യുദ്ധ സിനിമകളിൽ അത്ഭുതസൃഷ്ടി - Saving Private Ryan(1998)/ സേവിങ് പ്രൈവറ്റ് റയാൻ (1998)

വാർ/ഇംഗ്ലീഷ്
2മണിക്കൂർ 49മിനിറ്റ്
8.6/10


ടോം ഹാങ്ക്സിനെ നായകനാക്കി, സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 1998ൽ റിലീസായ സുപ്രസിദ്ധ യുദ്ധ ചിത്രമാണ് 'സേവിങ് പ്രൈവറ്റ് റയാൻ.'
11 ഓസ്കാർ നോമിനേഷനുകള്‍ നേടുകയും, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 5 ഓസ്ക്കാറുകളും മറ്റനേകം ബഹുമതികളും നേടിയ ഈ ചിത്രം സംരക്ഷിത സിനിമകളിൽ ഒന്നായി ഇപ്പോൾ പരിഗണിക്കപ്പെടുന്നു. 
കൂടാതെ വിവിധ വേദികളിലായി 70 ഓളം അവാർഡുകളും 74 നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചിച്ചിട്ടുണ്ട്.കഥയിലേക്ക് വന്നാൽ :

രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലം
അമേരിക്ക ജർമൻ വാർ ഫ്രണ്ട്.ഓമഹാ ബീച്ച് വാർ സീനിൽ ആണ് ചിത്രം തുടങ്ങുന്നത്.ക്യാപ്റ്റൻ ജോൺ മില്ലെറും ടീമും ബീച്ച്ലേക്ക് വരുമ്പോൾ കാണുന്നത് വലിയ രക്തക്കളം.ഈ തുടക്കം കാണുമ്പോൾ പ്രേക്ഷകർക്കു തോന്നാം ഇതിൽ യുദ്ധം മാത്രമേ ഉണ്ടാകൂ എന്ന്.അടുത്ത സീൻ മുതൽ കഥ മാറി തുടങ്ങുന്നു.

യുദ്ധത്തിൽ ഒരുപാട് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമാകുന്നതായി ആദ്യം കാണിക്കുന്നുണ്ട്. അങ്ങനെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ അവരിൽ മൂന്ന് പേർ ഈ യുദ്ധത്തിൽ മരിച്ചതായി മിലിറ്ററി ജനറലിനു വിവരം ലഭിക്കുന്നു. നാലാമൻ വാർ ഫീൽഡിൽ തന്നെ ഉണ്ട്. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല.

ഒരമ്മയുടെ വേദന. മൂന്നു പേർ നഷ്ടമായി ഒരാളെക്കുറിച്ച് വിവരവുമില്ല. മിലിറ്ററി ജനറലിന്റെ നിർദേശപ്രകാരം കാണാതായ വ്യക്തിയെ തേടി ഒരുസംഘം പുറപ്പെടുന്നു.
ഈ യുദ്ധസമയത്തു ഇങ്ങനെ ഒരു മിഷൻ.

അതെ കാണാതായ ജെയിംസ് ഫ്രാൻസിസ് റയാൻ നെ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു അവന്റെ അമ്മയുടെ അടുത്തെത്തിക്കുക.
ഓർഡർ അനുസരിക്കാൻ ബാധ്യസ്ഥരാണ്
അങ്ങനെ ക്യാപ്റ്റൻ ജോൺ മില്ലറും എഴുപേരടങ്ങുന്ന ഒരു സംഘവും പ്രൈവറ്റ് റയാനെ തേടി ഇറങ്ങുന്നു.

യുദ്ധത്തിന്റെ ഇടയ്ക്കു വേണം ഇത്തരം ഒരു ദൗത്യം കൂടി.അതെ ചോര ചീന്തുന്ന യുദ്ധത്തിനിടയിൽ അല്പം വൈകാരികത കൂടി. ജോൺ മില്ലെർ ആയി ടോം ഹാങ്ക്സ് ജീവിക്കുക ആയിരുന്നു എന്ന് വേണം പറയാൻ. മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെ എന്ന് നിസംശയം പറയാം ഒപ്പം സ്പീൽബാർഗിന്റെ മികച്ച ചിത്രവും ഇത് തന്നെ. അത്ര മനോഹരമായാണ് അദ്ദേഹം ഓരോന്നും സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്.

Suggestions

Name

Email *

Message *