ശരിക്കും ഞെട്ടിയത് ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് എന്നറിഞ്ഞപ്പോഴാണ് - Welcome Home(2020)/വെൽക്കം ഹോം (2020)

ഹിന്ദി /സർവൈവൽ
7.5/10
18+

സോണി ലൈവിൽ 2020 ൽ റിലീസായ ചിത്രമാണ് വെൽക്കം ഹോം.പതിഞ്ഞ താളത്തിൽ തുടങ്ങി ഒടുവിൽ ഞെട്ടിക്കുന്ന സിനിമാനുഭവം ആണ് ഈ സിനിമ കണ്ട് കഴിഞ്ഞപ്പോ കിട്ടിയത്.ശരിക്കും പറഞ്ഞാൽ ഞെട്ടിയത് ഇതൊരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണെന്ന് അറിഞ്ഞപ്പോഴാണ്.പതിനെട്ട് വയസിന് മുകളിൽ ഉള്ളവർ മാത്രം ചിത്രം കാണാൻ ശ്രമിക്കുക.വയലൻസ് താല്പര്യമില്ലാത്തവരും കുട്ടികളും ചിത്രം കാണേണ്ടതില്ല എന്ന് മുൻകൂട്ടി അറിയിക്കട്ടെ.പടം കണ്ട് കഴിഞ്ഞു ഇത്തിരി ഹാങ്ങോവറിൽ ആയിരുന്നു.പ്രേക്ഷകനെ ഡിസ്റ്റർബ് ചെയ്യുന്ന തരത്തിലുള്ള സീനുകൾ പടത്തിലുണ്ടെന്ന കാര്യവും അറിയിക്കുന്നു.

പക്കാ റിയാലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്.അതുകൊണ്ട് തന്നെ തുടക്കം ഇത്തിരി മടുപ്പ് തോന്നി സ്കിപ് ചെയ്യാൻ നിക്കരുത്.ആദ്യ പത്തുമിനിറ്റ് നു ശേഷമാണ് പടം ട്രാക്കിലോട്ട് വരുന്നത്.രാത്രി ഒക്കെ സിനിമ കാണുന്നവരാണ് നിങ്ങളെങ്കിൽ അത്തരം പ്രേക്ഷകർക്ക് നല്ലപോലെ ത്രില്ലടിച്ചു ആ ഒരു വൈബിൽ കാണാൻ പറ്റിയ പടമാണ്.വയലൻസ് പടങ്ങൾ ഇഷ്ടപെടുന്ന സുഹൃത്തുക്കൾക്ക് നിങ്ങൾക്ക് ധൈര്യമായിട്ട് ഈ പടം സജസ്റ്റ് ചെയ്യാവുന്നതാണ്.

 ആരുടേലും ഒക്കെ ജീവിതത്തിൽ നടക്കുമോ എന്ന് ചിന്തിക്കാത്ത തരം കഥയാണ് പടത്തിൽ.ഹോളിവുഡ് ലെ സർവൈവൽ പടങ്ങൾ കണ്ട് കയ്യടിക്കുന്ന പ്രേക്ഷകർ നമ്മുടെ ഇവിടെ റിലീസ് ആയ ഇത്തരത്തിലുള്ള പടങ്ങൾ മിസ്സ് ചെയ്യരുത്.കഥയിലേക്ക് വന്നാൽ :

  ഒരു സർവൈവൽ ത്രില്ലർ സിനിമയാണ് വെൽക്കം ഹോം. സിനിമ സംവിധാനം ചെയ്തിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും പുഷ്ക്കർ സുനിൽ മഹാബൽ ആണ്. ഒരു ഉൾഗ്രാമപ്രദേശത്തുള്ള സ്കൂളിലെ അദ്ധ്യാപികമാരായ അനുജ, നേഹ എന്നിവർ സെൻസസ് കണക്കെടുപ്പിൻ്റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലത്തെ ആകെയുള്ള ഒരു വീട്ടിലേക്കെത്തുന്നിടത്താണ് വെൽക്കം ഹോം കഥയിലേക്ക് കടക്കുന്നത്.

ഡോർ തുറക്കുന്ന ഗർഭിണിയായ പ്രേരണ എന്ന പെൺകുട്ടിയും ആ വീട്ടിലെ മുതിർന്ന സ്ത്രീയും ഭോല എന്ന പാചകക്കാരനും അനുജയ്ക്കും നേഹയ്ക്കും ഒപ്പം പ്രേക്ഷകരിലും കുറേ സംശയങ്ങൾ സൃഷ്ടിക്കുന്നുണ്ട്.ആ വീട്ടിൽ ഉള്ളവരുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നുന്ന അനുജയും നേഹയും പിറ്റേദിവസം വീണ്ടും ആ വീട്ടിൽ ചെല്ലുകയും കനത്ത മഴ കാരണം അന്ന് രാത്രി അവിടെ നിൽക്കാൻ നിർബന്ധിതർ ആകുകയും ചെയ്യുന്നു. ബാക്കി നിങ്ങൾ കണ്ട് തന്നെ നോക്കുക.ഇനി എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാതെ ശ്വാസമടക്കിപ്പിടിച്ച് രണ്ട് മണിക്കൂർ ആറ് മിനിറ്റ് നീണ്ട സമയം സ്ക്രീനിൽ നോക്കിയിരിക്കാൻ നിർബന്ധിക്കുന്ന സിനിമ.എക്സ്ട്രീം വയലൻസും സെക്ഷ്വൽ രംഗങ്ങളും ഉൾപ്പെടുന്നതിനാൽ കുട്ടികളും വയലൻസ് സഹിക്കാൻ കഴിയാത്തവരും സിനിമ കാണാതിരിക്കാൻ പ്രത്യേകം ശ്രമിക്കുക.

 തീർച്ചയായും കണ്ടിരിക്കേണ്ട എന്നാൽ കണ്ടു കഴിഞ്ഞാൽ എല്ലാം കൊണ്ടും നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ.

സിനിമ കണ്ടവർ മാത്രം വായിക്കുക :
 
ഇന്ത്യയിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ചെയ്തതാണ് ഈ വർക്ക് യഥാർത്ഥ സംഭവത്തിൽ നിന്ന് ഭീകരത നല്ല രീതിയിൽ കുറച്ചിട്ടുണ്ട് എന്നത്  കാണുമ്പോൾ ആണ് ശരിക്കും പേടി വരുന്നത് .
അയാളുടെ ഭാര്യയെ ഉൾപ്പടെ 13 പേരെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു അത്രേ.. 

ഡയറക്ട് ആയി തന്നെ നോർത്തിൽ ഒക്കെ സാധാരണയായി ഉള്ള പല കാര്യങ്ങളും കാണിച്ചിട്ടുണ്ട്.ദുരഭിമാനം , സ്ത്രീക്ക് പുല്ല് വില, സ്ത്രീ എന്നാൽ കല്യാണം കഴിച്ചു  ഒതുങ്ങി ഭർത്താവിനെ നോക്കി കഴിയുക ജോലിക്ക് പോകരുത് , കൂട്ടുകാർ ഉണ്ടാവാൻ പാടില്ല പുറത്ത് പോവരുത് തുടങ്ങിയവ പിന്നെ തങ്ങളുടെ അമ്മമാരുടെ കാര്യങ്ങൾ അവർ പറയുന്നത് .

വേറെ ചില കാര്യങ്ങൾ ഇൻഡയറക്ടായി കാണിച്ചതായി തോന്നി .


മനുഷ്യനെക്കാൾ വില പശുവിനു കൊടുക്കൽ, ഇക്കണ്ട പ്രവർത്തി ഒക്കെ കാണിച്ചിട്ട്  അവന്റെയൊക്കെ ഓലക്കേലത്തെ ഭക്തി , ആ കിളവിയുടെ മഹാഭാരതം കാണൽ ഒക്കെ സിംബോളിക്കായി ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ കാണിക്കുന്നതായി തോന്നി.  

തന്റെ ഭാവി വരനോടും , അച്ഛനോടും ഒന്ന് മറുത്ത് പറയാൻ പോലും ധൈര്യം ഇല്ലായിരുന്ന അനുജ തന്നയാണ് അവസാനം  ആ ഫാമിലി യെ തീർക്കുന്നത്. 

കണ്ട റീമേക്കും ബയോപിക്കും ഒക്കെ ഇറക്കി കളിക്കുന്ന മുഖ്യധാരാ ഹിന്ദി സിനിമ മേഖലയിൽ നിന്ന് ഇങ്ങനെ ചില പടങ്ങാൾ വരുന്നത് പ്രതീക്ഷയാണ് .

Suggestions

Name

Email *

Message *