ഈ ചിത്രം കണ്ടാൽ നിങ്ങൾ കരയും - Miracle in Cell No. 7(2103)/മിറാക്കിൾ ഇൻ സെൽ നമ്പർ 7 (2013)

ഡ്രാമ /കൊറിയൻ
2മണിക്കൂർ 7മിനിറ്റ്
8.2/10


ചിത്രത്തെക്കുറിച്ചു പറഞ്ഞാൽ അതിഗംഭീരം.ഹൃദയ സ്പർശിയായ ഒരു കൊറിയൻ പടം.അത്രയും മനോഹരമായാണ് അച്ഛൻ- മകൾ ബന്ധം ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ടർക്കിഷ്, കന്നഡ, ഇന്തോനേഷ്യൻ, ഫിലിപ്പൈൻസ് തുടങ്ങിയ ഭാഷകളിലേക്ക് ഈ ചിത്രം റീമേക് ചെയ്തിട്ടുണ്ട്. ഒരേ സമയം ചിരിപ്പിക്കുകയും അതിനേക്കാളധികം കണ്ണും മനസ്സും നിറയ്ക്കുകയും ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ചിത്രമാണിത്.

കഥയിലേക്ക് വന്നാൽ :

ഷോപ്പിംഗ് സെന്ററിൽ സ്റ്റാഫ് പാർക്കിംഗിൽ ജോലി ചെയ്യുന്ന മാനസിക വൈകല്യമുള്ള ലീയോങ്-ഗുവും മകളായ യെ-സുവുമാണ് പ്രധാന കഥാപാത്രങ്ങൾ. അച്ഛനും മകളും എന്ന നിലയിൽ അവരുടെ സന്തോഷത്തിന് അയാളുടെ മാനസിക സാഹചര്യം ഒരിക്കലും തടസ്സമായിരുന്നില്ല. പരസ്പരം സ്നേഹപൂർവ്വം ആരാധിക്കുന്ന മകളും അച്ഛനും തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ നമ്മളെ സ്പർശിക്കും. മാനസികമായി അയോഗ്യനാണെങ്കിലും പിതാവിന്റെ വികാരവും സ്നേഹവും നിഷേധിക്കാനാവാത്തതാണെന്ന് നമ്മളെ ഈ ചിത്രം ബോധ്യപ്പെടുത്തും.

അപ്രതീക്ഷിതമായി ലീയോങ്-ഗുനെ അവരുടെ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപാതകം നടത്തിയെന്ന് ആരോപിച്ച് ജയിലിൽ അടക്കുന്നതോടെ കഥ ആകെ മാറിമറിയും. ചിത്രത്തിന്റെ ഭൂരിഭാഗവും ജയിലിലാണ്. ഒരു ജയിൽ ജീവിതത്തിന്റെ നല്ല വശമാണ് ഇതിൽ കാണിക്കുന്നത്, എല്ലാ തടവുകാരും ഗുണ്ടകളോ മോശക്കാരോ അല്ല. എല്ലാവർക്കും ഒരു ഹൃദയമുണ്ട്, അത് നല്ലതുമാണ്. അവർ തങ്ങളുടെ ജയിൽ സെല്ലിനെ എല്ലാം സഹിക്കാവുന്ന സ്ഥലമാക്കി മാറ്റിക്കുകയും ചെയുന്നു. ചിത്രത്തിൽ കോമഡി നടക്കുന്നിടത്താണ് വാസ്തവത്തിൽ നമ്മൾ ഭയപ്പെടുന്നതും വിഷമിക്കുന്നതും.

ലീയോങ്-ഗുയെക്ക് പുറമെ മറ്റ് അഞ്ച് തടവുകാരുണ്ട് സെല്ലിൽ. ചോയി ചൂൻ-ഹോ, ഷിൻ ബോംഗ്-സിക്ക്, മാൻ-ബം, ഓൾഡ്‌മാൻ സിയോ സെൽ ലീഡർ സോ യാങ്-ഹ. ആദ്യമായി സെല്ലിൽ വരുന്നവർക്ക് അവർ ചെയിത കൃത്യത്തിന് അനുസരിച്ചു നടയടി കൊടുക്കുന്നത് വളരെ രസകരമായി അവതരിപ്പിക്കുണ്ട്. വിധിക്കായി കാത്തിരിക്കുന്ന ലീയോങ്-ഗു ഒരു ആക്രമണത്തിൽ നിന്ന് ലീഡറായ സോ യാങ്-ഹയെ രക്ഷിക്കുന്നതോടെ വളരെക്കാലത്തിനുശേഷം എല്ലാവരും അദ്ദേഹത്തിനെതിരെയുള്ളത് തെറ്റായ കേസ് ആണെന്ന് മനസ്സിലാക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ സെല്ലിലേക്ക് മകളായ യെ-സുവിനെ തന്ത്രപമായി കടത്തുകയും ചെയ്യും. അവിടെന്ന് ലീയോങ്-ഗുവിനെ ഈ കേസിൽ നിന്ന് രക്ഷിക്കാൻ അവർ ഒരു ആശയം ആസൂത്രണം ചെയ്യുന്നുണ്ട്.

കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.

Suggestions

Name

Email *

Message *