പ്രിയദർശൻ കോപ്പി അടിച്ച കൊറിയൻ പടം - Blind(2011)/ബ്ലൈൻഡ് (2011)

ത്രില്ലർ /കൊറിയൻ
1മണിക്കൂർ 51മിനിറ്റ്
6.8/10

സിനിമയിലെ കോപ്പിയടി.അത് കാലകാലങ്ങളായി നിലനിന്ന് പോണ ഒരു കാര്യമാണല്ലോ.ഒരു ഇൻഡസ്ട്രിയിൽ നിന്നും നല്ല സിനിമകൾ മറ്റ് ഇൻഡസ്ട്രികൾ അന്തസായി റീമേക്ക് റൈറ്റ്സ് വാങ്ങി ചെയ്യുന്ന പടങ്ങളുടെ കേസ് അല്ല പറഞ്ഞത്.അത്തരത്തിലുള്ള അവകാശം ഒന്നും എടുക്കാതെ മറ്റ് സിനിമകളിൽ നിന്ന് നൈസ് ആയി കോപ്പി അടിക്കുന്ന ഒട്ടനവധി സംവിധായകർ ലോകമെമ്പാടും ഉണ്ട്.ഡിജിറ്റൽ ലോകത്തേക്ക് കടക്കും മുൻപ് നമ്മൾ കണ്ട് രസിച്ചിട്ടുള്ള പല പടങ്ങളും കോപ്പി ആണെന്ന് അറിഞ്ഞിട്ടുമുണ്ട് അല്ലേൽ ഇപ്പോ ചില ട്രോളിലൂടെയോ മറ്റോ അറിയുന്നുമുണ്ട്.

കോപ്പിയടിയുടെ കേസിൽ നമ്മുടെ മോളിവുഡ് ഉം ഒട്ടും പിന്നിൽ അല്ല.പേര് എടുത്ത് പറയുന്നില്ലേ കൂടി ഒട്ടനവധി സിനിമകൾ,അല്ലേൽ സിനിമകളിലെ സീനുകൾ,സന്ദർഭങ്ങൾ എല്ലാം നല്ല രീതിക്ക് കോപ്പി അടിച്ച പടങ്ങൾ നമ്മൾ ഇതിനോടകം കണ്ട് കാണും.അതോടൊപ്പം നമ്മുടെ 'ദൃശ്യം' ഒക്കെ വമ്പൻ റീമേക്ക് റൈറ്റ്സ് ന് മറ്റ് ഇൻഡസ്ട്രികളിലേക്ക് പോയതും പ്രശംസനീയമാണ്.

ഇവിടെ പറയാൻ പോണത് എക്കാലത്തെയും മികച്ച സംവിധായകൻ ആയ പ്രിയദർശൻ കോപ്പി അടിച്ച ഒരു കൊറിയൻ പടത്തെ പറ്റിയാണ്.പടം കണ്ട് കഴിഞ്ഞപ്പോ തന്നെ ഇതൊരു മലയാള പടത്തിൽ കണ്ടതാണല്ലോ എന്നൊരു ചിന്ത പോയതാണ്.പടത്തിന്റെ പേര് ഒന്നും പറയുന്നില്ല അത് നിങ്ങൾ കണ്ട് കഴിഞ്ഞാൽ താനേ മനസിലായിക്കോളും.കോപ്പി അടിയും ഒരു കല ആണെന്ന് വിശ്വസിക്കുന്ന ആൾകാർ ഉണ്ടാവാം.ഇവിടെ അദ്ദേഹം പടത്തിന്റെ കഥാസന്ദർഭം ആണ് എടുത്തേക്കുന്നത്.അത് നല്ല രീതിക്ക് മോഡിഫൈ ചെയ്ത് ഒരുക്കി വച്ചിട്ടുണ്ട് എന്നത് മറ്റൊരു സത്യം.

എന്നാൽ ഈ കഴിഞ്ഞ വർഷം 'ബ്ലൈൻറ്റ്' എന്ന ഈ കൊറിയൻ പടത്തിന്റെ റീമേക്ക് അവകാശം വാങ്ങി നയൻതാര നായിക ആയി തമിഴിൽ ഈ പടം ഇറങ്ങിയിരുന്നു.പ്രേക്ഷകനിൽ യാതൊന്നും ഉണ്ടാക്കാതെ പടം ഫ്ലോപ്പ് ആയി എന്നതും മറ്റൊരു വസ്തുത ആണ്.നല്ലൊരു ശതമാനം പടങ്ങൾ റീമേക്ക് റൈറ്റ്സ് വാങ്ങി ഇപ്പോ റിലീസ് ആകുന്നുണ്ട്.പ്രേക്ഷകനിൽ പഴയ പോലെ കോപ്പി അടി അത്ര ഏൽക്കുന്നില്ല എന്നതും മറ്റൊരു കാര്യമായി തോന്നിയിട്ടുണ്ട്.

ഇനി ഈ പടത്തിലോട്ട് വരുവാണേൽ 2011ൽ റിലീസായ ഒരു കൊറിയൻ ത്രില്ലർ ആണ് പടം.നിങ്ങൾ കരുതും പോലെ തന്നെ ഒട്ടും ബോറടി ഇല്ലാതെ കണ്ട് തീർക്കാൻ പറ്റിയ ഒരു സീറ്റ് എഡ്ജ്ഡ് ത്രില്ലർ എന്ന് പറയാം.സീരിയൽ കില്ലർ -കൊറിയൻ പടം അതൊരു ഒന്നൊന്നര കോമ്പോ അല്ലെ.അങ്ങനുള്ള പടങ്ങൾ കാണാൻ തന്നെ നല്ലൊരു ശതമാനം സിനിമാ പ്രേമികൾ ഉണ്ടാവില്ലേ.ദേ ഈ പടവും അത്തരമൊരു ചിത്രമാണ്.കൊറിയക്കാർക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇതിനും മാത്രം സീരിയൽ കില്ലർ പ്ലോട്ടുകൾ എന്ന് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.എല്ലാം ഒന്നിനൊന്ന് മെച്ചം.

കഥയിലേക്ക് വന്നാൽ പ്രേക്ഷകരെ പിടിച്ചിരുതുന്ന ഒട്ടനവധി സീനുകൾ പടത്തിൽ ആവശ്യത്തിന് ഉണ്ട്.പോരാത്തതിന് നല്ല കിടിലൻ വില്ലനും.സാധാരണ പടങ്ങളിലുള്ള പോലെ കില്ലറെ കണ്ടെത്തുക എന്നുള്ള ടാസ്ക് ഒന്നും പടത്തിൽ ഇല്ല എല്ലാം ഒറ്റയടിക്ക് പറഞ്ഞുപോകുക എന്ന രീതിയാണ് പടത്തിലുള്ളത്.സീരിയൽ കില്ലർ പടങ്ങൾക്ക് ആരാധകരുള്ള ഇവിടെ ഈ പടം തികച്ചും അണ്ടർറേറ്റഡ് ആണെന്നാണ് തോന്നിയിട്ടുള്ളത്.പടം മിസ്സ് ആയവരുണ്ടേൽ എന്തായാലും കണ്ട് നോക്കിക്കോളൂ.

കഥയിലേക്ക് വന്നാൽ :


നായികയിലൂടെ ആണ് കഥ പറയുന്നത്.സൂയ എന്ന പെൺകുട്ടി ഒരു പോലീസ് ട്രെയിനിയാണ്. തന്റെ അനിയനോടൊപ്പമുള്ള കാർ യാത്രയിൽ ഒരപകടം നടക്കുന്നത് മൂലം അവളുടെ കാഴ്ചശക്തി നഷ്ട്ടപ്പെടുന്നു. അപകടത്തിന് ശേഷം അന്ധയായത് കാരണം അവൾക്ക് തന്റെ തൊഴിലും നഷ്ട്ടമാകുന്നു.

ഒരു ദിവസം അമ്മയെ കാണാൻ പോയിട്ട് തിരികെ തന്റെ വീട്ടിലേയ്ക്ക് വരാനായി അവളൊരു ടാക്സി ബുക്ക് ചെയ്യുന്നു. മഴയുള്ള ആ രാത്രി ടാക്സി യാത്രയ്ക്കിടെ വീണ്ടും ഒരപകടം നടക്കുന്നു.പട്ടി കുറുകെ ചാടിയതാണെന്ന് ഡ്രൈവർ പറയന്നു. എന്നാൽ അവളത് വിശ്വസിക്കുന്നില്ല.തുടർന്ന് അരങ്ങേറുന്ന ചില സംഭവങ്ങളാണ് പടം.തന്റെ കൂടെ ആരോ ഉണ്ടെന്ന തോന്നലാണ് അവളിൽ ഉണ്ടാക്കുന്നത്.അന്നത്തെ ആ യാത്രയും തുടർന്ന് സൂയ നേരിടുന്ന പ്രശ്നങ്ങളുമാണ് തുടർന്നുള്ള കാഴ്ച്ചകൾ. 

ശേഷം നായികയോടൊപ്പമുള്ള യാത്രയാണ് പടം.അവൾക്ക് പിന്നിൽ ഉള്ള കൊലയാളിയും തുടർന്നുള്ള സംഭവങ്ങളും എന്താണെന്ന് കണ്ട് നോക്കിക്കോളൂ.പടത്തിന്റെ ട്രൈലെർ ഒന്നും കാണാതെ തന്നെ കണ്ട് നോക്കിക്കോ.പടത്തിന്റെ ലിങ്ക് ഞങ്ങളുടെ ടെലിഗ്രാം ചാനൽ വഴി ലഭ്യമാണ്.ഒടിടി പ്ലാറ്റ്ഫോമിൽ പടം ലഭ്യമല്ല.

Suggestions

Name

Email *

Message *