യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള അത്രമേൽ പ്രീയപ്പെട്ട ചിത്രം - Togo(2019)/ടോഗോ (2019)

ഡ്രാമ/ഫ്രഞ്ച്
1മണിക്കൂർ 54മിനിറ്റ്
8/10


മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഒട്ടനവധി ചിത്രങ്ങൾ നമ്മൾ ഇതിനോടകം കണ്ട് കാണുമല്ലോ.ഈ ചിത്രം പറയുന്നതും അത്തരമൊരു കഥയാണ്.പക്ഷെ പ്രത്യേകത എന്തെന്നാൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന ചിത്രമാണ് കണ്ടിട്ടില്ലാത്തവർ ഉറപ്പായും കാണുക.


കഥയിലേക്ക് വന്നാൽ :

സെപ്പാലയും ഭാര്യയും തന്റെ നായക്കുഞ്ഞുങ്ങളുമായി അലാസ്കയിലെ നോം എന്ന ഗ്രാമത്തിലാണ് കഴിയുന്നത്. 
അവർക്കിടയിലേയ്ക്കാണ് ടോഗോ പിറന്നു വീഴുന്നത്. തുടക്കത്തിൽ ടോഗോ യെ ഇഷ്ടമല്ലാത്ത സെപ്പാല ടോഗോയെ ഒഴിവാക്കാൻ നിരവധി വഴികൾ തേടുന്നുണ്ടെങ്കിലും അത് കൊണ്ടൊന്നും ടോഗോ അയാളെ വിട്ടു പോകുന്നില്ല.വെറുപ്പിൽ നിന്നും സ്നേഹം സമ്പാദിച്ചു തന്റെ യജമാനന്റെ പ്രിയപ്പെട്ടവനാകുന്ന നായയുടെ കഥയാണ് ടോഗോ.

കേന്ദ്ര കഥാപാത്രമായ സെപ്പാലയെ വില്യം ഡാഫോയ്‌ യും, സൈബീരിയൻ ഹസ്കിവിഭാഗത്തിൽപ്പെട്ട ടോഗോയെ ഡീസൽ എന്ന നായയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 
 
മഞ്ഞുമലകളുടെയും, ഇരുണ്ടുമൂടിയ താഴ്വരകളുടെയും ദൃശ്യങ്ങളാൽ സമ്പന്നമാണ് ചിത്രം. വൈകാരികമായുള്ള ഒട്ടേറെ നിമിഷങ്ങൾ തുടക്കം തൊട്ട് ഒടുക്കം വരെ കാണാൻ പറ്റുന്നുണ്ട്. 
 


ബുദ്ധിയും,ശക്തിയും, സ്വഭാവും മനുഷ്യരോടുള്ള അസാധാരണമായ സ്നേബന്ധവുമാണ് ടോഗോയെ മറ്റു നായകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ ഗുണങ്ങൾ ഉള്ളത് കൊണ്ടു തന്നെ പിൽക്കാലത്തു ടോഗോയുടെ കുഞ്ഞുങ്ങൾ 'സെപ്പാല സൈബീരിയൻസ് ' എന്നറിയപ്പെടുകയും ലോകമെമ്പാടും ആവശ്യക്കാർ ഏറുകയും ചെയ്തു.

Suggestions

Name

Email *

Message *