ആക്ഷൻ പ്രേമികളെ ഞെട്ടിച്ച സീരീസ് - Warrior (Tv Series 2019-)/വാരിയർ (2019)

Warrior,Action Series
Warrior (Tv Series 2019 -)
20 Eps/2 Season
8.4/10


ആക്ഷൻ സീരീസുകൾ തപ്പി നടക്കുന്ന നല്ലൊരു ശതമാനം ആരാധകർക്ക് വേണ്ടി ഒരുക്കി വച്ച സീരീസ്.'ബാൻഷീ' സീരീസ് നെ പറ്റി നമ്മളിൽ ഭൂരിഭാഗവും കേട്ട് കാണുമല്ലോ.ആക്ഷൻ എന്ന് പറഞ്ഞാൽ അമ്മാതിരി ഇടി.ഈയിടെ ആക്ഷൻ സീരീസുകളിൽ അതിനോളം പ്രേക്ഷകപിന്തുണ നേടിയ സീരീസ് മറ്റൊന്ന് ഉണ്ടോ എന്ന് സംശയമാണ്.ബാൻഷീയെ പറ്റി പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല,ഈ സീരീസ് ഒരുക്കിയിരിക്കുന്നതും ബാൻഷീ ക്രീയേറ്റർസ് ആണ് എന്നുള്ളത് കൊണ്ടാണ്.

ബ്രൂസ്ലീയുടെ എഴുത്തിനെ ആസ്പദമാക്കിയാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.സീരീസ് കാണാൻ പോകുന്നതിന് മുൻപ് ന്യൂഡിറ്റി സീനുകൾ ആവശ്യത്തിന് ഉണ്ട് എന്ന കാര്യം ഓർമ്മപെടുത്തികൊള്ളട്ടെ.വ്യക്തമായ ക്യാരക്ടർ ബിൽഡ്അപ്പ് ഉം സീരീസ് ന്റെ ഒരു പോസിറ്റീവ് ആയി തോന്നി.നിങ്ങളൊരു ആക്ഷൻ &എൻഗേജിങ് സീരീസ് തപ്പി നടക്കുകയാണേൽ ഒന്നും നോക്കേണ്ട ഈ സീരീസ് നിങ്ങളെ ഞെട്ടിക്കും.

ബാൻഷീയുടെ ടീം ആയത്കൊണ്ട് തന്നെ വയലൻസ്,ന്യൂഡിറ്റി,സെക്സ് കൺടെന്റ് ഒക്കെ ആവോളം പ്രതീക്ഷിച്ചു മാത്രം കണ്ടാൽ മതി.ഈ എഴുത്ത് സീരീസ് ആയി ഉണ്ടാകാൻ ഇടയായ കഥകൾ പലതാണ്.സീരീസ് തനിക്ക് വേണ്ടി പ്ലാൻ ചെയ്ത ലീ ക്ക് ,അത് സാധിച്ചില്ല.ഇൻഡോനേഷ്യൻ ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോ ടസ്ലിം ഈ സീരീസ് ൽ മുഖ്യ കഥാപാത്രം ചെയുന്നുണ്ട്.നായകനായ ആൻഡ്രേ കോജി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.


കഥയിലേക്ക് വന്നാൽ :

കഥ അരങ്ങേറുന്നത് ക്രിമിനൽസും ഡ്രഗ് ഡീലേഴ്സും ഒക്കെയുള്ള അമേരിക്കയിലെ ചൈനടൗണിലാണ് എന്ന് വേണം പറയാൻ.1870 കളിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ നഗരത്തിലേക്ക് പ്രത്യേക ലക്ഷ്യവുമായെത്തുന്ന ആഹ് സാം എന്ന ചൈനക്കാരനെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം.

അവിടത്തെ ചൈനടൗണിൽ പരസ്പരം പോരടിക്കുന്ന ഗ്യാങ്ങുകളും പുറത്ത് ചൈനക്കാർ കാരണം തൊഴിൽ നഷ്‍ടപ്പെട്ടതിനാൽ അവരോട് കടുത്ത വിദ്വേഷം പുലർത്തുന്ന ഐറിഷ് വംശജരും തമ്മിൽതല്ലിച്ചു മുതലെടുക്കാൻ കാത്തിരിക്കുന്ന രാഷ്രീയക്കാരുമെല്ലാം ഉൾപ്പെട്ട ലോകമാണത്.അത്തരമൊരു സെറ്റ് അപ്പ് ൽ നമ്മുടെ നായകൻ ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുമ്പോ എന്തൊക്കെ സംഭവിക്കും എന്നറിഞ്ഞോളൂ.തുടക്കം ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ പോലെയാണെങ്കിലും മുന്നോട്ടുപോകുംതോറും കഥയിലെ പല വശങ്ങളും നമുക്ക് കാണാൻ സാധിക്കും.

എങ്ങും കൊലപാതകവും വയലൻസ് ഉം നിറഞ്ഞ ആ നഗരത്തിൽ എത്തിപ്പെട്ട നായകന്റെ ലക്ഷ്യം എന്താണ്?? അവൻ അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആയിരിക്കും.വമ്പൻ പ്രോഡക്ഷൻ ഹൌസിൽ ഒരുക്കിയിട്ടുള്ള ഈ സീരീസ് ആക്ഷൻ ത്രില്ലർ പ്രേമികളെ തൃപ്തിപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.2 സീസണുകളിൽ നിന്നായി 20 ഓളം എപ്പിസോഡുകളാണ് സീരീസ് ൽ ഉള്ളത്.മൂന്നാം സീസൺ ക്യാൻസൽ ചെയ്തു എന്ന വാർത്തകളും വന്നിട്ടുണ്ടായിരുന്നു.കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുമല്ലോ.സീരീസ് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ കാണാൻ സാധിക്കും.

Suggestions

Name

Email *

Message *