നിങ്ങൾ കണ്ടിരിക്കേണ്ട 5 റൊമാന്റിക് പടങ്ങൾ. - Best 5 Romantic Movies

five best romanctic movies that you should watch.
ക്‌ളീഷേ പ്രണയരംഗങ്ങൾ ആണേലും റൊമാന്റിക് പടങ്ങൾ ചിലരുടെ ഒക്കെ ഫേവറിറ്റ് ജോണറുകളിൽ ഒന്നാണ്.പലരും ഇതിനോടകം തന്നെ ഒട്ടനവധി പടങ്ങൾ കണ്ട് കാണും.

പലഭാഷകളിലായി നല്ലൊരു ശതമാനം പ്രണയ ചിത്രങ്ങൾ നമ്മൾ മലയാളികൾക്കിടയിൽ വരെ ഫേമസ് ആണല്ലോ.അത്തരത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ട ഒരു 5 പടങ്ങൾ പറഞ്ഞാലോ.


1.500 Days Of Summer(2009)/500 ഡേയ്സ് ഓഫ് സമ്മർ


റൊമാന്റിക് പടങ്ങളിൽ പലരും ആദ്യം പറയുന്ന പേരുകളിൽ ഒന്ന്.ആരും മിസ്സ് ചെയ്യാതെ കാണണം എന്ന് പറയാനും ഒരുപാട് കാരണങ്ങളുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ടത് നോൺ ലീനിയർ ആയി കഥ പറയുന്ന രീതിയാണ്.
ഒരു ഗ്രീറ്റിംഗ് കാർഡ് കമ്പനിയിൽ റൈറ്റർ ആയി ജോലി ചെയ്യുന്ന ടോം, അവിടെ വച്ച് തന്നെയാണ് സമ്മറിനെ കണ്ട് മുട്ടുന്നത്. തന്റെ ബോസ്സിന്റെ അസിസ്റ്റന്റ് ആയി കമ്പനിയിൽ എത്തിയ സമ്മറിനോട് അവന് പ്രണയം തോന്നിത്തുടങ്ങുന്നു.സംഗീതത്തിൽ ഉണ്ടായിരുന്ന സമാന താല്പര്യങ്ങൾ പങ്കു വച്ച് അവർ സൗഹൃദത്തിലാവുന്നു.

 ഇടക്കെപ്പോഴോ തന്റെ പ്രണയം ടോം അവൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ ഒരു തണുത്ത പ്രതികരണമാണ് അവളിൽ നിന്നുണ്ടാവുന്നത്. പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും വ്യത്യസ്‌ത കാഴ്ചപ്പാടുകളായിരുന്നു അവൾക്കുണ്ടായിരുന്നത്. സൗഹൃദത്തിൽ തുടങ്ങുന്ന അവരുടെ റിലേഷൻ എങ്ങനെയായിത്തീരുന്നെന്നും അവർക്കിടയിൽ എന്തൊക്കെ സംഭവിക്കുന്നു എന്നുമുള്ള കാര്യങ്ങളാണ് 500 ഡേയ്സ് ഓഫ് സമ്മർ എന്ന റൊമാൻസ് കോമഡി ചിത്രം പറയുന്നത്.2.Once In a Summer(2006)/വൺസ് ഇൻ എ സമ്മർ (2006)


കൊറിയൻ ഏകാധിപത്യ ഭരണത്തിനെതിരായി നടന്ന  സമരങ്ങളുടെ കാലഘട്ടത്തിലാണ് സിനിമ ആരംഭിക്കുന്നത്

സിയൂളിലെ പ്രശ്നങ്ങൾ കാരണം നായകനും കൂട്ടുകാരുമെല്ലാം കൂടി ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്നു   കറന്റ് ഇല്ലാത്ത ആ കുഗ് ഗ്രാമവും
അവിടുത്തെ ആളുകളെയും ഇഷ്ട്ടമാകാത്ത നായകന് അവിടെ താമസിക്കാനും ഒട്ടും ഇഷ്ട്ടമല്ലായിരുന്നു പക്ഷേ അവിടെ ഉള്ള ഏക ലൈബ്രറിയിലെ ചുമതലകൾ വഹിക്കുന്ന പെൺകുട്ടിയെ കാണാനിടയാകുകയും 
പിന്നേട് ആ പെൺകുട്ടിയെ പരിജയപ്പെടുകയും 
അവർ തമ്മിൽ പ്രണയത്തിലാകുകയും ചെയ്യുന്നതോടെ ചിത്രം മികച്ചൊരു അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നത്.

പ്രണയ ചിത്രങ്ങൾ കാണാത്ത എന്നെ ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത്  പ്രകൃതിയുടെ പച്ചപ്പിൽ മുങ്ങിയ ഗ്രാമ കാഴ്ച്ചകളും കണ്ണിലുടക്കുന്ന  അതിഗംഭീരമായ  ഫ്രെയിമുകൾ മനോഹരിതയും 
മഴയും, മഞ്ഞും, താഴ്വരകളും തടാകങ്ങളും പുൽ മേടുകളും  ഉൾപ്പെടെ പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാണ് ,ഗ്രാമീണ ജീവിതത്തെ ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് ഈ പ്രണയ ചിത്രം.

മുൻവിധിയില്ലാതെ ഒരു കൊച്ചു ചിത്രം കാണാനും പ്രകൃതിയുടെ മനോഹാരിതയും ഗ്രാമീണജീവിതങ്ങളും ആസ്വദിക്കാനും താല്പര്യമുള്ളവർക്ക് ഈ സിനിമയെ സമീപിക്കാം.


3.The Fault in Our Stars(2014)/ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)


സുശാന്ത് സിങ് ന്റെ അവസാന ചിത്രമായ ദിൽ ബേച്ചാര എന്ന ചിത്രത്തെ പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലോ.ആ സിനിമയുടെ ഒറിജിനൽ വേർഷൻ ആണ് ദേ ഈ പടം.ഇതിനോടകം പലരും കണ്ടിട്ടുള്ള പടമാണ്.കാണാത്തവരുണ്ടേൽ മിസ്സ് ചെയ്യരുത്.

ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ്‌ ബൂണ്‍ സംവിധാനം ചെയ്ത "ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്". ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി "സപ്പോര്‍ട്ട് ഗ്രൂപ്പില്‍" പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും അവനുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. ഹെയ്സലിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെ നേരില്‍ കാണാന്‍ പൊട്ടിച്ച് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നതോടെ അവരുടെ ജീവിതത്തിലെ മനോഹരമായ പ്രണയ മുഹൂര്‍ത്തങ്ങള്‍ ആരംഭിക്കുകയായി.


4.The Classic(2003)/ദി ക്ലാസിക് (2003)


കോളേജ് വിദ്യാർത്ഥിയായ ജി-ഹേ തന്റെ പുസ്തകങ്ങൾ ഒക്കെ അടിക്കി വെക്കുകയാണ് യാദൃശ്ചികമായി തന്റെ അമ്മയുടെ പഴയ കത്തുകളും എഴുതിയ ബുക്കും കിട്ടുന്നു. അമ്മക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അമ്മയെ സ്നേഹിച്ചിരുന്ന രണ്ട് പേരേ കുറിച്ചും അവൾ അറിയുന്നു.

പെട്ടെന്ന് അവളുടെ കൂട്ടുകാരി ഫോൺ വിളിക്കുകയാണ് കൂട്ടുകാരിയും കാമുകനും മ്യൂസിയം കാണാൻ പോകുന്നു. തന്നോടും കൂടെ വരാൻ. കൂട്ടുകാരിയുടെ കാമുകനോട് ജി-ഹേക്കും ഒരു ചെറിയ ഇഷ്ടമുണ്ട്. കൂട്ടുകാരിയുടെ പ്രണയം തുടങ്ങിയപ്പോൾ കാമുകന് വേണ്ടി കത്തുകൾ എഴുതിയത് ജി-ഹേയാണ്. അമ്മയുടെ കത്തുകൾ വായിച്ചതിനും ശേഷം ആ ഇഷ്ടം കൂടുന്നു. 

അമ്മയുടെയും മകളുടെയും രണ്ട് കാലഘട്ടത്തിലെയും ടീനേജ് ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. അമ്മയായും മകളായും ഇരട്ടവേഷത്തിൽ സൺ യെ ജിൻ അഭിനയിച്ചിരുന്നു. ആസ്വാദകന്റെ മനസിൽ ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള ദൃശ്യഭംഗിയും പശ്ചാത്തലസംഗീതവും. ചിത്രത്തെ മനോഹരമാക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് എടുത്ത് പറയേണ്ട ഒന്നാണ് വിഷമവും സന്തോഷവും ഒരുമിച്ച് വരുന്ന അനുഭവം. (കണ്ണ് നിറയും). നല്ലൊരു ഫീൽ ഗുഡ് ചിത്രമാണ്. 'ദി ക്ലാസിക്ക്'.


5.Flipped(2010)/ഫ്ളിപ്പ്ഡ് (2010)


ബ്രൈസും ജൂലിയും ക്ലാസ്മേറ്റ്സ്‌ ആണ്, പോരത്തതിനു അയൽപക്കവും. ജൂലി രണ്ടാം ക്ലാസിൽ പഠിക്കുമ്പൊഴാണു ബ്രൈസും കുടുംബവും വീട്‌ മാറി അവളുടെ വീടിനടുത്ത്‌ താമസിക്കാൻ വരുന്നത്‌. കൊച്ചു ജൂലിക്ക്‌ ആദ്യകാഴ്ചയിൽ തന്നെ ബ്രൈസിനെയങ്ങു നന്നായി ബോധിച്ചു.കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി എന്നതാണു വാസ്തവം. അത്‌ കൊണ്ട്‌ തന്നെയാണു സ്കൂളിൽ വെച്ച്‌ ആദ്യം കണ്ടപ്പോഴും ഓടിപ്പോയി കെട്ടിപ്പിടിച്ചതും. 

ബ്രൈസിന്റെ ക്യാരക്റ്റർ നേരെ തിരിച്ചാണു. ജൂലിയെ പോലല്ല, ആളു അൽപസ്വൽപം നാണം കുണുങ്ങിയും അന്തർമ്മുഖനുമൊക്കെയാണു. ജൂലിക്ക്‌ തോന്നിയ പോലൊരു ഇഷ്ടൊന്നും ബ്രൈസിനു അവളോടില്ലാന്നു മാത്രവുമല്ല , അന്ന് സ്കൂളിൽ വെച്ചെല്ലാരുടേം മുൻപിൽ വെച്ച്‌ കെട്ടിപ്പിടിച്ചത്‌ മുതൽ എങ്ങനേലും അവളെ ഒഴിവാക്കണമെന്ന് വിചാരിച്ച്‌ നടക്കുകയാണു കക്ഷി. എന്നാലൊട്ട്‌ ജൂലിയുണ്ടോ വിടുന്നു അവളങ്ങനെ വിടാതെ പുറകെയുണ്ട്‌. അങ്ങനെയങ്ങനെ രണ്ട്‌ പേരും എട്ടാം ക്ലാസ്‌ വരെയെത്തി. ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും പ്രണയവുമൊക്കെയാണു കഥാതന്തു. 

ജൂലിയെയും ബ്രൈസിനിയും കൂടാതെ അവരുടെ അച്ഛനമ്മമാരും ബ്രൈസിന്റെ സഹോദരിയും മുത്തച്ഛനും ജൂലിയുടെ രണ്ട്‌ ജ്യേഷ്ഠന്മാരും അങ്കിളും പിന്നെ ഒരു സികമോർ മരവും കഥാപാത്രങ്ങളാകുന്നുണ്ട്‌ സിനിമയിൽ.

Suggestions

Name

Email *

Message *