നെറ്റ്ഫ്ലിക്സിൽ തരംഗമായി ത്രില്ലടിപ്പിച്ച കൊറിയൻ സോമ്പി സീരീസ് - All of Us Are Dead(2022)/ആൾ ഓഫ് അസ് ആർ ഡെഡ് (2022)

സോമ്പി-ത്രില്ലർ /കൊറിയൻ

സോമ്പി പടങ്ങൾ അല്ലെങ്കിൽ സീരീസുകൾ പലരുടെയും ഫേവറിറ്റ് ആണല്ലോ.അത്തരമൊരു പടങ്ങൾ/സീരീസ് ഫോളോ ചെയ്യുന്ന പാറ്റേൺ ഒരേപോലെ ആണേൽ കൂടി കാണുന്ന പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാര്യങ്ങൾ പരമാവധി ഉൾപെടുത്താൻ ശ്രമിക്കുന്നവരാണ് കൊറിയക്കാർ.അത്തരമൊരു ലിസ്റ്റിലേക്ക് ഈയിടെ വന്ന പേരാണ് ആൾ ഓഫ് അസ് ആർ ഡെഡ് എന്ന കൊറിയൻ സീരീസ്.സ്‌ക്വിഡ് ഗെയിം ന് ശേഷം തരംഗം സൃഷ്ടിക്കുകയാണ് ഈ സീരീസ്.ഇറങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ലോകമെമ്പാടും ട്രെൻഡിംഗ് ആയിരിക്കുകയാണ് ഈ സീരീസ്.കണ്ടിട്ടില്ലാത്തവർ ഉറപ്പായും കണ്ടിരിക്കേണ്ടതാണ്.12 എപ്പിസോഡുകൾ ആണ് ഇപ്പോ പുറത്തിറങ്ങിയിരിക്കുന്നത്.സീരീസിന്റെ രണ്ടാം പാർട്ട് നായി കട്ട വെയ്റ്റിംഗ് ആണ്

കഥയിലേക്ക് വന്നാൽ :

കഥ തുടങ്ങുന്നത് ഒരു സ്കൂളിൽ നിന്നാണ്. സൗഹൃദങ്ങളും, പ്രണയങ്ങളും, ക്രൂരമായ റാഗിങ്ങുകളും കാണിച് കൊണ്ട് തുടങ്ങുന്ന സീരിസ് പ്രാധാന കഥാപാത്രങ്ങളെ അവരുടെ പ്രശ്നങ്ങളെ ആഗ്രഹങ്ങളെ എല്ലാം പരിചയം പെടുത്തി തരുന്നു.
ആദ്യ എപ്പിസോഡ്ൽ തന്നെ കഥ അതിന്റെ മെയിൻ പ്ലോട്ട്ലേക് കടക്കുന്നു.സോംബി ഔട്ട്‌ ബ്രേക്ക്‌.
സ്കൂളിലെ സയൻസ് അദ്ധ്യാപകന്റെ ഒരു പരീക്ഷണം, അത് പിന്നീട് ആ സ്കൂളിന്റെയും ആ നഗരത്തിന്റയും തന്നെ വിധി നിർണയിക്കുന്ന തരത്തിൽ ആവുന്നു.പരസ്പരം കടിച് കീറി നടക്കുന്ന സോംബികൾക്കിടയിൽ നിന്ന് ചിലർ അതിജീവനത്തിനായി ശ്രമിക്കുന്നു.


ആ ശ്രമം ഫലം കാണുമോ? എത്രപേർക്ക് ആ അതിജീവനം സാദ്യമാകും? ആ സ്കൂളിന്റെയും നഗരത്തിന്റെയും അവസ്ഥ എന്താകും?

ആദ്യം എപ്പിസോഡ് മുതലേ വളരെ എൻഗേജിങ് ആയി കഥാപാത്രങ്ങളെ ഇമോഷണലി നന്നായി കണക്ട് ചെയ്തു കൊണ്ടാണ് സീരിസ് മുന്നോട്ട് പോകുന്നത്.12എപ്പിസോഡ്കളും ഒറ്റയിരിപ്പിന് തന്നെ കണ്ടു തീർക്കാവുന്ന സീരിസിലെ പ്രധാനകഥാപാത്രങ്ങളുടെ പ്രകടനവും ഗംഭീരമായിരുന്നു.

കഥ ഒരു സ്കൂളിൽ വെച്ച് നടക്കുന്നു എന്നത് കൊണ്ട് ആ കുട്ടികളുടെ അതിജീവനത്തിന് അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന സാധ്യതകളെ സീരിസ് മാക്സിമം ഉപയോഗിക്കുന്നുണ്ട്. ശ്വാസംഅടക്കി പിടിച്ചു കണ്ടിരുന്ന ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ സങ്കടപെടുത്തുന്ന വളരെ ഇമോഷണൽ ആയ രംഗങ്ങളും സീരിസ് മുന്നോട്ടു വെയ്ക്കുനുണ്ട്.

ട്രെയിൻ ടു ബുസാൻ,കിങ്ഡം ആരാധകരൊക്കെ ഒരു കാരണവശാലും മിസ്സ് ചെയ്യരുത്.കിടിലൻ ഒരു സീരീസ് കാണാം.

Suggestions

Name

Email *

Message *