മനുഷ്യവാസം ഇല്ലാത്തിടത്ത് എത്തിപ്പെട്ടവന്റെ കഥ - Cast Away (2000)/കാസ്റ്റ് എവേ (2000)

സർവൈവൽ /ഇംഗ്ലീഷ്
2മണിക്കൂർ 24 മിനിറ്റ്
7.8/10

ഈ സിനിമയെ പറ്റി കേൾക്കാത്തവർ , അല്ലെങ്കിൽ കാണാത്തവർ വളരെ ചുരുക്കമയിരിക്കും. അത് കൊണ്ട് തന്നെ ടോം ഹാങ്ക്സ് അഭിനയിച്ച ,അല്ലെങ്കിൽ ജീവിച്ച് അഭിനയിച്ച ഈ സിനിമയെ പറ്റി കൂടുതൽ പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.ഒറ്റപെടലിന്റെ ദയനീയവും ഭീകരവും ആയ അവസ്ഥയെ ഇതിനോളം മികച്ചതാക്കാൻ പറ്റുമോ എന്നത് സംശയമാണ്.
കഥയിലേക്ക് വന്നാൽ :

1995 ലെ ഒരു ക്രിസ്തുമസ് സമയത്ത് മലേഷ്യ യിലേക്ക് പുറപ്പെട്ട ഫെഡ്എക്സ് കമ്പനിയുടെ വിമാനം അപകടത്തിൽ പെടുകയും അതിൽ ഉണ്ടായിരുന്ന പൈലറ്റ് മാര് ഉൾപെടെ 5 പേരെ പസഫിക് സമുദ്രത്തിന്റെ മുകളിൽ വെച്ച് കാണാതെ ആവുകയും, യാത്രക്കാരായ 5 പേരും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ ഗവൺമെന്റ് ഉറപ്പിക്കുകയും ചെയ്യുന്നു.

എന്നാല് , ചക് നോളണ്ട് എന്ന ടോം ഹാങ്ക്സ് കഥാപാത്രം മാത്രം വിമാന അപകടത്തിൽ നിന്നും രക്ഷപ്പെടുന്നതും തുടർന്ന് പരസഹായം ഇല്ലാതെ 5 വർഷത്തോളം ഒറ്റപ്പെട്ട് ഒരു ചെറിയ ദ്വീപിൽ ഉള്ള അതിജീവനതിന്റെ കഷ്ടപ്പാടുകളും ആണ് സിനിമയുടെ ഹൈലൈറ്റ്. 


ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ സിനിമ കണ്ടിരിക്കണം എന്നാണ് പറയാൻ ഉള്ളത് . നല്ലൊരു മോട്ടിവേഷണൽ സിനിമ കൂടെ ആണ് കാസ്റ്റ് എവേ.കണ്ടിട്ടില്ലാത്തവർ ഉറപ്പായും കണ്ട് നോക്കുക.ടോം ഹാങ്ക്സ് ന്റെ മികച്ച പെർഫോമൻസ് ചിത്രത്തിലുടനീളം കാണാൻ സാധിക്കും.

Suggestions

Name

Email *

Message *