മാജിക് കൊണ്ട് മോഷണം നടത്തുന്ന സംഘം - Now You See Me(2013)/ നൗ യൂ സീ മീ (2013)

ത്രില്ലർ /ഇംഗ്ലീഷ്
1മണിക്കൂർ 55മിനിറ്റ്
7.2/10


മാജിക്ക് ഇഷ്ടമല്ലാത്ത ആരേലും ഉണ്ടോ.അതിന് പിന്നിലെ രഹസ്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവരല്ലേ നമ്മൾ എല്ലാവരും.അത്തരത്തിലുള്ള മാജിക്ക് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടല്ലോ.അതുപോലൊരു പടം കണ്ടാലോ.2മണിക്കൂർ നേരം പക്കാ ത്രില്ലടിപ്പിക്കുന്ന ഒരു ത്രില്ലർ പടം.

കഥയിലേക്ക് വന്നാൽ :

വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 4 മന്ത്രികരെ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.4 പേരും സമര്‍ത്ഥര്‍.എന്നാല്‍ ഇവര്‍ക്ക് 4 പേര്‍ക്കും ഒരു കാര്‍ഡ്‌ കിട്ടുന്നു.അവരുടെ തൊഴിലിനെ സംബന്ധിക്കുന്ന ഒരു കാര്‍ഡ്‌.4 പേരും അങ്ങനെ കണ്ടുമുട്ടുന്നു.ഒരു അജ്ജാതന് വേണ്ടി ജോലി ചെയ്യുന്നു.ഇവരുടെ രീതി എന്തെന്നാല്‍,ഷോ നടക്കുന്ന സ്ഥലത്ത് നിന്നും ബാങ്കില്‍ ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ സ്വന്തമായി ബാങ്ക് ഉള്ളവരെയോ തിരഞ്ഞെടുക്കും.

ഓഡിയന്‍സ് തിരഞ്ഞെടുക്കുന്നവരായിരിക്കും ഈ വരുന്നവര്‍.ഈ ഉടമകളെ അവരുടെ ബാങ്ക് തങ്ങള്‍ മോഷ്ടിക്കാന്‍ പോവുകയാണെന് പറഞ്ഞ കൊണ്ട് തന്നെ ഒരുപാട് ദൂരെ ഉള്ള ബാങ്കുകള്‍ 4 പേരും പരിപാടി നടക്കുന്നിടത്ത് വെച്ച് തന്നെ മോഷ്ടിക്കുന്നു.
ഇതിന്‍റെ പിന്നിലെ രഹസ്യം എന്ത്?ഇവര്‍ എങ്ങനെയാണു ഇത് സാധ്യമാക്കുന്നത്?തുടങ്ങിയ സംശയങ്ങള്‍ക്ക് ചിത്രം കാണുക തന്നെ വേണം.


വളരെയേറെ ത്രില്‍ അടിച്ച കാണാന്‍ പറ്റിയ ഒരു സിനിമ തന്നെയാണ് ഇത്.ആദ്യാവസാനം മുതല്‍ ചിത്രത്തിലെ സസ്പെന്‍സ് നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിടുണ്ട്.ക്യാമറയും സംവിധാനവും ഒരു നിമിഷം പോലെ നമ്മളെ ബോര്‍ അടിപിക്കാതെ കൊണ്ടുപോകും

Suggestions

Name

Email *

Message *