ഒരുപാട് സർപ്രൈസുകളുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലർ - Identity (2003)/ഐഡന്റിറ്റി (2003)

ത്രില്ലർ /ഇംഗ്ലീഷ്
1മണിക്കൂർ 31മിനിറ്റ്
7.3/10

ഒരുപാട് സർപ്രൈസുകൾ നിറച്ചുവച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ ആണ് ഈ പടം.രാത്രി മഴയത്ത് ഒക്കെ കാണാൻ പറ്റിയ പക്കാ കിടിലൻ പടം.അഗത ക്രിസ്റ്റിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്.പഴയ പടമല്ലേ എന്ന് വച്ച് കാണാതെ പോകരുത്.പടത്തിലുടനീളം പ്രേക്ഷകരെ പിടിച്ചിരുതുന്ന ഒരുപാട് എലമെന്റ്സ് ഒരുക്കി വച്ചിട്ടുണ്ട്.ത്രില്ലർ എന്ന് പറയുമ്പോ പ്രതീക്ഷിക്കാവുന്ന എല്ലാം പടത്തിൽ ഉണ്ട്.കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കുക.

കഥയിലേക്ക് വന്നാൽ :

പല സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും എത്തുന്ന അവർ 10 പേരുണ്ടായിരുന്നു അന്നവിടെ നോവേടയിലെ ഒരു ഹോട്ടലിൽ, കോരിച്ചൊരിയുന്ന മഴയുള്ള രാത്രയിൽ.

പ്രശസ്ഥ നടിയും അവളുടെ ഡ്രൈവറും (ഇയാൾ മുമ്പ് പോലീസിൽ ആയിരുന്നു ), ആക്‌സിഡന്റ് പറ്റിയ ഭാര്യയുടെ കൂടെ അവളുടെ മകനെയും കൂട്ടി ഒരു രണ്ടാനച്ചൻ, പുതിയതായി കല്യാണം കഴിച്ച 2 യുവമിഥുനങ്ങൾ, വലിയ സ്വപ്നങ്ങളുമായി നടക്കുന്ന ഒരു യുവതി,കുറ്റവാളിയെ സ്റ്റേഷനിലേക്ക്‌ കൊണ്ട് പോകുന്ന ഒരു പോലിസ് ഉദ്യോഗസ്ഥൻ.ഇവരെല്ലാം അന്നവിടെ റൂം എടുക്കുന്നു.

പിന്നീട് ഓരോരുത്തരായി അവിടെ കൊല്ലപ്പെടാൻ തുടങ്ങുന്നത്തോടെ സംശയങ്ങൾ പല ആൾക്കാരിലേക്കും എത്തപെടുന്നു.. ആരായിരിക്കാം ഈ കൊലപാതകത്തിനെല്ലാം പിന്നിൽ..


അവിടെ ഉള്ളവരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഓരോ കൊലപാതകം കഴിയുമ്പോഴും അവർ അറിഞ്ഞു കൊണ്ടിരുന്നു. പലരുടെയും വ്യക്തിത്തങ്ങൾ മുഖം മൂടി അണിഞ്ഞതാണ് അവ ഓരോന്നായി വെളിപ്പെടുന്നതും കാണാം...

അതേ സമയം തന്നേ മെറ്റൊരിടത്തു കൊലപാതക കുറ്റം ആരോപിക്കപെട്ടിരിക്കുന്ന ഒരു വ്യക്തിയേ രക്ഷിക്കാൻ സഹായിക്കുന്ന ഒരു സൈക്കാർട്ടിസ്റ്റിനെയും നമുക്ക് കാണാം

ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ??

പ്രേക്ഷകനെ ആദ്യ മിനുട്ടു തൊട്ടു പിടിച്ചിരുത്തുന്ന ത്രില്ലർ എലമെന്റുകൾ എല്ലാം ഉള്ള ഒരു ചിത്രം

Suggestions

Name

Email *

Message *