അന്ന് രാത്രി ആ വീട്ടിലേക്ക് ഒരു ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നാലോ - High Tension(2003)/ഹൈ ടെൻഷൻ (2003)

സ്ലേഷർ /ഫ്രഞ്ച്
1മണിക്കൂർ 31മിനിറ്റ്
6.8/10
18+

ആവശ്യത്തിന് വയലൻസ് പടത്തിൽ ഉള്ളത്കൊണ്ട് തന്നെ അത്തരം സിനിമകൾ താല്പര്യം ഇല്ലാത്തവർ പടം കാണാൻ ഇരിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.സൈക്കോ ക്രിമിനൽസ് ന്റെ ഒട്ടനവധി പടങ്ങൾ നമ്മൾ ഇതിനോടകം കണ്ട് കാണില്ലേ.ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന ഈ ഫ്രഞ്ച് ത്രില്ലർ പറയുന്നതും അത്തരം ഒരു കഥയാണ്.പടം റിലീസ് ആയ ശേഷം പടത്തിൽ നിന്ന് വയലൻസ് ന്റെ അതിപ്രസരം കാരണം പല സീനുകളും കട്ട് ചെയ്ത് മാറ്റേണ്ടി വന്നു എന്നും കേട്ടിട്ടുണ്ട്.


പടത്തിന്റെ പേര് പോലെ തന്നെ ഹൈ ടെൻഷൻ അടിപ്പിക്കുന്ന ഒരു പടമാണ്.തുടക്കം തൊട്ട് പ്രേക്ഷകനെ ത്രില്ലെടിപ്പിച്ചു മുൾമുനയിൽ നിർത്തുന്ന ഒരു കിടിലൻ പടം.നമ്മുടെ ഒക്കെ ഫേവറിറ്റ് ആയ പല സീറ്റ് എഡ്ജ്ഡ് ത്രില്ലർ പടങ്ങളുടെ ലിസ്റ്റിലേക്ക് കണ്ട് കഴിയുമ്പോ ചേർത്ത് വെക്കാൻ പറ്റിയ പടം.രാത്രി സിനിമകൾ കാണുന്നവരാണ് നിങ്ങൾ എങ്കിൽ അത്യാവശ്യം വയലൻസ് കുഴപ്പമില്ല ഒരു ത്രില്ലർ കാണാൻ അല്ലെ എന്നൊരു വൈബ് ആണേൽ ഒന്നും നോക്കേണ്ട കേറി കണ്ടോ.സ്ലേഷർ പടമായത് കൊണ്ട് തന്നെ ഫാമിലിയുമായി ഒന്നും പടം കാണില്ലല്ലോ.പടം കാണാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ ടെലിഗ്രാം ചാനൽ വഴി കാണാവുന്നതാണ്.

കഥയിലേക്ക് കടന്നാൽ :

വീക്കെൻഡ് ആഘോഷിക്കുന്നതിന് വേണ്ടി മേരി സുഹൃത്തായ അലക്സിന്റെ നഗരത്തിൽ നിന്നും അകന്ന ഒരു കൃഷിത്തോട്ടത്തിന് നടുവിലുള്ള വീട്ടിലെത്തുന്നു .അവളുടെ അച്ഛനും അമ്മയും അനുജനും ആണ് ആ വീട്ടിൽ താമസിക്കുന്നത്.മകളെയും മകളുടെ സുഹൃത്തിനെയും നല്ല രീതിയിലാണ് ആ കുടുംബം വരവേറ്റത്.അന്ന് രാത്രി ക്ഷണിക്കപ്പെടാത്ത ഒരു അതിഥി അവർക്കിടയിലേക്ക് കടന്ന് വന്നാലോ?? നമ്മൾ ഈ സീരിയൽ കില്ലർ പടങ്ങളിലൊക്കെ കണ്ട സ്ഥിരം ആള് തന്നെ.ആളൊരു ട്രക്ക് ഡ്രൈവർ ആണ്.അയാൾ എന്തിനാണ് ഇതൊക്കെ ചെയ്തത് എന്നതിന് അതുകൊണ്ട് തന്നെ പ്രസക്തി ഇല്ലല്ലോ.

അന്ന് രാത്രി എല്ലാവരും ഉറക്കമായതിന് ശേഷം ആ വീട്ടിലെത്തുന്ന ഭീകരനായ ആ കൊലയാളി അലക്സിന്റെ അച്ഛനമ്മമാരേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തുകയും അലക്സിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു .അയാളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന മേരി അലക്സിനെ രക്ഷപ്പെടുത്താനായി അയാളുടെ വാഹനത്തെ പിന്തുടരുന്നു .അതിക്രൂരനായ കൊലയാളിയിൽ നിന്നും അലക്സിനെ രക്ഷപെടുത്താൻ വേണ്ടി മേരി നടത്തുന്ന ജീവന്മരണ പോരാട്ടവും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

സൈക്കോ കില്ലർ പടങ്ങളിലെ പോലെ പക്കാ ത്രില്ലിങ് ആയാണ് പടം ഒരുക്കിയിരിക്കുന്നത്.സ്ലോ പേസ് ആയി പ്രേക്ഷകനെ മടുപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.പടത്തിന്റെ റൂട്ട് വേറെ ആയത് കൊണ്ട് തന്നെ ഭൂരിഭാഗം പേരും പ്രതീക്ഷിക്കാത്ത ഒരു എൻഡിങ് ഉം ഈ പടത്തിൽ ഒരു പ്രത്യേകത ആയി തോന്നി.അങ്ങനെ എല്ലാം കൊണ്ടും ഒരു കിടിലൻ എന്റെർറ്റൈൻർ ആണ് പടം.പടം കാണുന്നവർ പ്രത്യേകം ശ്രദ്ധിക്കുക പടവുമായി ബന്ധപ്പെട്ട ടീസർ,ട്രൈലെർ ഒക്കെ കാണാതെ പോയി പടം കണ്ട് കഴിഞ്ഞാൽ ഇത്തിരി കൂടി ഇമ്പാക്റ്റ് ഉണ്ടാവും.കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കിക്കോളൂ.

Suggestions

Name

Email *

Message *