കൊറിയയിൽ ഒരു പകർച്ച വ്യാധി പടർന്നാലോ? - Flu (2013)/ ഫ്ലൂ (2013)

ഡിസാസ്റ്റർ ത്രില്ലർ /കൊറിയൻ 
2മണിക്കൂർ 2മിനിറ്റ്
6.6/10


പലരും കണ്ടിട്ടുള്ള ഒരു കൊറിയൻ ഡിസാസ്റ്റർ ത്രില്ലറാണ്.ലോക്ഡൌൺ ടൈമിൽ ചർച്ചയായ സിനിമകളിലൊന്നാണ്.ഒരു പാൻഡെമിക് ഡിസീസ് പൊട്ടിപുറപ്പെട്ടാൽ ഉണ്ടാകുന്ന ഭീകരതയുടെ വ്യാപ്തിയും അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊടുക്കുകയാണ് പടം.ഒട്ടും ബോറടി ഇല്ലാതെ നിങ്ങൾക്ക് തുടക്കം തൊട്ട് ത്രില്ലടിച്ചു കാണാവുന്ന പടം.
അമിത പ്രതീക്ഷയോടെ നിങ്ങൾക്ക് ഈ സിനിമ കാണാം.

കഥയിലേക്ക് വന്നാൽ :

ലോകം മുഴുവന്‍ ഒരു വെെറസിന് കീഴടങ്ങുമോ? ഇല്ല എന്ന് പറയാന്‍ വരട്ടെ, ഇന്ന് കൊറോണയ്ക്ക് മുന്നില്‍ അല്പമെങ്കിലും പകച്ച ഒരു ലോകത്തിലാണ് നമ്മള്‍ ഉള്ളത്. ലോക്ഡൗണും, ഭീതിയും എല്ലാം നമ്മള്‍ കാണുന്നതാണ്, അനുഭവിയ്‌ക്കുന്നതാണ്. 

ഷിപ്പിംഗ് കണ്ടെയ്നറില്‍ കുറേയധികം ആളുകളെ കുത്തി നിറച്ച് കൊറിയയിലേയ്ക്ക് എത്തിച്ചപ്പോള്‍ അത് സൗത്ത് കൊറിയയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന ഒരു യാത്രയാകുമെന്ന് ആരും അറിഞ്ഞുകാണില്ല.

കൊറിയയില്‍ വെച്ച് കണ്ടെയ്നര്‍ തുറക്കുമ്പോള്‍ ബ്യുങ് കി യും അനുജനും കാണുന്നത് ശവക്കൂമ്പാരമാണ്. അതിനിടയില്‍ ജീവനുള്ള ഒരാളും. 

അവിടന്ന് തുടങ്ങുകയാണ് വിചിത്രമായ വെെറസിന്‍റെ കഥ. ബ്യുങ് കി യുടെ സഹോദരന് പകരുന്ന രോഗം പിന്നീട് അതിവേഗം ജനങ്ങളിലേയ്ക്കും പകരുന്നു. ഒടുവില്‍ മണിക്കൂറില്‍ 2000 പേരോളം രോഗികളാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

കാങ് ജി കൂ ഒരു ഫയര്‍മാനാണ്. ഒരപകടത്തില്‍ നിന്നും കിം ഇൻ ഹേ എന്ന നേഴ്സിനെ രക്ഷിക്കുമ്പോള്‍ തോന്നുന്ന ക്രഷാണ് കാങ് ജി കൂ ന്‍റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. 

ആദ്യമായി വെെറസിനെ കുറിച്ച് മനസ്സിലാക്കുന്ന കിം ഇൻ ഹേയും, കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പാടേ അവഗണിയ്ക്കുന്ന മേലുദ്യോഗസ്ഥരും.

 മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന കാങ് ജി, രാജ്യത്തെ തിരിച്ച് സമാധാനത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്ന ഭരണകര്‍ത്താക്കളും, സ്വാര്‍ഥരായ ഉദ്യോഗസ്ഥരും, വെപ്രാളത്തില്‍ ആക്രമാസക്തമാകുന്ന ജനസമൂഹവും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചിത്രം പറഞ്ഞ് പോകുന്നുണ്ട്.

Suggestions

Name

Email *

Message *