത്ത പ്രകടനം.ഒട്ടും ബോറടി തോന്നിപ്പിക്കാത്ത അവതരണം.കംപ്ലീറ്റ് 'ജോർദാൻ ബെൽഫോർട്ട് 'ഷോ.അഭിനയിച്ചത് ലെജൻഡറി ആക്ടർ ലിയാനാർഡോ ഡികാപ്രിയോ തന്നെ.എന്തൊരു പ്രകടനം.ഇങ്ങേരുടെ പ്രകടനം കണ്ട് കഴിഞ്ഞാൽ ഫാൻ ആയിപ്പോകും എന്ന് പറയുന്നത് ചുമ്മാതല്ല.

മാർട്ടിൻ സ്കോർസീസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ദി വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് '.അദ്ദേഹത്തിന്റെ കിടിലൻ ചിത്രങ്ങൾ നമ്മൾ ഇതിനോടകം കണ്ട് കാണും. 'ടാക്സി ഡ്രൈവർ', 'ദി ഡിപ്പാർട്ടഡ്','ഷട്ടർ ഐലൻഡ്'ഒക്കെയാണ് അദ്ദേഹം ഡയറക്റ്റ് ചെയ്തതിൽ ഫേവറിറ്റ് പടങ്ങൾ.ഈ പടത്തിലോട്ട് വന്നാൽ 1990കളിൽ ഷെയർ മാർക്കറ്റിൽ നിയമവിരുദ്ധമായി തിരിമറികൾ നടത്തിയ സ്റ്റോക്ക് ബ്രോക്കർ ജോർദാൻ ബെൽഫോർട്ടിന്റെ അതേ പേരിലിറങ്ങിയ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അങ്ങേരുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും ഒക്കെയാണ് പടം.കടന്നു പോകുന്ന വഴികളും നേരിടേണ്ടി വന്ന പ്രശ്നങ്ങളും ഒക്കെ സ്ക്രീനിൽ ഒന്നൊന്നര പ്രകടനത്തിലൂടെ ഡിക്കാപ്രിയോ അവതരിപ്പിച്ചിട്ടുണ്ട്.മദ്യം,മയക്കുമരുന്ന് പോലുള്ളവയെ നല്ല രീതിക്ക് മഹത്വവൽകരിക്കാനും പടം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.കഥയിലേക്ക് വന്നാൽ :

സ്റ്റോക്ക് മാർക്കറ്റ് നെ പറ്റി ഈയിടെ നമ്മളിൽ ഭൂരിഭാഗവും കൂടുതൽ കേട്ടും അറിഞ്ഞും കാണില്ലേ.കഥയിൽ പറയുന്നതും സ്റ്റോക്ക് മാർക്കറ്റും അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതൊക്കെ തരണം ചെയ്ത് അയാൾ ഉയർന്ന് വരുന്ന വഴിയുമാണ്. യു എസ് സ്റ്റോക്ക് മാർക്കറ്റ് ലൂടെയാണ് പടത്തിന്റെ തുടക്കം.അവിടെ സ്റ്റോക് ബ്രോക്കർ ആയി എത്തുന്ന ജോർദാൻ ബെൽഫോർട്ട്.വെറും സാധാരണക്കാരനായി ഉള്ളൊരു തുടക്കം എന്ന് പറയാം.ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് അയാൾ ചില വിദ്യകൾ പയറ്റുന്നു.തുടർന്ന് അയാൾ സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനെസ്സ് വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നു.


തുടക്കത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്ങ്ങളും സിമ്പിൾ ആയി തരണം ചെയ്യുന്നു.സെയിൽസ് മാന് വേണ്ട എല്ലാ ഗുണവും ഉള്ളൊരുത്തൻ.തുടർന്ന് അങ്ങോട്ട് ആഘോഷമായി.അയാൾ വളർന്നു.കൂട്ടിനു ജോലിക്കാർ,കൂട്ടുകാർ,കോടികളുടെ സമ്പാദ്യം,പെണ്ണ്,മയക്ക്മരുന്ന്,മദ്യം ആകെ മൊത്തം പണം കൊണ്ട് ആറാടുന്നു.പണവും, ലഹരിയും ഒരാളുടെ മാനസികാവസ്ഥയെയും, വ്യക്തി ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം.കാണുന്നവരുടെ രസം പോകുന്നത് കൊണ്ട് പടത്തെ പറ്റി കൂടുതൽ പറയുന്നില്ല മൂന്ന് മണിക്കൂർ നേരം ജോർദാൻ ബെൽഫോർട്ട് ന്റെ കഥ ഒട്ടും ബോറടി ഇല്ലാതെ കണ്ട് തീർക്കാം.പക്കാ എൻഗേജിങ് ആക്കി നിർത്തുന്നതിൽ പൂർണമായും വിജയിച്ചിട്ടുണ്ട് എന്ന് പറയാം.

ഏറ്റവും കൂടുതൽ F**K എന്ന പദം ഉപയോഗിച്ചത് ഈ ചിത്രത്തിലാണ് എന്ന് കേട്ടിട്ടുണ്ട്.ആവശ്യത്തിന് നഗ്നതാ രംഗങ്ങളും പടത്തിലുണ്ട്.ഡികാപ്രിയോയെ കൂടാതെയുള്ള മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ വേഷം മികവുറ്റതാക്കി.എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം.പടം തുടക്കം തൊട്ട് കംപ്ലീറ്റ് എനർജി പാക്കേജ് ആണ്.മൂന്ന് മണിക്കൂർ ഉണ്ടായിട്ട് പോലും തീരരുതേ എന്ന് ആഗ്രഹിച്ച ചുരുക്കം ചില പടങ്ങളിൽ ഒന്നാണ് 'ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് '.

Suggestions

Name

Email *

Message *