കാണാൻ 5 സ്പാനിഷ് ത്രില്ലെറുകൾ / Best Spanish Thrillers

ത്രില്ലറുകൾ എന്നും ഫേവറിറ്റ് അല്ലെ.ഇന്ന് കുറച്ചു സ്പാനിഷ് പടങ്ങൾ ആയാലോ.സ്പാനിഷ് ത്രില്ലറുകൾ തന്നെ.നമ്മൾ ഒരുപക്ഷെ വേറെ ഏതേലും ഒക്കെ ഭാഷയിൽ ഇതിന്റെ ഒക്കെ റീമേക്ക് വേർഷൻ കണ്ട് കാണും.'ദി ബോഡി' എന്ന പടം ആണ് നമ്മളിൽ ഭൂരിഭാഗം പേരും കണ്ടിട്ടുള്ള സ്പാനിഷ് ത്രില്ലറുകളിൽ ഒന്ന്.ഓരോ നിമിഷവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒട്ടനവധി നിമിഷങ്ങൾ നിറഞ്ഞ കുറച്ചു പടങ്ങൾ താഴെ കൊടുക്കാം.കണ്ടിട്ടില്ലാത്തവർ കണ്ട് ആസ്വദിക്കുമല്ലോ.

പ്രശസ്ത സംവിധായകൻ ഒരിയോൾ പൗലോയുടെ 'ദി ബോഡി' എന്ന ചിത്രം കൂടാതെ നാലോളം ചിത്രങ്ങളാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.എല്ലാം നല്ല കിടിലൻ ത്രില്ലറുകൾ.ഒറ്റയിരിപ്പിന് കണ്ട് തീർക്കാൻ പറ്റുന്ന ഈ സ്പാനിഷ് പടങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി പരിചയപെടുത്തി കൊടുക്കുമല്ലോ.'ദി ഇൻവിസിബിൾ ഗസ്റ്റ് ', 'ബോയ് മിസ്സിംഗ്' , 'ജൂലിയാസ് ഐസ്', 'മിറാഷ്','ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് ' ഇവിടെ പരിചയപെടുത്തുന്ന 5 സ്പാനിഷ് പടങ്ങൾ ദേ ഇതൊക്കെയാണ്.
1.The Invisible Guest(2016)


പടത്തിന്റെ പേര് പോലെ തന്നെയാണ് പടവും.ആജ്ഞതനായ ഒരാളെ തിരഞ്ഞുകൊണ്ടാണ് പടം സഞ്ചരിക്കുന്നത്.ഒട്ടും ബോറടി ഇല്ലാതെ കണ്ട് തീർക്കാൻ പറ്റിയ ഒരു പടമാണ്.നല്ല കിടിലൻ മേക്കിങ് ഉം പടത്തിന്റെ ഒരു പോസിറ്റീവ് ആയി തോന്നി.ഈ പടത്തിന്റെ റീമേക്ക് നമ്മൾ വേറെ ചില ഭാഷയിൽ കണ്ട് കാണും.അങ്ങനെ കണ്ടവർ ആണേൽ പോലും ഈ ഒറിജിനൽ വേർഷൻ മിസ്സ് ചെയ്യേണ്ടതില്ല.

പടത്തിന്റെ ഡയറക്ടർ തന്നെയാണ് പടം കാണാൻ പ്രേരിപ്പിച്ചത്.'ദി ബോഡി' ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പടം ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് പറയുന്നതാണ് ശരി.സ്പോയ്ലർ ഫ്രീ ആകണമെന്ന് ഉള്ളത്കൊണ്ട് തന്നെ പരമാവധി പ്ലോട്ട് ചുരുക്കിയേ പറയുന്നുള്ളൂ.

നായകൻ സമൂഹത്തിൽ ഉയർന്ന നിലയിലുള്ള ബിസിനസ്മാനാണ്.ആൻഡ്രിയാനും കാമുകി ലോറയും കൂടെയുള്ള ഒരു കാർ യാത്രക്കിടയിൽ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നു. അവർക്ക് പറ്റിയ തെറ്റ്,ആ അപകടമരണം ഒളിച്ചു വയ്ക്കുവാനായി അവർ ഒരു ഹോട്ടൽ റൂമിൽ വീണ്ടും ഒത്തുചേരുന്നു. പുറത്തുനിന്നു അകത്തേക്ക് പ്രവേശിക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാത്ത ആ മുറിയിൽ വച്ചു ലോറയും കൊല്ലപ്പെടുകയാണ്.എന്താണ് സംഭവിച്ചത് എന്നൊരു ഐഡിയ ഇല്ല.ഒരാൾക്കും പ്രവേശിക്കാൻ സാധിക്കാത്ത അവിടെ വച്ച് അവൾ എങ്ങനെ കൊല്ലപ്പെട്ടു.ആകെമൊത്തം കൺഫ്യൂഷൻ ആയി.

ചെയ്തിട്ടില്ലാത്ത കുറ്റം തന്റെ തലയിൽ ആയ നായകന് നിരപരാധിത്തം തെളിയിക്കുവാൻ അഡ്രിയാന്റെ മുന്നിൽ ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളു.എങ്ങനെ അവൻ അത് തെളിയിക്കും ? അതിന് ഹെല്പ് ചെയ്യാൻ ആയി എത്തുന്നത് ആരാണ്?? ശരിക്കും ആരാണ് കൊലയാളി?? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പടം കാണുമ്പോൾ മനസിലാവും.കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കേണ്ട പടം തന്നെയാണ്.


2. Boy Missing (2016)സ്പാനിഷ് ത്രില്ലറുകൾ ഞെട്ടിക്കുവാണല്ലോ എന്ന് തോന്നിപോയ പടങ്ങളിൽ ഒന്ന് ദേ ഇതാണ്.പടം കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുവല്ലോ.ആവശ്യത്തിന് ട്വിസ്റ്റും ത്രില്ലും ഒക്കെയാണ് പടത്തിന്റെ പ്രത്യേകത.


കൊച്ചു പയ്യനിലൂടെ ആണ് കഥയുടെ തുടക്കം.അവന്റെ മുഖത്തു പരിക്ക് പറ്റി ചോരയൊലിപ്പിച്ച് റോഡിലൂടെ അലഞ്ഞു തിരിയുന്ന അവസ്ഥയിലാണ് അവനെ ആ പോലീസുകാരൻ കണ്ടെത്തുന്നത്.അവനെ പറ്റി അന്വേഷിച്ചപ്പോൾ അവൻ, പട്രീഷ്യ എന്ന പ്രശസ്ത അഭിഭാഷകയുടെ മകനാണെന്ന് മനസ്സിലാവുന്നു. അവരോടു സംസാരിച്ചതിൽ നിന്നും അവനെ രാവിലെ സ്കൂളിൽ കൊണ്ട് പോയി വിട്ടതാണെന്നും പിന്നെ എന്താണ് സംഭവിച്ചതെന്ന് അവർക്കറിയില്ലെന്നും അവർ പറയുന്നു. ജന്മനാ ബധിരനായ വിക്ടറിനെ അവന്റെ അമ്മയുടെ സഹായത്തോടെ ഇൻസ്‌പെക്ടർ ചോദ്യം ചെയ്യുമ്പോൾ അവനെ ഒരാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതാണെന്നും,അവൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടതാണെന്നും പറയുന്നു.

ഇത് സത്യമാണെങ്കിൽ അതാരാണെന്ന് അറിയാൻ പോലീസ് അവന്റെ സഹായത്തോടെ അവനെ ആക്രമിച്ച അക്രമിയുടെ രേഖാചിത്രം തയ്യാറാക്കുന്നു. ഒടുവിൽ പോലീസ് അത് ഈ അടുത്തിടെ ജയിലിൽനിന്ന് ഇറങ്ങിയ കുറ്റവാളിയായ ചാർളിയാണെന്ന് കണ്ടെത്തുന്നു.രേഖാ ചിത്രപ്രകാരമുള്ള ആക്രമിയെ പോലീസ് കണ്ടെത്തുകയും അവനെ ചോദ്യം ചെയുകയും ചെയ്യുന്നു.എന്നാൽ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ.അയാൾ ആ കുറ്റം നിഷേധിക്കുന്നു.

താനുമായി അവന് ഒരു ബന്ധം ഇല്ലെന്നും അവനെ ആദ്യമായാണ് താൻ കാണുന്നതും എന്നായിരുന്നു അയാളുടെ മറുപടി.അവന് വല്ല തെറ്റ് പറ്റിയതാവും എന്നാണ് അയാൾ പോലീസിനോട് പറയുന്നത്.അയാൾ പറഞ്ഞത് ശരി വച്ചുള്ള സംഭവങ്ങളാണ് പിന്നീട് നടന്നത്.പോലീസ് അന്വേഷണങ്ങളിൽ നിന്നും ചാർളിക്കെതിരെ കാര്യമായ തെളിവുകളൊന്നും പോലീസിന് ലഭിക്കുന്നില്ല. എന്നാൽ വിക്ടറിന്റെ അമ്മ പട്രീഷ്യ, തന്റെ മകനെ ആക്രമിച്ച ചാർളിക്കെതിരെ വാടക ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുക്കുക്കുന്നതോടു കൂടി പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ കൂടി അരങ്ങേറുന്നു.എന്തൊക്കെ ആണെന്ന് കണ്ടോളൂ 

ശേഷം അരങ്ങേറുന്ന ട്വിസ്റ്റുകൾ നമ്മളെ ത്രില്ലടിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.ഉറപ്പായും കണ്ടിരിക്കേണ്ട കിടിലൻ ഒരു സ്പാനിഷ് ത്രില്ലർ.3. Julia's Eyes(2010)2010 ൽ റിലീസ് ആയ സ്പാനിഷ് പടമാണ്.തുടക്കം മുതൽ ത്രില്ലടിച്ചു കാണാവുന്ന പടമാണ്.ഒരു കൊലയാളിയെ തേടിയുള്ള യാത്രയാണ് ഈ സ്പാനിഷ് മിസ്റ്ററി ത്രില്ലർ.നായികയുടെ പ്രകടനം ആണ് ഈ പടത്തിൽ തോന്നിയ പോസറ്റീവ്സിൽ ഒന്ന്.പടത്തിലോട്ട് കടന്നാൽ സിമ്പിൾ ആയൊരു പ്ലോട്ട് ആണ്.വല്യ ചിന്തിക്കാൻ മാത്രം ഒന്നുമില്ല.

അകന്ന് കഴിയുന്ന ഇരട്ട സഹോദരിമാർ.ക്രമേണ കാഴ്ച ശക്തി നഷ്ടപെടുന്ന പ്രശ്നം ഇരുവർക്കും ഉണ്ടായിരുന്നു.തന്റെ സഹോദരിയുടെ മരണവാർത്ത പോലീസുകാർ യാതൊരു മടിയും ഇല്ലാതെ ആത്മഹത്യ എന്ന പേരും പറഞ്ഞു ഒഴിവാക്കി.എന്നാൽ അവൾ ആത്മത്യ ചെയ്യില്ല എന്നും അതിൽ എന്തോ ദുരൂഹത ഉണ്ടെന്നും തോന്നിയ നായിക അതിന് പിന്നിലെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്.


മരണത്തിന് മുൻപ് സഹോദരിക്ക് ഉണ്ടായിരുന്ന കാഴ്ചശക്തി കുറഞ്ഞുവരുന്ന അതേ പ്രശ്നമാണ് താനും നേരിടുന്നത് എന്ന് മനസിലാക്കുന്ന നായിക കൊലയാളിയെ തേടി ഇറങ്ങുന്നു.ഒടുവിൽ സഹോദരി നേരിട്ട പ്രശ്നങ്ങൾ തന്നെ അവളും നേരിടേണ്ടി വരുന്നു.പടത്തിന്റെ മേക്കിങ് ഒക്കെ കിടിലൻ ആണ്.പ്രേക്ഷകനിൽ ഭയം എന്ന വികാരം ഉണ്ടാക്കുന്നതിൽ പൂർണമായും വിജയിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.കിടിലൻ സിനിമാറ്റോഗ്രാഫിയും പടത്തിന്റെ പോസിറ്റീവ് ആണ്.

അവൾ കാണുന്നതാണ് നമ്മളും കാണുന്നത്. കഥാപാത്രങ്ങൾ മുഖം കാണാതെ ഫ്രെംമിന് അകത്തും പുറത്തും സഞ്ചരിക്കുന്നു. ചിലയവസരങ്ങളിൽ സ്ക്രീൻ പൂർണ്ണ അന്ധകാരത്തിലും ആവുന്നുണ്ട്. ഇത്തിരി പേടിപ്പെടുത്തുന്ന സസ്‌പെൻസ് ത്രില്ലർ ആയത്കൊണ്ട് തന്നെ രാത്രി ഒക്കെ ഇരുന്ന് കണ്ടാൽ നല്ലൊരു വൈബ് ആയിരിക്കും എന്ന് ഉറപ്പ്.


4.Mirage(2018)സ്പാനിഷ് ടൈം ട്രാവലർ മിസ്റ്ററി ത്രില്ലർ എന്ന് പറയാവുന്ന പടമാണ്.ഒട്ടുമിക്ക പേരും ഈ പേര് കേട്ട് കാണും.'ദി ബോഡി', 'ദി ഇൻവിസിബിൾ ഗസ്റ്റ് ' ഒക്കെ എടുത്ത സംവിധായകന്റെ പടമാണ്.അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയോടെ ആണ് പടത്തെ സമീപിച്ചതും.നിരാശപ്പെടുത്തിയില്ല എന്ന് വേണം പറയാൻ.


വർഷം 1989 രാത്രി.....

പുറത്ത് നല്ല കൊടുങ്കാറ്റും ഇടിവെട്ടും മഴയും.
നീക്കോ എന്ന പയ്യൻ തന്റെ ഇഷ്ടവിനോദം ആയ ടാപ്പ് റെക്കോഡിങ് ചെയ്യുന്നു. 
അവന്റെ അമ്മ ജോലിക്ക് പോകുന്നു 
അല്പനേരം കഴിഞ്ഞ് നീക്കോ അടുത്തുള്ള വീട്ടിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു.
അവൻ അങ്ങോട്ടേക്ക് ഓടി ചെന്ന് നോക്കുമ്പോൾ കാണുന്നത് അവിടെ മരിച്ചു കിടക്കുന്ന സ്ത്രീയെ ആണ് 
തൊട്ടടുത്ത് ചോരയിൽ കുതിർന്ന കത്തിയുമായി അവരുടെ ഭർത്താവും 
നീക്കോ വേഗം പുറത്തേക്ക് ഇറങ്ങി ഓടി 
പുറകെ അയാളും 
ഒടുന്നതിന് ഇടയിൽ നീക്കോയെ ഒരു വണ്ടി വന്ന് ഇടിക്കുന്നു അവൻ മരിക്കുന്നു.

25 വർഷങ്ങൾക്ക് ശേഷം... 

വേറ എന്ന സ്ത്രീ തന്റെ ഭർത്താവും മകളുമായി പുതിയ വീട്ടിലേക്ക് താമസം മാറി വരുവാണ്.
25 വർഷം മുൻപ് നീക്കോ താമസിച്ച വീട്ടിലേക്കാണ് അവർ വരുന്നത്. 
ഇവരുടെ അയൽവാസി ആയ സുഹൃത്ത് പണ്ട് നീക്കോയുടെ അടുത്ത കൂട്ടുകാരൻ ആയിരുന്നു 
അദ്ദേഹം നീക്കോയുടെ മരണത്തെ പറ്റി ഇവരോട് പറയുന്നു.

നീക്കോ മരിച്ച് കൃത്യം 25 വർഷം കഴിയുന്ന ആ രാത്രി അന്ന് ഉണ്ടായിരുന്ന പോലത്തെ അതേ രീതിയിൽ ഉള്ള കൊടുങ്കാറ്റ് ഇടിവെട്ട് മഴ എല്ലാം ഉണ്ടാകുന്നു.പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ അന്നുണ്ടായാലോ.അന്നത്തെ ആ രാത്രി അവിടെ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നു
വേറയുടെ ജീവിതത്തെ തന്നെ അത് മാറ്റി മറിക്കുന്നു.ശേഷം കണ്ടോളൂ.

തുടക്കം തൊട്ട് ത്രില്ലർ ട്രാക്കിലേക്ക് കേറുന്നത് ഇടയ്ക്ക് വന്നപോകുന്ന ട്വിസ്റ്റുകളും ആണ് പടം ഇത്രമേൽ കിടിലൻ ആക്കിയിട്ടുള്ളത്.സ്പാനിഷ് മിസ്റ്ററി ത്രില്ലർ ആരാധകർക്ക് കണ്ട് ത്രില്ലടിക്കാനുള്ള പടമാണ്.പടം നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്.


5.Secret in Their Eyes (2015)നോൺ ലീനിയർ ആയി കഥപറയുന്ന പടമാണ്.ലോകമെമ്പാടും മികച്ച അഭിപ്രായം നേടിയ അർജന്റീനിയൻ ക്രൈം ത്രില്ലറായിരുന്നു, "ദി സീക്രട്ട് ഇൻ ദെയർ ഐസ്" റിക്കാർഡോ ഡറിൻ പ്രധാന കഥാപാത്രമായി 2009ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ വിദേശ ചിത്രത്തിനുള്ള ഓസ്കാർ അടക്കം പുരസ്കാരങ്ങൾ വാരികൂട്ടി.
സ്ലോ പേസ്ഡ് പടമാണ്.അത്തരം പ്രേക്ഷകർക്കുള്ള പടമാണ്.സീറ്റ് എഡ്ജ്ഡ് ത്രില്ലർ പ്രതീക്ഷിച്ചു ആരും പടത്തെ സമീപിക്കരുത്.

വിരമിച്ച ജുഡീഷ്യറി ഉദ്യോഗസ്ഥനായ ബെഞ്ചമിൻ എസ്പാസിറ്റോ ഒരു നോവലിന്റെ പണിപ്പുരയിലാണ്. നോവലിന് ആസ്പദമാകുന്നത് തന്റെ കരിയറിലെ ഏറ്റവും കുഴപ്പിച്ച കേസുകളിലൊന്നാണ്. അങ്ങനെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ കേസിനെ ആസ്പദമാക്കി നോവൽ തുടങ്ങുന്നു. റിക്കാർഡോ മൊറാലസ് എന്ന വ്യക്തിയുടെ ഭാര്യയായ ലിലിയാന അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. കേസിലെ പ്രതിയെ അന്വേഷിച്ചു പോവുന്നതും പ്രതിയെ കണ്ടെത്തുന്നതുമാണ് കഥ. നോവലിന്റെ പൂർണ്ണതക്കും സഹായത്തിനും വേണ്ടി തന്റെ മേലുദ്യോഗസ്ഥയായ ഐറീനയുടെ അടുത്തേക്ക് ബെഞ്ചമിൻ എത്തുകയും നോവൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. 

ഒരു ക്രൈം ത്രില്ലർ എന്നതിനേക്കാളുപരി ഒരു ഡ്രാമ എന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്. ഒരേ സമയം അന്വേഷണത്തെയും പ്രണയത്തെയും ഒരുമിപ്പിച്ചു കൊണ്ടു പോവുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. ഇതിൽ നൂറ് ശതമാനം വിജയിക്കാൻ സംവിധായകന് കഴിഞ്ഞു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ബെഞ്ചമിനും ഐറീനയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം അവർ തമ്മിലുള്ള ഓരോ നോട്ടത്തിൽ നിന്നും വ്യക്തമാണ്. അമിതമായ നാടകീയതകൾ ഒന്നും തന്നെയില്ലാതെ എന്ത് മനോഹരമായാണ് പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.


ഈ 5 സ്പാനിഷ് ത്രില്ലറുകൾ കാണേണ്ടവർക്ക് നമ്മുടെ പ്രൈവറ്റ് ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്.പടം കണ്ടിട്ട് പടത്തിന്റെ റിവ്യൂ കൂടി അറിയിക്കുമല്ലോ.

Suggestions

Name

Email *

Message *