ആരെയെങ്കിലും ഓവർടേക്ക് ചെയ്യുമ്പോ ദേ ഇതുപോലുള്ള പണി കിട്ടാതെ നോക്കിക്കോ - Duel (1971)/ഡ്യുവൽ (1971)

ത്രില്ലർ /ഹോളിവുഡ്
1മണിക്കൂർ 30മിനിറ്റ്
7.6/10


പഴയപടം ആണെന്ന് കരുതി കാണാതിരുന്നവർ ഏറ്റവും മികച്ച പടം മിസ്സ് ചെയ്തു എന്ന് വേണം പറയാൻ.വെറും ഒന്നരമണിക്കൂറിൽ ത്രില്ലടിപ്പിച്ചു ഭയപ്പെടുത്തിയ ഒരു സിനിമാ എക്സ്പീരിയൻസ് ആയിരുന്നു ഈ പടം ആദ്യമായി കണ്ടപ്പോൾ.1971 ല്‍ പുറത്തിറങ്ങിയ ഈ റോഡ് മൂവി സംവിധാനം ചെയ്തിരിക്കുന്നത് സ്പില്‍ ബെര്‍ഗ് ആണ്. ഓരോ നിമിഷവും ആകാംഷ ജനിപ്പിക്കുന്ന ഒന്നാന്തരമൊരു ത്രില്ലര്‍.

കഥയിലേക്ക് വന്നാൽ :


സെയില്‍സ്മാനായ ഡേവിഡ് മന്‍ ഒരു ബിസിനസ്സ് ട്രിപ്പിനായി തന്റെ കാറില്‍ മൊജാവേ മരുഭൂമിയിലൂടെ യാത്ര ചെയ്യവേ ഒരു പഴയ ഓയില്‍ ടാങ്കറിനൊപ്പമെത്തുന്നു.ആ ഓയില്‍ ടാങ്കറില്‍ നിന്നു പുറംതള്ളപ്പെടുന്ന പുകശ്വസിച്ച് അസ്വസ്ഥനായതുകൊണ്ടും അതു സഞ്ചരിക്കുന്നത് സ്പീഡ് കുറച്ചായതുംകൊണ്ട് ഡേവിഡ് അതിനെ ഓവര്‍ടേക്ക് ചെയ്ത് യാത്ര തുടരുന്നു.

 എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആ ടാങ്കര്‍ നല്ല സ്പീഡില്‍ ഡേവിഡിന്റെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറുകയും പിന്നീട് ഡേവിഡിനെ മുന്നോട്ട് കടന്നുപോകാന്‍ സമ്മതിക്കാതെ റോഡില്‍ കളികളാരംഭിക്കുകയും ചെയ്യുന്നു. ഇടയ്ക്കൊരു പ്രാവശ്യം മുന്നോട്ടു കയറിപ്പോകാന്‍ സിഗ്നല്‍ കിട്ടിയതനുസരിച്ച് ഡേവിഡ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതി വേഗതയില്‍ എതിരേനിന്ന്‍ മറ്റൊരു വണ്ടി വരുന്നതുകണ്ട് വളരെയധികം പരിശ്രമിച്ചാണ് ഡേവിഡ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.

 അതോടെ ആ ഓയില്‍ ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവർ മനഃപൂർവം തന്നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്ന് ഡേവിഡ് തിരിച്ചറിയുന്നു.

പിന്നീട് ഡേവിഡും ആ അജ്ഞാതനായ ഡ്രൈവറും തമ്മിലുള്ള മത്സരക്കളികളായിരുന്നു.
ശേഷം അരങ്ങേറുന്ന സംഭവങ്ങൾ കണ്ട് നോക്ക്.കിടിലനൊരു പടം 

Suggestions

Name

Email *

Message *