യാത്രയ്ക്കിടയിൽ പ്രതീക്ഷിക്കാത്തൊരു പണി കിട്ടിയാലോ - 127 Hours(2010)/127 അവേഴ്‌സ് (2010)

സർവൈവൽ /ഇംഗ്ലീഷ്
1മണിക്കൂർ 35 മിനിറ്റ്
7.5/10

സാഹസിക യാത്രകൾ പോകുന്നവരല്ലേ നമ്മൾ.അത്തരമൊരു യാത്രയിൽ സംഭവിക്കുന്നു ചെറിയ ചെറിയ പരിക്കുകൾ,യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം നമ്മൾ എക്സ്പീരിയൻസ് ചെയ്ത് കാണുമല്ലോ.അത്തരമൊരു യാത്രയ്ക്കിടയിൽ സംഭവിച്ച ഒരു അപകടത്തെ പറ്റി ഒരു ചിത്രം.
തികച്ചും ഒരു സർവൈവൽ ത്രില്ലർ എന്ന് വിളിക്കാവുന്ന ഒരു പടം.പലരും കണ്ട് കാണുമെന്ന് അറിയാം.കാണാത്തവരുണ്ടേൽ കാണണം

കഥയിലേക്ക് വന്നാൽ :

 അപ്രതീക്ഷിതമായി ഒരു അപകടത്തിൽ പെട്ടാൽ നാമെന്താണ് ചിന്തിക്കുക. ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിൽ കൂടി കടന്നു പോകും. ആകെ നിരാശനായി ചിലപ്പോൾ സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരിക്കും അപ്പോൾ. കാരണം താനൊരു അപകടത്തിൽ ആണെന്നും ഒരാൾ പോലും സഹായിക്കാനില്ല എന്നും ഒക്കെ ചിന്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവസ്ഥാന്തരങ്ങൾ.

ഈ ചിത്രത്തിലും അതെ ഒരവസ്ഥയിലൂടെ ആണ് നായകൻ കടന്നു പോകുന്നത്.
പർവതരോഹകൻ ആയ ആരോൺ രാൽസ്റ്റോൺ,അമേരിക്കയിലെ ഒട്ടഹോ മലകളിലൂടെയുള്ള യാത്ര. ആരോടും പറയാതെ ആർക്കും അറിയില്ല എവിടെ എത്ര ദൂരം എങ്ങനെ എന്ന് വരുമെന്നൊന്നും പറയാതെ ഉള്ള യാത്ര.അങ്ങനെ കയറുന്നതിനിടയിൽ കാൽ വഴുതി താഴേക്കു പോകുന്ന അയാളുടെ വലതു കയ്യും കൈകുഴയും പാറകൾക്കിടയിൽ കുടുങ്ങുന്നു. ഒന്ന് വിളിച്ചാൽ പോലും ആരും കേൾക്കാനില്ലാത്ത സ്ഥലത്തു ഒറ്റയ്ക്ക്
രക്ഷപ്പെടുമോ എന്നുപോലും അറിയാതെ. ശരിക്കും പെട്ടുപോകുക എന്ന് പറഞ്ഞാൽ ഇതാണ്..

അതിജീവിക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് പിന്നീട്. അതായത് അയാളുടെ ജീവിതത്തിലെ ആ അഞ്ചു ദിവസത്തെ അതിജീവനം ആണ് സിനിമയിൽ

Suggestions

Name

Email *

Message *