ദൃശ്യം കോപ്പി അടിച്ചത് ഈ കൊറിയൻ പടത്തിൽ നിന്നാണോ ?? -Perfect Number(2012)/പെർഫെക്റ്റ് നമ്പർ (2012)

ഡ്രാമ /കൊറിയൻ
1 മണിക്കൂർ 59 മിനിറ്റ്
6.9/10


കൊറിയൻ ദൃശ്യം എന്ന് പലരും വിളിക്കുന്ന പടമാണ്.2012 ലാണ് പെർഫെക്റ്റ് നമ്പർ എന്ന സിനിമ റിലീസ് ആയിരിക്കുന്നത്.എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ആയ മോളിവുഡിന്റെ 'ദൃശ്യം' ജിത്തു ജോസഫ് ചെറുതായി ഇതിൽ നിന്ന് കോപ്പി അടിച്ചിട്ടുണ്ട് എന്ന പരാമർശങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു.കൊറിയൻ ത്രില്ലർ ആരാധകർ പടം കണ്ടിട്ടില്ലേൽ കാണേണ്ടതാണ്

റൈറ്ററായ കീഗോ ഹിഗാഷിനോയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി ഇ യുൻ ജിൻ പാങ് അണിയൊച്ചിരുക്കിയ മികച്ചൊരു ഡ്രാമ- ത്രില്ലർ ആണ് ഈ ചിത്രം.ഒരു ഫാസ്റ്റ് പേസ് സീറ്റ് എഡ്ജ്ഡ് ത്രില്ലർ പ്രതീക്ഷിച്ചു ആരും ചിത്രത്തെ സമീപിക്കരുത്.ദൃശ്യം കണ്ട് കഴിഞ്ഞപ്പോ ജിത്തു ജോസഫ് ഇതിൽ നിന്ന് ചെറിയ തോതിൽ എങ്കിലും ത്രെഡ് എടുത്ത പോലെ തോന്നി.കുറെ വർഷങ്ങൾക്ക് ശേഷം ഈ പടത്തിന്റെ പക്കാ തമിഴ് റീമേക്ക് ഇറങ്ങിയിട്ടുണ്ട്.കഥയിലേക്ക് വന്നാൽ :

നമ്മുടെ നായകൻ ഒരു കണക്ക് അദ്ധ്യാപകൻ ആണ്.ഒരു ബുദ്ധിമാനായ അദ്ധ്യാപകൻ.അയാളുടെ ജീവിതം മൊത്തം കണക്ക് മാത്രമാണ്.കണക്കിൽ അത്രയേറെ ബ്രില്ലിയൻറ് ആണ് അദ്ദേഹം.കണക്ക് പോലെ തന്നെ അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ഒരു പെൺകുട്ടിയും(നായിക)
എന്നാൽ തന്റെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞിട്ടില്ല.സഹോദരിയുടെ മകളും ഈ പെൺകുട്ടിയും തനിച്ചാണ് താമസം.

അങ്ങനെ പ്രതീക്ഷിക്കാത്ത ഒരു നേരത്താണ് ആ സംഭവം നടക്കുന്നത്.നായികയുടെ പഴയ ഭർത്താവ് അവരുടെ ഫ്ലാറ്റിലേക്ക് കേറി വന്ന് അവരെ ആക്രമിച്ചു.സ്വയ രക്ഷക്ക് വേണ്ടി നായികക്കും അവളുടെ പെങ്ങളുടെ മകൾക്കും അയാളെ കൊല്ലേണ്ടി വന്നു.എന്തോ ചില ശബ്ദങ്ങൾ കേട്ട് നായകനും ഇവിടേക്ക് എത്തി.അറിയാതെ പറ്റിയൊരു തെറ്റാണ് എന്നും അവിടെ നടന്നതെല്ലാം അറിഞ്ഞ നായകൻ ഒരു കാരണവശാലും പോലീസ് അവരെ പിടി കൂടാതെ രക്ഷിക്കാമെന്ന് അവർക്ക് വാക്ക് കൊടുത്തു.പിന്നീട് അങ്ങോട്ട് കാണുന്നത് ബുദ്ധിരാക്ഷസനായ നായകന്റെ കളികൾ ആണ്. 
കൊന്നത് ഇവരാണെന്ന ശക്തമായ ഊഹങ്ങൾ പൊലീസിന് ഉണ്ടായിരുന്നെങ്കിലും ഒരു തെളിവും ഉണ്ടായിരുന്നില്ല.തെളിവ് ഇല്ലാതെ കേസ് മുന്നോട്ട് പോകില്ലല്ലോ.

എല്ലാം അതി സമർത്ഥമായി നായകൻ നശിപ്പിക്കാൻ ഒരുങ്ങുന്നു.അത് പോലെ തന്നെ കൊല നടന്ന സമയം ഇവർ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല എന്ന് നായകനാൽ പോലീസും തെറ്റിദ്ധരിക്കപ്പെടുന്നു.നായകൻ പോലീസ് നെ കുടുക്കാൻ ചെയ്ത് വച്ചിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ആയിരിക്കും.? കൊലയാളി ആരാണെന്ന് അറിയാമെങ്കിലും ഒരു തെളിവ് പോലും ഇല്ലാതെ പോലീസ് കുഴയുന്നു 

അവർക്ക് പ്രതിയെ പിടിക്കാൻ കഴിയുമോ ? എത്ര നാൾ ഈ സത്യങ്ങൾ മൂടി വെക്കാൻ സാധിക്കും ? അതൊക്കെ കണ്ട് തന്നെ അറിയുക ആദ്യമൊക്കെ ഒരു ത്രില്ലർ മോഡിൽ ആണെങ്കിലും പിന്നീട് ഇമോഷണൽ ആയാണ് പടം പോകുന്നത് ക്രൈം ത്രില്ലർ എന്നതിലുപരി തീവ്രമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം ക്ലൈമാക്സിലെ ട്വിസ്റ്റും കിടു ആയിരുന്നു.

Suggestions

Name

Email *

Message *