ഒരുപാട് സ്നേഹിക്കുന്ന ആ ഒരാളുടെ കൂടെ ഒരു ദിവസം കിട്ടിയാലോ - One Day(2016)/ വൺ ഡേ (2016)

റൊമാൻസ് /തായ്
2മണിക്കൂർ 16മിനിറ്റ്
7.7/10

കിട്ടില്ലെന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഇല്ലേ.വൺ സൈഡ് പ്രേമിക്കുന്നവരുടെ ഒരു നീണ്ട നിര തന്നെ കാണാം.ഈ തായ് ചിത്രവും പറയുന്നത് മറ്റൊന്നല്ല.താൻ ഒരുപാട് സ്നേഹിക്കുന്ന പെൺകുട്ടിയുടെ കൂടെ അവന് കിട്ടുന്ന ഒരു ദിവസത്തെ കഥയാണ് പടം.

"ഒരു ദിവസം മാത്രം തമ്മിൽ പ്രണയിച്ചതുകൊണ്ട് എന്ത് കിട്ടാനാ.

 എന്തായാലും ഞാൻ നാളെ ഇതൊക്കെ മറന്നു പോകില്ലേ"
എന്ന് നൂയി ചോദിക്കുമ്പൊ ഡെന്‍ പറയുന്നൊരു മറുപടിയുണ്ട്.
 
" പക്ഷേ ഞാൻ മറക്കില്ലല്ലോ ".


കഥയിലേക്ക് വന്നാൽ :

അധികം ആരോടും സംസാരിക്കാത്ത അങ്ങോട്ട് കയറി സംസാരിക്കാൻ അറിയാത്ത ഒരാളാണ് ഡെൻചായ്. ഒരു ഐടി കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും തൻ്റെ ഈ പ്രകൃതം കാരണം അവിടെയുള്ളവർക്ക് തൻ്റെ പേര് പോലും അറിയില്ല എന്നാണ് ഡെനിൻ്റെ പക്ഷം. ഏറെക്കുറെ അതും ശരിയുമാണ്. എന്നാൽ അവിടേക്കാണ് ന്യൂയി എന്ന പെണ്കുട്ടിയുടെ കടന്ന് വരവ്. എല്ലാവരോടും നന്നായി കളിച്ചു ചിരിച്ചു സംസാരിക്കുന്ന ന്യൂയി ഡെനുമായും വളരെ മുൻ പരിചയമുള്ള പോലെ പേര് വിളിച്ചു സംസാരിക്കുന്നു.

 തനിക്ക് പരിഗണന തരുന്ന തന്നെ ആദ്യമായി തിരിച്ചറിഞ്ഞു സംസാരിച്ച പെൺകുട്ടിയോട് അവന് ഇഷ്‌ടം തോന്നുന്നു. പക്ഷേ താൻ ഒന്നിനും കൊള്ളില്ലയെന്നും തനിക്ക് അവളെ പ്രണയിക്കാനുള്ള സൗന്ദര്യം ഇല്ലായെന്നുമുള്ള തോന്നലുമൂലം അവനെ അവളോട് അടുക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഓഫീസിൽ നിന്ന് എല്ലാവരും ജപ്പാനിലേക്ക് ഒരു ടൂർ പോകുന്നത്. അവിടെ വെച്ച് ന്യൂയിക്ക് ഒരു അപകടം സംഭവിക്കുകയും അവളുടെ ഓർമ്മ ഓർമ്മ നഷ്ടപ്പെപെടുകയും ചെയ്യുന്നു. എന്നാൽ നാളെ ഉറക്കമുണരുമ്പോൾ അവൾക്ക് പഴയ ഓർമ്മ തിരിച്ചു കിട്ടുമെന്നും പക്ഷെ ഇന്നത്തെ ദിവസം നാളെ അവൾക്ക് ഓർമ്മ ഉണ്ടാവുകയുമില്ലന്നും ഡോക്ടർ ഡെനിനോട് പറയുന്നു.
ആ ഒരു ദിവസമെന്നത് തന്നെ തേടി വന്ന ഭാഗ്യമാണ് എന്ന് തിരിച്ചറിഞ്ഞ് ഡെൻ തൻ്റെയുള്ളിൽ അത്രയും നാൾ കൊണ്ട് നടന്ന ഇഷ്ടം തുറന്ന് പറയുകയും അത് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ തീരുന്ന അത്രം മാത്രം ആയുസ്സുള്ള ഒരു പ്രണയത്തെ എത്ര മാത്രം തീവ്രതയോടെയാണ് ചിത്രത്തിൽ കാണിച്ചു തരുന്നത്. നമുക്ക് ആരോടെങ്കിലും ആത്മാർത്ഥമായി ഇഷ്ടം തോന്നിയാൽ അവരെ കൂടുതൽ സ്നേഹിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടയെന്നും സൗന്ദര്യം എന്നത് ശരീരത്തിന് അല്ല പ്രണയത്തിനാണ് എന്നും ചിത്രം കാണിച്ചു തരും.

വൺ ഡേ എന്നത് നിഷ്കളങ്കമായ ഒരു ദിവസത്തെ പ്രണയ കാവ്യമാണ്. ഇമോഷണലി മികച്ചൊരു ഫീൽ ഗുഡ് ചിത്രം.ഫീൽ ഗുഡ് ഇഷ്ടമുള്ളവർക്ക് ഇത് തീർച്ചയായും കണ്ടു നോക്കാം


Suggestions

Name

Email *

Message *