ഞെട്ടിച്ച രണ്ട് കൊറിയൻ പടങ്ങൾ - The Witch Part1(2018)& Call(2020)

Best Korean Thriller movies.Must watch korean movies find out here
The Witch Part 1 The Subversion(2018) & Call (2020)

'കൊറിയൻ സിനിമകൾ'.ഏകദേശം നമ്മളിൽ ഭൂരിഭാഗവും കൊറിയൻ സിനിമകൾ കണ്ട് തുടങ്ങിയിട്ട് വർഷം 2-3 ഒക്കെ ആവുന്നതേ ഉണ്ടാവുള്ളൂ.നമ്മൾ കണ്ട് തുടങ്ങിയ ഭൂരിഭാഗം സിനിമകളും ഒരുപക്ഷെ മലയാളീ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് ഒരുപക്ഷെ ലോക്‌ഡൗൺ സമയത്താകും.കൊറിയക്കാർക്ക് മാത്രം സാധിക്കുന്ന ചില പടങ്ങൾ ഉണ്ട്.ചുമ്മാ പൊളി,അന്യായം,കിടു ത്രില്ലർ എന്നൊക്കെ പറഞ്ഞു നമ്മൾ നമ്മളുടെ സുഹൃത്തുക്കൾക്ക് സജസ്റ്റ് ചെയ്ത ഒട്ടനവധി പടങ്ങൾ ഈ കൊറിയൻ കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്.

മിക്കവർക്കും ത്രില്ലർ സിനിമകളോട് തന്നെ താല്പര്യവും ഐ സോ ദി ഡെവിൾ,ഓൾഡ് ബോയ്,ട്രെയിൻ ടു ബുസൻ ഒക്കെ വൻ റീച്ച് മലയാളി പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ പടങ്ങളാണല്ലോ.പോരാത്തതിന് ഒരുപക്ഷെ നമ്മൾ കണ്ടിട്ടില്ലാത്ത ഒട്ടനവധി കിടിലൻ ത്രില്ലറുകളും ഉണ്ട്.ലോക്ക്ഡൗൺ സമയത്ത് കൊറിയൻ സിനിമകൾക്ക് കിട്ടിയ വൻ റീച്ച് അത്ഭുതപ്പെടുത്തുന്നത് തന്നെ.ഒട്ടനവധി കാറ്റഗറി ഉണ്ടേൽ പോലും ത്രില്ലറുകൾക്ക് കിട്ടുന്ന സ്വീകാര്യത വലുതാണ് എന്ന് പറയാതിരിക്കാൻ വയ്യ.

പതിഞ്ഞ താളത്തിൽ തുടങ്ങി ഒടുവിൽ കത്തിക്കേറുന്ന സിനിമകൾ ഇല്ലേ.അത്തരത്തിലുള്ള രണ്ട് പടങ്ങൾ പരിചയപെടുത്തിയാലോ.കൊറിയൻ സിനിമകൾ ഫോളോ ചെയ്യുന്ന ആൾക്കാർ എന്തായാലും കണ്ട് കാണുമെന്ന് അറിയാം.കാണാത്തവർ ആരേലും ഉണ്ടേൽ അവർ ഒന്ന് കണ്ട് നോക്കുക.രണ്ട് പടങ്ങളും സീറ്റ് എഡ്ജ്ഡ് ത്രില്ലർ ആണ്.കുട്ടികൾ വരെ എന്തൊരു പെർഫോമൻസ് ആണെന്ന് തോന്നിപോകും എന്നത് മറ്റൊരു സത്യം.രണ്ട് പടങ്ങളാണ് പരിചയപെടുത്തുന്നത്.2018 ൽ റിലീസ് ആയ 'ദി വിച്ച് 'എന്ന സിനിമയും 2020ൽ റിലീസ് ആയ 'കാൾ' എന്ന സിനിമയും.


1.The Witch Part 1 The Subversion(2018)

ത്രില്ല്,മാസ്സ്,രോമാഞ്ചം പടം കണ്ട് കഴിഞ്ഞപ്പോ എല്ലാം ഒരുമിച്ച് കിട്ടിയൊരു ഫീൽ.നമ്മൾ ഒരു പടം കണ്ട് കഴിയുമ്പോ കിട്ടുന്ന ഒരു തൃപ്തിയും സന്തോഷവും ഒക്കെ ഇല്ലേ ദേ അതായിരുന്നു ഈ പടം കണ്ടപ്പോൾ കിട്ടിയത്. പക്കാ ഐറ്റം എന്ന് അങ് പറയാം.നമ്മൾ കണ്ടിട്ടില്ലാത്ത ഒരു കഥാസന്ദർഭം.പതിയെ തുടങ്ങുന്ന പടം പിന്നീട് കിട്ടിയൊരു ഫീൽ അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.സ്പോയ്ലർ ആയേക്കാവുന്നത് കൊണ്ട് പരമാവധി പടം കണ്ടിട്ടില്ലാത്തവർ പടത്തിന്റെ ടീസർ,ട്രൈലെർ,ട്രോൾസ് ഒക്കെ ഒഴിവാക്കി ഒന്ന് കണ്ട് നോക്കേണ്ടതാണ്.ഭൂരിഭാഗം പേരും കണ്ടിട്ടുള്ള പടമാണ്.രണ്ട് മണിക്കൂർ നേരം നിങ്ങളെ നിരാശപെടുത്താത്ത സിനിമാ അനുഭവം ആകുമെന്ന കാര്യം ഉറപ്പാണ്.

കഥയിലേക്ക് വന്നാൽ :

ഒരുപാട് കഥയിലേക്ക് കടക്കുന്നില്ല.ആ ഒരു രസം നഷ്ടപ്പെടരുത്.പടത്തിൽ തുടക്കത്തിൽ കാണിക്കുന്നത് കുട്ടികളെ വച്ച് പരീക്ഷണം നടത്തുന്ന ഒരു പരീക്ഷണശാലയാണ്.ഒരു കൊച്ചു പെൺകുട്ടി അവിടെ നിന്ന് രക്ഷപെടുകയാണ്.എത്തിപ്പെട്ടത് കുട്ടികളില്ലാതെ കഴിയുന്ന മദ്ധ്യവയസ്കരായ ദമ്പതികളുടെ അടുത്തേക്കാണ്.ആ ഗ്രാമത്തിൽ അവൾ വളർന്നു.അവരുടെ സ്നേഹത്തിൽ വളർന്ന ആ പെൺകുട്ടി എല്ലാത്തിലും മിടുക്കിയും ആയിരുന്നു.വർഷങ്ങൾ കഴിഞ്ഞു.അവൾ വളർന്നു.വർഷങ്ങൾക്ക് ശേഷം അവളെ തേടി ചിലർ എത്തിയാലോ..

എന്തിനായിരിക്കും ആ വരവ്.ആരാണ് ഇവൾ.ഇവൾക്ക് ഇനി വേറെ എന്തേലും ഒക്കെ കഴിവുകൾ ഉണ്ടോ എന്നൊക്കെ പടം കണ്ട് തന്നെ അറിഞ്ഞോ.ഈ ചിത്രത്തിന്റെ രണ്ടാം പാർട്ട് പടം കണ്ടവരൊക്കെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ്.പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു എന്നും റിലീസ് ഉടൻ ഉണ്ട് എന്നും ന്യൂസുകൾ ഉണ്ട്.പടം കണ്ടിട്ടില്ലാത്തവർ കാണുമല്ലോ.
2.Call (2020)

സീരിയൽ കില്ലർ -കൊറിയൻ ഫേവറിറ്റ് കോമ്പോ ആണ് എന്നും.എത്രയെത്ര സിനിമകൾ നമ്മൾ ഇതിനോടകം കണ്ട് കഴിഞ്ഞു.ഏറ്റവും കിടിലൻ ആയ സീരിയൽ കില്ലർ പടങ്ങളൊക്കെ കണ്ടിട്ടുള്ളത് ദേ ഈ കൊറിയൻ ഭാഷയിൽ നിന്ന് തന്നെ എന്ന് മറ്റൊരു സത്യം.രണ്ട് വർഷങ്ങൾക്ക് മുൻപ് ലോക്‌ഡൗൺ സമയത്ത് റിലീസ് ആയ പടമാണ് 'ദി കാൾ '.അതുകൊണ്ട് തന്നെ കൊറിയൻ സിനിമാ പ്രേമികൾ ഒക്കെ കണ്ട് കാണുമെന്ന കാര്യത്തിൽ സംശയമില്ല.


രണ്ട് മണിക്കൂർ നേരം പക്കാ സീറ്റ് എഡ്ജ്ഡ് ത്രില്ലെർ എക്സ്പീരിയൻസ് ആണ് എനിക്ക്‌ ഈ പടം കണ്ടപ്പോ കിട്ടിയത്.സീരിയൽ കില്ലർ കഥയിൽ ഇവർ ഒരു സാധനം കൂടി ചേർത്തു,ടൈം ട്രാവലർ.പോരെ ത്രില്ലടിക്കാൻ.സീരിയൽ കില്ലർ പടങ്ങളിൽ കണ്ടിട്ടുള്ള ക്‌ളീഷേ സ്റ്റോറി ലൈൻ അല്ല പടത്തിലെ എന്നത് ഒരു പോസിറ്റിവ് ആയിരുന്നു.ഓരോ നിമിഷവും അടുത്തത് എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷ പടത്തിൽ ആവോളം ഉണ്ടാക്കുന്നുണ്ട്.


കണ്ടിട്ടില്ലാത്ത പ്രേക്ഷകർ പടം കണ്ട് നോക്കുക.കിടിലൻ സ്റ്റോറി ലൈൻ ഉം അതിനൊത്ത മേക്കിങ് ഉം എല്ലാം ചേർന്നൊരു കിടിലൻ കൊറിയൻ പടം.ഈ പടത്തിന്റെയും രണ്ടാം പാർട്ട് റിലീസ് ഉണ്ടെന്ന വാർത്തകളും കേൾക്കുന്നുണ്ട്.എന്തായാലും കൊറിയൻ സിനിമാ പ്രേമികൾക്ക് കാത്തിരിക്കാനുള്ള സെക്കന്റ് പാർട്ടുകളുടെ എണ്ണം കുറച്ചുണ്ട്.ആ ലിസ്റ്റിലേക്ക് ഈ പടവും കൂടി.ഒരു ഫോൺ വച്ചാണ് ഈ പടം ഉടനീളം ത്രില്ലടിപ്പിക്കുന്നത്.

കഥയിലേക്ക് വന്നാൽ :

നായികയിലൂടെ ആണ് കഥയുടെ സഞ്ചാരം.കാൻസർ ബാധിച്ച തന്റെ അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. ആശയവിനിമയത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ അവളുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.തന്റെ വീട്ടിൽ എത്തി വീട്ടിലെ പഴയ ലാൻഡ് ഫോണിൽ നിന്നും നഷ്ടപ്പെട്ട ഫോണിലേയ്ക്ക് വിളിച്ചെങ്കിലും അത് കിട്ടിയില്ല.ആ ഫോൺ വയ്ക്കുമ്പോൾ തന്നെ അവൾക്ക് ആ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു.

ആരോ നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്.എന്നാൽ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങൾ മറ്റൊന്നാണ്.ഞെട്ടിക്കുന്ന രഹസ്യം അവൾ മനസ്സിലാക്കുന്നത് ആ കാൾ വിളിച്ചത് 20 കൊല്ലം മുൻപ് ജീവിച്ച ഒരു പെൺകുട്ടി ആയിരുന്നു.എന്തിനായിരുന്നു അവൾ തന്നെ വിളിച്ചത് ? എങ്ങനെ ഇതിന് സാധിക്കുന്നു? എന്ന നൂറോളം ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്നു.ആരാണ് ആ പെൺകുട്ടി ?മന്ത്രവാദിനിയായ അമ്മയുടെ വീട്ടുതടങ്കലിൽ കഴിയുന്ന ഒരു പെൺകുട്ടി ആയിരുന്നു അത്. 20 വർഷം മുമ്പ് ഉള്ള ആ പെൺകുട്ടിയുടെ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന സോ യൂൺ അവളെ സഹായിക്കുന്നു.

എന്നാൽ നമ്മുടെ നായിക നേരിടേണ്ടി വന്ന കാര്യങ്ങൾ മറ്റൊന്നാണ്.വലിയ ഒരു അപകടത്തിലേക്കാണ് ആ കാൾ എത്തിപ്പെട്ടത്.അതെന്താണെന്ന് കണ്ട് നോക്കിക്കോ.പടത്തിലെ ഏറ്റവും വലിയ പോസിറ്റീവ്സ് ആയി തോന്നിയത് നായികയേക്കാൾ സ്കോർ ചെയ്ത വില്ലത്തി തന്നെയാണ്.അമ്മാതിരി പ്രകടനം എന്ന് പറയാതിരിക്കാൻ വയ്യ.മറ്റൊന്ന് കിടിലൻ ബിജിഎം.പ്രേക്ഷകന്റെ പൾസ് അറിഞ്ഞു എടുത്ത് വച്ച പടം പോലെയുണ്ട്.മൊത്തത്തിൽ ഒരു പക്കാ എന്റെർറ്റൈൻർ ആണ് പടം ടൈം ട്രാവലർ പടങ്ങൾ ഒക്കെ താല്പര്യം ഉള്ളവർ മിസ്സ് ചെയ്യേണ്ട.

Suggestions

Name

Email *

Message *