ഞെട്ടിച്ച പ്രേതസിനിമ - Insidious(2010)/ഇൻസിഡിയസ് (2010)

ഹൊറർ /ഇംഗ്ലീഷ്
1മണിക്കൂർ 43 മിനിറ്റ്
6.8/10


ജെയിംസ് വാൻ പടം എന്ന് പറയുമ്പോ നമ്മൾ പ്രതീക്ഷിക്കുന്നൊരു ലെവൽ ഉണ്ട്.ആ ലെവൽ മീറ്റ് ചെയ്ത ഒരു ഹൊറർ പടം.ഇതിന്റെ മറ്റ് പാർട്ടുകളും മികച്ചതാണേലും എനിക്ക്‌ കൂടുതൽ ഇഷ്ടം ഈ ആദ്യ പാർട്ട് ആണ്.

ഹൊറർ സിനിമപ്രേമികൾക്ക് ധൈര്യായിട്ട് കാണാൻ പറ്റുന്ന പടം.രാത്രി ഒരു ഹെഡ് ഫോൺ ഒക്കെ വച്ച് കണ്ട് കഴിഞ്ഞാൽ ഞെട്ടിക്കും എന്ന കാര്യം ഉറപ്പാണ്.കണ്ടിട്ടില്ലാത്തവർ എന്തായാലും കണ്ട് നോക്കുക.
കഥയിലേക്ക് കടന്നാൽ :

ദമ്പതികളായ ജോഷും Renai ഉം തങ്ങളുടെ 3 കുട്ടികളുമായി പുതിയതായി ഒരു വീട്ടിൽ താമസം തുടങ്ങുന്നു. ഒരു ദിവസം മകൻ ഡാൽട്ടൻ മുകളിലെ ഇരുണ്ട മുറിയുടെ ലൈറ്റ് ഓണകാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്നു. പക്ഷെ ഒന്നും പറ്റിയില്ല.

 അന്നേ ദിവസം ഉറങ്ങാൻ കിടന്ന ഡാൽട്ടൻ പിന്നെ ഒരിക്കലും എഴുനേക്കാൻ കഴിയാത്ത വിധം ഒരു കാരണവുമില്ലാതെ കോമയിൽ ആകുന്നു.


ഒരു പ്രശ്നവും ഇല്ലാത്ത ഡാൽട്ടൻ എങ്ങനെ കോമയിൽ ആയത് എന്ന ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ കഴിയുന്നില്ല. അങ്ങനെ മാസങ്ങൾക്കു ശേഷം ഡാൽട്ടനെ വീട്ടിലേക്ക് മാറ്റുന്നു. പിന്നീട് ആ വീട്ടിൽ ഭയാനകവും വിചിത്രവുമായ സംഭവങ്ങൾ നടക്കുന്നതാണ് ചിത്രം.

നല്ല തിരക്കഥയും പ്രതീക്ഷിക്കാത്ത വഴിതിരിവുകളും നമ്മളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നു.പിന്നെ നല്ല ത്രില്ലിങ് എക്സ്പീരിയൻസ് ചിത്രം നൽകുന്നു.

Suggestions

Name

Email *

Message *