സാധാരണക്കാരായ കുറച്ചുപേർ സൂപ്പർഹീറോസിനെതിരെ പ്രതികാരത്തിന് ഇറങ്ങിയാലോ ? The Boys/ദി ബോയ്സ്

സൂപ്പർഹീറോ /ഇംഗ്ലീഷ്
2 സീസൺ


സൂപ്പർഹീറോ സിനിമകളുടെ ആരാധകരല്ലേ നമ്മളൊക്കെ.അത്തരത്തിലുള്ള പടങ്ങളും സീരീസുകളും ഒക്കെ കുത്തിയിരുന്ന് കാണുന്നവർക്ക് ഉള്ള വിരുന്നാണ് ഈ ഐറ്റം.സീരീസ് എന്ന് പറഞ്ഞാൽ അന്യായ സാധനം.ഓരോ എപ്പിസോഡ് ഉം പക്കാ ത്രില്ലിങ്.പോരാത്തതിന് കിണ്ണം കാച്ചിയ പ്രതികാരവും.

നമ്മൾ കണ്ടിട്ടുള്ള സൂപ്പർഹീറോ പടങ്ങളൊക്കെ തന്നെ ജനങ്ങൾക്ക് വേണ്ടി ജീവൻ പണയം വച്ച് അവരെ സംരക്ഷിക്കുന്നവരാണ്.എന്നാൽ ദേ ഇവിടെ ഉള്ള സൂപ്പർഹീറോസ് ഒക്കെ ജനങ്ങളെ ചൂഷണം ചെയ്ത് അവർക്കിടയിൽ വില്ലൻ റോൾ കളിക്കുന്നവരാണ്.ജനങ്ങളെ സംരക്ഷിക്കുന്ന സൂപ്പർഹീറോസിൽ നിന്ന് ശത്രുക്കളായ സൂപ്പർഹീറോസിന്റെ കഥയാണ് ഈ സീരീസ്.അത്തരത്തിലുള്ള സൂപ്പർഹീറോസിനെതിരെ നമ്മളെ പോലുള്ള സാധാരണ ജനങ്ങൾ പ്രതികരിക്കാൻ ഇറങ്ങിയാൽ എങ്ങനുണ്ടാവും?

ഇവിടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് മാർവൽ കോമിക്സിന്റെയും ഡി സി കോമിക്സിന്റെയും സ്ഥിരം സൂപ്പർ ഹീറോകളെ വെള്ളപൂശുന്ന ഒരു സീരീസ് അല്ല ഇത്.വലിയ ഒരു യുദ്ധമോ ബഹളമോ ഇല്ലാതെ.സൂപ്പർ ഹീറോ സിന്റെ അത്ര സൂപ്പർ അല്ലാത്ത ജീവിതവും .അവർ ജനങ്ങളുടെ മുന്നിൽ ഇമേജ് വർധിപ്പിക്കുന്നത് എങ്ങനെയാണ് ? എന്തിനാണ് അങ്ങനെ ചെയ്യുന്നത്.അവരുടെ സൂപ്പർ പവർ ദൈവികമാണോ..?എന്താണ് അവരുടെ ബാലഹീനതകൾ..അവർ അനുഭവിയ്ക്കുന്ന വിഷമങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ കഥയിൽ കടന്നു വരുന്നുണ്ട്.
ഡി സി കോമിക്സിന്റെ തന്നെ ഉടമസ്ഥതയിലുള്ള വൈൽഡ് സ്റ്റോമ് എന്ന കോമിക്സിൽ തുടങ്ങുകയും പിന്നീട് ഡൈനമിറ്റ് എന്റർടൈൻമെന്റ് കോമിക്സിൽ തുടരുകയും ചെയ്ത ദി ബോയ്സ് എന്ന പേരിൽ തന്നെയുള്ള കോമിക്‌സ് കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.സൂപ്പർഹീറോ സീരീസ് കാണാൻ താല്പര്യം ഉള്ളവരൊക്കെ മിസ്സ് ചെയ്യാതെ കാണുക.2 സീസണുകളായി ആമസോൺ പ്രൈമിലാണ് ഈ സീരീസ് റിലീസ് ആയിരിക്കുന്നത്.


കഥയിലേക്ക് വന്നാൽ :

സാധാരണക്കാരനായ നമ്മടെ നായകന്മാരിൽ ഒരാളാണ് ഹ്യൂഗി,അയാൾ ഒരു സാധാരണക്കാരൻ ആയ ഇലക്ട്രോണിക് ഷോപ് നടത്തി ജീവിക്കുന്ന ചെറുപ്പക്കാരൻ ആണ്. അയാൾ ജീവന് തുല്യം സ്നേഹിക്കുന്ന കാമുകിയുമായി വഴിയോരത്ത് കൂടി നടക്കവേ എ -ട്രെയിൻ എന്നു അറിയപ്പെടുന്ന ഒരു സൂപ്പർ ഹീറോയുടെ കൈയബദ്ധം മൂലം അവൾ കൊല്ലപ്പെടുന്നു .ഒരു നിമിഷം മുൻപ് വരെ തന്നോട് സംസാരിച്ചു കൊണ്ട് നിന്ന അവൾ വെറും മാംസ പിണ്ഡമായി ചതഞ്ഞു അരഞ്ഞതു അവനു താങ്ങാൻ ആയില്ല.
എ-ട്രെയിൻ എന്ന സൂപ്പർ ഹീറോ വൗട്ട് എന്ന കോർപ്പറേറ്റ് കമ്പനിയുടെ കീഴിൽ വർക് ചെയ്യുന്ന എ -7 എന്ന സൂപ്പർ ഹീറോസിൻറെ ഗ്യാങ് ലെ ഒരു മെമ്പർ മാത്രമാണ് .അവരുടെ നേതാവ് ശക്തനായ ജന പിന്തുണ ഏറെ ഉള്ള ഹോംലൻഡർ ആണ്.

തന്റെ കാമുകിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചു അവർ നല്ല ഒരു തുക നഷ്ട പരിഹാരം പ്രഖ്യാപിയ്ക്കുന്നു.പക്ഷെ അവനു വേണ്ടത് എട്രെയിൻ അയാളുടെ കുറ്റം ഏറ്റു പറയണം എന്നതായിരുന്നു.പക്ഷെ അതു കമ്പനിയുടെ ഇമേജ് നെ ബാധിക്കും എന്നുള്ളതിനാൽ അവർ ഒരിയ്ക്കലും അതിനു സമ്മതിയ്ക്കില്ല എന്നു മനസ്സിലാക്കിയ അവൻ ആ തുക നിഷേധിക്കുന്നു.


ശേഷം അവരോടുള്ള പ്രതികാരത്തിനായി ഇറങ്ങുകയാണ്.സൂപ്പർഹീറോസിന്റെ കഥയും അവർക്കിടയിൽ നടക്കുന്ന കാര്യങ്ങളും ഒക്കെയാണ് പിന്നീട്.സാധാരണക്കാരനായി നമ്മടെ നായകന്മാരിൽ കിടിലൻ ഒരു കഥാപാത്രവും ഉണ്ട്.അങ്ങേരുടെ സ്റ്റോറിയും ആറ്റിട്യൂട് ഉം ഒക്കെയാണ് സീരീസ് കണ്ടതിൽ ഇഷ്ടപ്പെട്ടത്.നായകൻ ഉണ്ടാകുമ്പോൾ സ്വാഭാവികമായും ആ ലെവൽ അല്ലേൽ അതിന് മുകളിൽ നിൽക്കുന്നൊരു വില്ലനും വേണമല്ലോ.അതുപോലൊരു ഐറ്റം ഇതിലുമുണ്ട് ഹോംലാന്റർ.ആന്റണി സ്റ്റാർ അവതരിപ്പിച്ച ആ കഥാപാത്രം തന്നെയാണ് സീരീസിലുടനീളം സ്കോർ ചെയ്യുന്നതും.

ഇതുവരെ 16 എപ്പിസോഡുകളാണ് സീരീസിൽ റിലീസ് ആയിട്ടുള്ളത്.മൂന്നാം സീസൺ ജൂലൈ റിലീസ് ആകും എന്നുള്ള വാർത്തകൾ കേൾക്കുന്നു.ഷൂട്ടിംഗ് അവസാനിച്ചു എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വാർത്തകൾ.

Suggestions

Name

Email *

Message *