കിടിലൻ ഒരു ജയിൽ ചാട്ട സിനിമ - Escape from Pretoria(2020)/എസ്‌കേപ്പ് ഫ്രം പ്രിട്ടോറിയ (2020)

ത്രില്ലർ /ഇംഗ്ലീഷ്
1മണിക്കൂർ 46മിനിറ്റ്
6.8/10മതിയായ തന്ത്രവും ക്ഷമയും ഉപയോഗിച്ച് ജയിൽ ചാടുന്ന ഒരുപാട് സിനിമകൾ നമ്മൾ കണ്ട് കാണില്ലേ.അത്തരത്തിലുള്ള ഒരു ജയിൽബ്രേക്ക് നടത്തുന്ന ഒരു സിനിമ കണ്ടാലോ.ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഉള്ള അവതരണമാണ് ചിത്രത്തിന്റെ മെയിൻ.പ്രേക്ഷകരിൽ ആകാംഷ ഉണ്ടാക്കുന്ന ഒരുപാട് നിമിഷങ്ങൾ പടത്തിലുടനീളം ഉണ്ട്.കാണാത്തവർ കാണുക.

കഥയിലേക്ക് വന്നാൽ :

ആഫ്രിക്കയിൽ വർണവിവേചനം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടം, വെളുത്തവർ കറുത്തവരെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നു തള്ളിക്കൊണ്ടിരുന്നു. സ്വതന്ത്ര ആഫ്രിക്കയ്ക്ക് വേണ്ടിയും വംശീയ വിവേചനം ഇല്ലാതാക്കുന്നതിന് വേണ്ടിയും ജനങ്ങൾ പോരാടാൻ തീരുമാനിച്ചപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രണ്ട് വെള്ളക്കാരും അവർക്കൊപ്പം ചേർന്നു.


 എന്നാൽ രാജ്യവിരുദ്ധ പ്രവർത്തിയുടെ പേരിൽ നിയമം അവരെ പത്തും, പന്ത്രണ്ടും വർഷത്തേക്ക് ജയിലിലടച്ചു. പക്ഷെ അത്രയും കാലം ജയിലിൽ കഴിയാൻ അവർ ഒരുക്കമല്ലായിരുന്നു. മികച്ച ഒരു പ്ലാനിങ്ങോടെ ചാടാൻ തന്നെ തീരുമാനിച്ചു. 

ഡാനിയൽ റാഡ്ക്ലിഫ്, ഡാനിയൽ വെബ്ബർ, ഇയാൻ ഹർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
1.45 ദൈർഘ്യമുള്ള ചിത്രം വളരെ വേഗത്തിലാണ് കഥ പറഞ്ഞുപോകുന്നത്.


ഓരോ നിമിഷവും വളരെ ത്രില്ലിംഗ് ആയി തന്നെ അനുഭവപ്പെടുന്നുണ്ട്. കൂടാതെ ബിജിഎം, ഛായാഗ്രഹണം എല്ലാം മികച്ചു നിന്നിട്ടുണ്ട്.മൊത്തത്തിൽ ജയിൽബ്രേക്കിന്റെ പശ്ചാത്തലത്തിൽ ഒരു കിടിലൻ ത്രില്ലെർ സിനിമ. 

Suggestions

Name

Email *

Message *