ഒരു നോർവീ‌ജിയൻ ഹൊറർ ത്രില്ലർ - The Innocents(2021)/ദി ഇന്നസന്റ്സ് (2021)

ഹൊറർ/നോർവീജിയൻ
1 മണിക്കൂർ 57മിനിറ്റ്
7/10

സ്ലോ ബർണിങ് ആയ ഹൊറർ സിനിമകൾ താല്പര്യം ഉള്ളവർ ഇല്ലേ.അത്തരം പ്രേക്ഷകർക്ക് നന്നായി ഇഷ്ടപെടുന്ന ഒരു ഹൊറർ പടം.പടത്തിലെ മൂഡ് ഉം അത് അവതരിപ്പിച്ച രീതിയും ആണ് വല്ലാതെ ഇഷ്ടപ്പെട്ടത്.പതിയെ പതിയെ തുടങ്ങി പിന്നീട് കത്തികേറുന്ന സിനിമയാണ്.പടത്തിലുടനീളം ഭീതി ഉണ്ടാക്കുന്ന കാര്യത്തിൽ പടത്തിന്റെ അണിയറപ്രവർത്തകർ പൂർണമായി വിജയിച്ചിട്ടുണ്ട് എന്ന് പറയാം.


കഥയിലേക്ക് കടന്നാൽ :

കുടുംബത്തോടൊപ്പം വനത്തിനോട് ചേർന്നുള്ള ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്ക് പുതിയതായി താമസം മാറി വന്ന 9 വയസ്സുള്ള ഈദയും അവളുടെ ഓട്ടിസം ബാധിച്ച മൂത്ത സഹോദരി അന്നയിലൂടെയുമാണ് കഥ വികസിക്കുന്നത്.ഫ്ലാറ്റിലെ മറ്റു കുട്ടികളുമായി ആ സഹോദരിമാർ ചങ്ങാത്തത്തിലാകുന്നു.

കുട്ടികളിൽ ഒരാൾക്ക് വിചിത്രമായ ഒരു കഴിവ് ഉണ്ടായിരുന്നു, ആദ്യമൊക്കെ ആ സ്കിൽ വച്ചു അവർ നന്നായി ആസ്വദിച്ചു.ക്രമേണ കാര്യങ്ങളുടെ മൂഡ് മാറി തുടങ്ങി.
ബാക്കി കണ്ടു തന്നെ അറിയുക.
കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം.
പുതിയ വീട്ടിലേക്ക് താമസം മാറിയെത്തുന്ന 'അന്ന' എന്ന പന്ത്രണ്ടുകാരിക്ക് അവിടെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളെ ലഭിക്കുന്നതും തുടർന്ന് അവളുടെ ജീവിത പരിസരങ്ങളിൽ സംഭവിക്കുന്ന അസാധാരണവും ഭീകരവുമായ സംഭവങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.

ഞെട്ടിത്തരിപ്പിക്കുന്ന വയലൻസും കാതടപ്പിക്കുന്ന ബിജിഎമ്മും ഇല്ലാതെ പതിയെ 
പ്രേക്ഷകന്റെ സിരകളിലേക്ക് ഭീതിയുടെ തണുപ്പ് ഇൻജെക്റ്റ് ചെയ്യുന്ന വളരെ നിഗൂഢ സ്വഭാവമുള്ള സിനിമ.


Suggestions

Name

Email *

Message *