ഇറാനിയൻ മാസ്റ്റർപീസ് ചിത്രം - A Seperation (2011)/എ സെപ്പറേഷൻ (2011)

ഡ്രാമ /പേർഷ്യൻ 
2മണിക്കൂർ 3 മിനിറ്റ്
8.3/10


2011ൽ ഇറങ്ങിയ ഇറാനിയൻ മാസ്റ്റർപീസാണ് അസ്ഗർ ഫർഹാദിയുടെ എ സെപ്പറേഷൻ.ഇറാനിലേക്ക് ആദ്യമായി ബെസ്റ്റ്ഫി ഫോറിൻ ലാംഗ്വേജ് നുള്ള ഓസ്കാർ എടുത്തതും ഈ സിനിമ തന്നെയാണ്.ഒരു മസ്റ്റ്‌ വാച്ച് സിനിമ ആണെന്ന് പറയാതിരിക്കാൻ വയ്യ.


കഥയിലേക്ക് വന്നാൽ :

പതിനൊന്ന് വയസ്സുകാരിയായ തന്റെ മകൾ തെർമിക്ക് വളരാനുള്ള ചുറ്റുപാടല്ല ഇറാനിലുള്ളത് എന്ന മുൻധാരണയുള്ള സിമിൻ അവരുടെ ഭർത്താവിനെയും മകളെയും കൂട്ടി വിദേശത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ സിമിന്റെ ഭർത്താവ് നാദിർ, അൽഷിമേഴ്‌സ് രോഗിയും പടുവൃദ്ധനുമായ തന്റെ പിതാവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് പുറപ്പെടാൻ ഒരുക്കമല്ലായിരുന്നു. മറ്റൊരു കാര്യത്തിലും ഒരു അഭിപ്രായവ്യത്യാസവുമില്ലാത്ത സിമിനും നാദിറും തമ്മിൽ ഈയൊരു കാര്യത്തിൽ ഭിന്നത രൂപപ്പെടുന്നു. സിമിൻ വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. പക്ഷേ, ഈയൊരു നിസ്സാരകാര്യത്തിന് വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജഡ്ജ് അവരെ മടക്കുന്നു.


എങ്കിലും സിമിൻ നാദിറിനെ ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നു. തെർമിക്ക് അവളുടെ പിതാവിനോടൊപ്പം തുടരാനായിരുന്നു താല്പര്യം. സിമിൻ വീടുവിട്ടതിൽ പിന്നെ രോഗിയായ അച്ഛനെ പരിചരിക്കാനും വീട് നോക്കാനുമായി സിമിന്റെ തന്നെ ശുപാർശയിൽ റസിയ എന്നൊരു വീട്ടുജോലിക്കാരിയെ നിയമിക്കുന്നു.

സുമയ്യ എന്ന കൊച്ചുപെൺകുട്ടിയുടെ മാതാവും ഗർഭിണിയുമായ റസിയ അവരുടെ മകളുമായി ജോലിയിൽ പ്രവേശിക്കുന്നു. ജോലിയിൽ വളരെ ആത്മാർത്ഥതയുണ്ടായിരുന്ന റസിയയുടെ സേവനം പക്ഷേ പിന്നീട് നാദിറിനും തെർമിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ഇറാനിയൻ സിനിമകൾ കണ്ട് തുടങ്ങിയിട്ടില്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ കണ്ട് തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച സിനിമാ തന്നെയാണ് ഇത്.

Suggestions

Name

Email *

Message *