യാത്രകൾ ഇഷ്ടപെടുന്നവർ മിസ്സ് ചെയ്യാൻ പാടില്ലാത്ത പടം -The Secret Life of Walter Mitty(2013)/ദി സീക്രെട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി (2013)

ട്രാവൽ /ഹോളിവുഡ്
1മണിക്കൂർ 54മിനിറ്റ്
7.3/10


നമ്മളെല്ലാവരും യാത്രകൾ ഇഷ്ടപെടുന്നവരല്ലേ.എത്രയോ യാത്രകൾ പോകുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്.ചില സിനിമകൾ കാണുമ്പോൾ നമുക്കും അങ്ങനെ ഒക്കെ യാത്ര പോകാൻ തോന്നാറില്ലേ.ഈ സിനിമ കണ്ട് കഴിഞ്ഞപ്പോഴും ദേ അതാണ് തോന്നിയത്.


കഥയിലേക്ക് വന്നാൽ :

ലൈഫ് എന്ന മാഗസിന്റെ കവർ പേജ് നെഗറ്റീവ് ഡെവലപ്പർ ആണ് വാൾട്ടർ മിറ്റി.ഒറ്റ പെട്ട ജീവിതം, ഓഫീസ് ലെ പ്രശ്നങ്ങൾ , ഓർമ്മകൾ എന്നിവ അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു.

 ജീവിതം തന്റെ തലക്കുള്ളിൽ മനോഹരമാക്കാൻ വിധം ഇമേജിനേഷൻ ആണ് വാൾട്ടർ -ന്റെ കൈമുതൽ.


ഈ സിനിമയെ മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് വാൾട്ടറിന്റെ ഇമേജിനേഷൻ തന്നെയാണ്. ഷോൺ എന്ന സാഹസികൻ തന്റെ കമ്പനിക്ക് അയച്ച നെഗറ്റീവ് ഫോട്ടോഗ്രാഫ് നഷ്ടപെട്ടതോടുകൂടി അദേഹത്തിന്റെ ജോലി നഷ്ടമാവുകയും പിന്നീടത് കണ്ടെത്താൻ മിറ്റി നടത്തുന്ന സാഹസിക യാത്രകളാണ് കഥസാരം.ആ യാത്രയിൽ അയാൾ നേരിടുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് കണ്ട് തന്നെ അറിഞ്ഞോളൂ.
യാത്ര മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് കുതിരപ്പവൻ തന്നെയാണ് ഈ മൂവി. നിങ്ങളുടെ മനസിലെ യാത്ര പ്ലാനുകൾക്ക് ആക്കo കൂട്ടാൻ ചിത്രത്തിനാവുമെന്ന് ഉറപ്പ്. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രെമിക്കുക


Suggestions

Name

Email *

Message *