ഭീകരജീവികൾക്ക് ഇടയിൽ പെട്ടാലോ ? കാണാൻ 5 ത്രില്ലറുകൾ.

ഭീകരജീവികളുടെ സിനിമകൾക്ക് നല്ലൊരു ശതമാനം ആരാധകരില്ലേ.ഒന്നരമണിക്കൂർ നേരം ദൈർഘ്യം വരുന്ന സിനിമകൾ,തുടക്കം തൊട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന,അത്തരം ഭീകരജീവികളുടെ ഇടയിൽ നിന്ന് സർവൈവ് ചെയ്യുന്ന സിനിമകൾ താല്പര്യമുള്ളവരൊക്കെ ഉറപ്പായും കണ്ടിരിക്കേണ്ടതാണ് ഈ പടങ്ങൾ.പലരും ഇതിനോടകം കണ്ടിട്ടുള്ള പടങ്ങളും ലിസ്റ്റിൽ ഉണ്ട്.കാണാത്തവർ കണ്ട് നോക്ക്.

1.The Host (2006)

കൊറിയൻ സിനിമാ പ്രേമികൾ ഒരു തവണ എങ്കിലും കേട്ടിട്ടുള്ള പേരാണ് ബോന്ഗ് ജൂന്‍ ഹോ. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ നമ്മൾ കണ്ട് കാണും.മെമ്മറീസ് ഓഫ് മർഡർ,പാരസൈറ്റ് പോലുള്ള ജനപ്രീതിയുള്ള സിനിമകൾ വേറെ.ഒട്ടനവധി സിനിമകൾ ഈ സംവിധായകനിലൂടെ കിട്ടിയിട്ടുണ്ട്.അത്തരത്തിലൊരു സിനിമയാണ് 2006ൽ റിലീസ് ആയ ദി ഹോസ്റ്റ് എന്ന പടം.വിഎഫ്എക്സ് സീനുകൾ ഭീകരം എന്ന അഭിപ്രായം ഇല്ലാത്ത പടം 2മണിക്കൂർ നേരം പ്രേക്ഷകരെ നല്ലപോലെ ത്രില്ലെടിപ്പിക്കുന്ന ഒന്നാണ്.കൊറിയൻ സിനിമകൾ കണ്ടുതുടങ്ങിയ ആൾക്കാരിൽ പലരും മിസ്സ് ചെയ്ത പടമാണെന്ന് ഉറപ്പാണ്.ഇത്തരത്തിലുള്ള ചെറിയ മോൻസ്റ്റർ പടങ്ങൾ ഒക്കെ കാണാൻ താല്പര്യം ഉള്ളവർ കണ്ട് നോക്കിക്കോളൂ.


കഥയിലേക്ക് കടന്നാൽ :

കൊറിയയിലെ അമരിക്കന്‍ മിലിട്ടറി പരീക്ഷണ ശാലയില്‍ നിന്നും 200ബോട്ടില്‍ കെമിക്കല്‍ ഹാന്‍ നദിയിലേക്ക് ഒഴുക്കി കളയാന്‍ ഒരു അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ കൊറിയന്‍ കീഴ് ജീവനക്കാരനോട് ആവശ്യപെടുന്നു. പക്ഷെ കീഴ്ജീവനക്കാരന്‍ അതിനെ എതിര്‍ക്കുന്നു. പക്ഷെ അവസാനം മേല്‍ ഉദ്യോഗസ്ഥന്‍റെ കല്‍പ്പനയ്ക്ക് മുന്നില്‍ അത് നദിയിലേക്ക് ഒഴുക്കി കളയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആ കെമിക്കലിന്റെ ഫലമായി ഒരു ജീവി നദിയില്‍ ജീവനെടുക്കുന്നു.

പാര്‍ക്ക് ഗാന്ഗ് ടൂവും,അച്ഛന്‍ ഹീ ബോങ്ങും ചേര്‍ന്നു നദിക്കരയില്‍ ചെറിയ ഒരു കട നടത്തുന്നു. ഗാന്ഗ് ടൂസിന്‍റെ മകളായ ഹ്യൂന്ഗ് സിയോയും, സഹോദരിയും മറ്റുമാണ് ഇവരോടൊപ്പം താമസിക്കുന്നത്. ഒരു ദിവസം നദിക്കരയില്‍ കുറച്ചു ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഗാന്ഗ് ടൂ നദിയില്‍ നിന്നും വരുന്ന ഒരു ഭീകര ജീവിയെ കാണുന്നത്. പിന്നെ ജീവൻ രക്ഷയ്ക്കായി മകളുമായി പരക്കം പായുകയായിരുന്നു. പക്ഷെ വിധി എതിരായിരുന്നു. മകളെ ആ ഭീകര ജീവി പിടിക്കുന്നു. പിന്നീട് മകളെ(ഹ്യൂന്‍ സിയോ) അന്വേഷിച്ചുള്ള അച്ഛന്റെയും, അപ്പൂപ്പന്റെയും മറ്റു സാഹസിക യാത്രയാണ് പിനീട് സിനിമ പറയുന്നത്. ഒരു നിമിഷം പോലും നമ്മുക്ക് സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ പറ്റാത്ത രീതിയിലാണ് ഈ സിനിമ സംവിധായകനായ ബോങ്ങ്ജൂ ഹോ ചെയ്തിരിക്കുന്നത്. സിനിമയുടെ വേഗത കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ദി ഹോസ്റ്റ് എന്ന സിനിമയുടെ പ്രത്യകത. അഭിനേതാക്കള്‍ തകര്‍ത്ത് അഭിനയിക്കുന്ന ഈ സിനിമ നിങ്ങള്‍ക്ക് ഒരു വിരുന്നു തന്നെയായിരിക്കും. 

2. A Quiet Place(2018)

ഒട്ടുമിക്ക ത്രില്ലർ പ്രേമികളും കണ്ടിട്ടുള്ള പടമാണ്.എന്നാലും ഈ ഒരു കാറ്റഗറിയിൽ ആയത്കൊണ്ട് ഉൾപെടുത്തുന്നു.വെറും ഒന്നരമണിക്കൂർ ത്രില്ലടിപ്പിക്കുന്ന സിനിമകൾ ല്ലേ അത്തരത്തിലൊരു പടമാണ് ഇത്.പേര് പോലെ തന്നെ അധികം സംഭാഷണങ്ങൾ പടത്തിൽ വരുന്നില്ല.കൂടുതലും ആംഗ്യ ഭാഷയും പ്രേക്ഷകന് ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.ചിത്രം കാണുന്നവർ ഹെഡ്സെറ്റ് ഒക്കെ ഉപയോഗിച്ച് രാത്രി നല്ല വൈബ് ൽ കാണുവാണേൽ കുറച്ചൂടി ആസ്വദിക്കാൻ പറ്റും എന്ന് കൂടി ചേർക്കട്ടെ.


കഥയിലേക്ക് കടന്നാൽ :

 ലീ, എവെലി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല.അതിനാൽ തന്നെ ആംഗ്യഭാഷയിലൂടെ പരസ്പരം സംസാരിക്കാൻ കുടുംബത്തിലുള്ള എല്ലാവരും പഠിച്ചെടുത്തു.
ഉർവശി ശാപം ഉപകാരം എന്ന പോലെ ശബ്ദം കേട്ട് മനുഷ്യനെ കൊല്ലുന്ന കാഴ്ച്ച ശക്തിയില്ലാത്ത ഭീകര ജീവിക്ക് അബ്ബോട്ട് കുടുംബത്തിനെ ഇത്രയും കാലമായിട്ടും നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ശബ്ദത്തിൽ നിലത്തുറച്ച് നടക്കുന്ന ശബ്ദം പോലും പിന്തുടർന്ന് വന്ന് കൊന്നു പോകുന്ന ഭീകരജീവിയ്ക്ക് മുന്നിൽ ആ പ്രദേശത്തെ സിംഹഭാഗവും ഇരയായി മാറിയിട്ടും പിടിച്ചു നിന്ന അബ്ബോട്ട് കുടുംബത്തിനെയും ഒരുനാൾ ആ ജീവി വേട്ടയാടി . ആ കുടുംബം ആ ജീവിയിൽ നിന്ന് രക്ഷപെടുമോ എന്നത് നിങ്ങൾ കണ്ട് തന്നെ അറിഞ്ഞോളൂ.യാതൊരു ബോറടിയോ ഇല്ലാതെ കണ്ടു തീർക്കാൻ പറ്റുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഇത്.കണ്ടിട്ടില്ലാത്തവർ ഉറപ്പായും കണ്ട് നോക്കേണ്ടതാണ് 

3.Crawl(2019)

സർവൈവൽ ത്രില്ലർ പടമാണോ എങ്കിൽ ദേ ഈ ഒരു ഐറ്റം കാണാതെ പോകരുത്.ലോ ബഡ്ജറ്റ് പടമാണെന്ന് ചിത്രം കണ്ട് കഴിഞ്ഞാൽ പലരും സമ്മതിക്കില്ല.അത്തരത്തിലുള്ള കിടിലൻ മേക്കിങ്.പോരാത്തതിന് ഒരുത്തരത്തിലും ബോറടിപ്പിക്കുന്നുമില്ല.അനാകോണ്ട,സ്രാവ്,മുതല തുടങ്ങിയവയിൽ നിന്നുമുള്ള സർവൈവൽ ടൈപ്പ് പടങ്ങൾ നമ്മൾ ചെറുപ്പം തൊട്ടേ കണ്ട് കാണുമല്ലോ.അങ്ങനുള്ള പടങ്ങളിലെ ലേറ്റസ്റ്റ് വേർഷൻ ആണ് ഇത്.ലോക്‌ഡൗൺ സമയത്താണ് ഈ പടം കാണുന്നത്.തുടക്കം തൊട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന,പല ഇമോഷൻസിലൂടെ കടന്ന് പോകുന്ന ഒരു കിടിലൻ പടമാണ്.കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.


കഥയിലേക്ക് വന്നാൽ :

നമ്മുടെ നായികാ നീന്തലിൽ പ്രൊഫഷണൽ ആണ്. അങ്ങനെയിരിക്കെയാണ് വീട്ടിൽ രൂക്ഷ കാലാവസ്ഥയെ തുടർന്നു കനത്ത മഴ പെയ്യുന്നതു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന അച്ഛനെ വിളിച്ചിട്ട് ഫോൺ റിങ് പോലും ചെയ്യുന്നില്ല. അങ്ങനെ കനത്ത മഴയെ അവഗണിച്ചു വീട്ടിലേക്കു യാത്രയായി. അവിടെ ചെന്നപ്പോൾ വീട് മുക്കാൽ ശതമാനവും മുങ്ങി കിടക്കുന്നു. അച്ഛൻ വീട്ടിൽ തന്നെ ഉണ്ടോ എന്നറിയാൻ അവിടെ അരിച്ചു പെറുകുന്നു. അവസാനം അച്ഛനെ കണ്ടുമുട്ടി, പക്ഷെ ഒരു പ്രശ്നം ഉണ്ട് അച്ഛനെ എന്തോ അക്രമിച്ചിട്ടുണ്ട്. പിന്നെയാണ് മനസിലായത് വീടിനു ചുറ്റും വെള്ളം കയറിയപ്പോൾ മുതലകൾ കറങ്ങി നടക്കുന്നുണ്ട്‌ എന്ന്.  

പരിക്കേറ്റു കിടക്കുന്ന അച്ഛനെയും കൂട്ടി മകൾ അവിടുന്നു രെക്ഷപ്പടുമോ ?എത്രെ മാത്രം അപകടകാരിയാണ് ആ നരഭോജിയായ മുതല ? നീന്തലിൽ അത്രയും സ്കിൽ ഉള്ള അവൾക്കു എങ്ങനെ മുതലയെ അവളുടെ കെണിയിൽ കുടുക്കാം ? ഇങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കു ഉത്തരം നൽകുന്ന സിനിമ അടുത്ത് കണ്ടതിൽ വെച്ച് മികച്ച മേക്കിങ് കൊണ്ട് നിറഞ്ഞതാണ്. കഥ വളരെ സിമ്പിൾ ആണെങ്കിലും നമ്മളെ ടെൻഷൻ അടുപ്പിക്കാനും വേണ്ട രീതിയിൽ തൃപ്‌തി പെടുത്താനും ഈ സർവൈവൽ ത്രില്ലർ കൊണ്ട് സാധിക്കും എന്നുറപ്പ് 

4.The Mist (2007)

ഫ്രാങ്ക് ഡറാബോണ്ട്‌, സ്റ്റീഫൻ കിംഗ്
ഈ രണ്ട് പേരുകൾ തന്നെ ഒരു ശരാശരി സിനിമ പ്രേമിയ്ക്ക് ഈ സിനിമ കാണാനായിട്ട്.
പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ കത്തിക്കയറുന്ന ഒരു മികച്ച ത്രില്ലറാണ് ദ മിസ്റ്റ്.

കഥയിലേക്ക് വന്നാൽ :

ഒരു രാത്രിയിലുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം കാരണം ശക്തമായ കാറ്റും മഴയും ആ നഗരത്തെ വിറപ്പിക്കുകയാണ്. തുടർന്ന് പിറ്റേ ദിവസം അസാധാരണമായൊരു മുടൽ മഞ്ഞ് അവിടയാകെ പരക്കുന്നു. നായകനും മകനും സാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ പോയ സമയം. കനത്ത മൂടൽ മഞ്ഞ് അവിടെയും പടർന്നു പിടിക്കുന്നു. പെട്ടന്ന് പല രൂപത്തിലുള്ള ഭീകര ജീവികൾ ആ മഞ്ഞിനുള്ളിൽ നിന്നും പ്രത്യക്ഷപ്പെടുകയാണ്. അവ ആളുകളെ ആക്രമിക്കുന്നു, കൊലപ്പെടുത്തുന്നു. തീർത്തും ഭീകരമായൊരു അന്തരീക്ഷം. ആളുകൾ പ്രാണരക്ഷാർത്ഥം പ്രധിരോധത്തിനുള്ള മാർഗങ്ങൾ തേടുമ്പോൾ ഒരു സുവിശേഷക്കാരി അമ്മച്ചി അവിടെ ഘോര ഘോരം പ്രസംഗം നടത്തുന്നു. ഇതിനിടയിൽ സൂപ്പർമാർക്കറ്റിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നവർ ഭീകര ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു..!

സ്റ്റീഫൻ കിങ്ങിന്റെ നോവലിനെ ബേസ് ചെയ്ത് 2007 ൽ ഫ്രാങ്ക്‌ ഡറാബോണ്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം കാണാത്തവർ കുറവായിരിക്കും. കാണാത്തവരുണ്ടേൽ തീർച്ചയായും ഒന്ന് കണ്ട് നോക്കേണ്ടതാണ്. ഒരു ദുരന്തം വരുന്ന സമയത്ത്, മനുഷ്യനെ സഹായിക്കാൻ അല്ലെങ്കിൽ സംരക്ഷിക്കാൻ മതങ്ങൾക്ക് എന്ത് ഇടപെടൽ നടത്താൻ കഴിയുമെന്നും, ശുഭാപ്തി വിശ്വാസങ്ങൾക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും പല കാര്യങ്ങളും പറയാതെ പറഞ്ഞു വച്ച ചിത്രം. ഒരു മിസ്റ്ററി ഹൊറർ ത്രില്ലെർ മൂവിയായി പ്രേക്ഷകനെ ത്രില്ലടിപ്പിച്ചും ഭയപ്പെടുത്തിയും മുന്നോട്ട് പോവുമ്പോഴും അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രേക്ഷകനുമായി സംസാരിച്ച സിനിമയാണ് ദി മിസ്റ്റ്.

അവസാനം മികച്ചൊരു ക്ലൈമാക്സോട് കൂടി സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഒരായിരം ചോദ്യങ്ങൾ ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ്‌ ചെയ്യരുതാത്ത മികച്ചൊരു അനുഭവം.

5.The Breed(2006)

അധികം പേരും കാണാൻ ചാൻസ് ഇല്ലാത്ത പടങ്ങളിലൊന്നാണ്.പണ്ട് മിക്കപ്പോഴും ടീവിയിൽ വരാറുണ്ട്.ജീവികളിൽ നിന്ന് രക്ഷ നേടുന്ന പടങ്ങൾ പലരുടെയും ഫേവറിറ്റ് ആണ്.അത്തരത്തിൽ ത്രില്ലടിപ്പിക്കുന്ന പടങ്ങളിലൊന്നാണ് ഇത്.2006 ൽ റിലീസ് ആയ പടമാണ്.നമ്മളൊക്കെ കണ്ടിട്ടുള്ള ടൈപ്പ് ഓഫ് മൂവി തന്നെയാണ് പക്ഷെ ഒന്നരമണിക്കൂർ നേരം നമുക്ക് വേറൊന്നും ചിന്തിക്കാതെ ഒട്ടും ബോറടി ഇല്ലാതെ കണ്ട് തീർക്കാം.ഓരോ നിമിഷവും ത്രില്ലിങ് ആണ് പടം.


കഥയിലേക്ക് വന്നാൽ :
നമ്മൾ കണ്ടിട്ടുള്ള ഒരു തുടക്കം തന്നെയാണ് പടത്തിന്റേത്.അഞ്ചു പേരടങ്ങിയ കോളേജ് സ്റ്റുഡന്റസ് തങ്ങളുടെ അവധിക്കാലം ചിലവഴിക്കാൻ കണ്ടെത്തുന്നത് ജനവാസം തീരെ ഇല്ലാത്ത ഒരു ദ്വീപിൽ ആണ് .
അവിടെ വന്നിറങ്ങുമ്പോൾ തന്നെ അവരെ സ്വീകരിക്കുന്നതു അസാധാരണമായ സംഭവങ്ങളാണ്.
മണിക്കൂറുകൾ കഴിയുമ്പോൾ അവർ തിരിച്ചറിയുന്നു തങ്ങൾ അകപ്പെട്ടിരിക്കുന്നത് അക്രമകാരികൾ ആയ വേട്ട നായകൾ മാത്രം ജീവനോടെ വസിക്കുന്ന ഒരു പ്രദേശമാണ് അതെന്ന്. 

അവിടെ ഇതിനു മുൻപ് വന്നവരും ഈ മൃഗങ്ങൾക്ക് ഇരകളായി അവസാനിച്ചതാണ്. 
ഇവിടെ നിന്നും ജീവനോടെ തിരികെ പോകുവാനുള്ള അവരുടെ ശ്രെമങ്ങൾ ആണ് നമുക്ക് മുൻപിലേക്ക് അത്യാവശ്യം നല്ല ത്രില്ലെർ മൂഡിൽ അവതരിപ്പിക്കുന്നത്. പ്ലോട്ട് കേട്ടാൽ സംഗതി എളുപ്പം അല്ലെ എന്നൊക്കെ തോന്നിയേക്കാം.പടത്തിൽ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് ആയി തോന്നിയതും അതാണ്.അവിടുന്ന് രക്ഷപെടാൻ ഇത്തിരി പാടാണ്.ഓരോ നിമിഷവും ഇവർ എങ്ങനെ രക്ഷപെടാനാണ് എന്ന് കരുതി ടെൻഷൻ അടിച്ചാണ് പടം കണ്ട് തീർത്തത്.ഈ പടങ്ങൾ കാണാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്.


Suggestions

Name

Email *

Message *