ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലറുടെ കഥ - El Angel(2018)/എൽ ഏയ്ഞ്ചൽ (2018)

ക്രൈം /സ്പാനിഷ്
1മണിക്കൂർ 54മിനിറ്റ്
7/10

🔞

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ചിത്രങ്ങൾ കാണുമ്പോൾ നമുക്കൊരു ഞെട്ടൽ ഉണ്ടാവുന്നില്ലേ.ദേ അത്തരമൊരു അനുഭവമായിരുന്നു ഈ പടം കണ്ട് കഴിഞ്ഞപ്പോ തോന്നിയത്.വല്ലാത്തൊരു മരവിപ്പ്.

ചെറിയ പ്രായത്തിനിടയിൽ അവൻ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ തികച്ചും ഡിസ്റ്റർബ് ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്.
കഥയിലേക്ക് വന്നാൽ : 

മാതാപിതാക്കൾക്കൊപ്പം ബ്യൂണസ് അയേഴ്സിൽ താമസിക്കുന്ന ഒരു കൗമാരക്കാരനാണ് കാർലോസ്. കഠിനാധ്വാനം ചെയ്യുന്നതിനെ പറ്റിയും, ജീവിതമൂല്യങ്ങൾ വളർത്തുന്നതിനെ കുറിച്ചും തങ്ങളുടെ ഏക മകനെ പഠിപ്പിക്കുന്ന ഒരു എളിയ തൊഴിലാളിവർഗ കുടുംബമാണ് കാർലോസിന്റേത്.വളരെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അവർക്ക് മകന്‍ പിറന്നത്. മാതാപിതാക്കൾ പറയുന്നതൊന്നും അവൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പകരം, ഒരു ചെറിയ കള്ളനായി കാർലോസ് തന്റെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നു,പതിനഞ്ച് വയസ്സുമുതല്‍ തന്നെ മോഷണം പതിവാക്കി തുടങ്ങി.

വലിയ മാളികകളിലേക്ക് കടന്ന് ആഭരണങ്ങൾ, പണം, മോട്ടോർ സൈക്കിൾ എന്നിവ മോഷ്ടിക്കുന്നതിൽ ആയിരുന്നു ആദ്യ കമ്പം എന്നാൽ കാർലോസ് അല്പം പ്രായമുള്ള സഹപാഠിയുമായി(റാമോൺ ) ചങ്ങാത്തം കൂടുമ്പോൾ രണ്ടുപേരും കവർച്ചകളുടെയും കൊലപാതകങ്ങളുടെയും പാതയിലേക്ക് വീഴുന്നു, റാമോണിന്റെ മാതാപിതാക്കളുടെ സഹായവും അവന് കിട്ടുന്നു. അവന്‍ അങ്ങനെ ഒരു സൈക്കോപാത്ത് ക്രിമിനൽ ആകുന്നതാണ് പടം.>


അവന്റെ മാലാഖമാരുടെ പോലുള്ള രൂപം കാരണം പത്രങ്ങൾ കാർലോസിനെ "മരണത്തിന്റെ ദൂതൻ" എന്ന് വിളിക്കുന്നു. ഈ ചലച്ചിത്രത്തിൽ റോബർട്ടോ പുച് എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ലോറെൻസോ ഫെറോ മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.അർജന്റീനയിൽ നിന്നുള്ള ഈ സ്പാനിഷ് ചലച്ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

നാൽപതിലധികം മോഷണങ്ങളും പതിനൊന്ന് നരഹത്യകളും ഇയാൾ നടത്തിയതായി വിശ്വസിക്കപ്പെടുന്നു.ഈ വ്യക്തി അര്‍ജന്റീനയിൽ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട് ...

Suggestions

Name

Email *

Message *