സോമ്പി പടമെന്ന് പറഞ്ഞപ്പോ ഈ ലെവൽ പ്രതീക്ഷിച്ചിരുന്നോ? Train To Busan(2016)/ട്രെയിൻ ടു ബുസാൻ (2016)

ത്രില്ലെർ /കൊറിയൻ
1മണിക്കൂർ 58മിനിറ്റ്
7.6/10


രണ്ട് മണിക്കൂർ നേരം നിങ്ങളെ ഈയൊരു സിനിമയോളം ത്രില്ലെടിപ്പിക്കുന്ന വേറൊന്ന് ഉണ്ടോന്ന് സംശയമാണ്.ഇന്ന് നമ്മൾ കണ്ട അല്ലേൽ കണ്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി കൊറിയൻ സിനിമകളുടെ മോട്ടീവ് ആണ് ദേ ഈ പടം.എല്ലാവരേം പോലെ ചുമ്മാ ഒരു ഓളത്തിന് കണ്ടു തുടങ്ങിയതാണ്.പക്ഷെ ഞെട്ടിച്ചു കളഞ്ഞ സിനിമാ അനുഭവം ആയിരുന്നു.പലരും പറയുന്നുണ്ട് കൊറിയൻ സിനിമകൾ ചുമ്മാ ഇരുന്ന് കണ്ടിട്ട് അതിലെ ഭാഷ മനസ്സിലാകുമോ എന്നൊക്കെ ഈ പടത്തിന് അതിന്റെ ആവശ്യം ഇല്ലെന്നതും വസ്തുതയാണ്.നിങ്ങൾക്ക് ധൈര്യമായിട്ട് കണ്ടു തുടങ്ങാവുന്ന കിടിലൻ പടങ്ങളിലൊന്ന്.ചെറിയ വയലൻസ്കു ഓക്കേ ഉണ്ടെങ്കിൽ പോലും കുട്ടികൾക്കും ആസ്വദിക്കാൻ പറ്റുന്ന കഥയാണ്

കഥയിലേക്ക് കടക്കാം :

സിയോ സിയോക് വൂ ഡിവോഴ്സ് ആയ ഫണ്ട് മാനേജർ ആയി ജോലി ചെയുന്ന ആളാണ്. മകൾക്ക് തന്റെ അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കണം എന്ന മകൾ അച്ഛനോട് ആവശ്യപെടുന്നു. അങ്ങനെ അവർ അമ്മയെ കാണാൻ ബുസാനിലേക്ക് ട്രെയിനിൽ പോകുകയാണ്. അതേ സമയത്ത്‌ രാജ്യവ്യാപകമായി ഒരു പകർച്ചവ്യാധി പടരുകയും അത് ബാധിച്ചവർ എല്ലാരും സോമ്പികൾ ആയി മാറുന്നു.


 ഇങ്ങനെ സോമ്പികൾ ആയി മാറിയവരെയെല്ലാം മറ്റുള്ളവരെ ആക്രമിക്കുകയും അവരും സോമ്പികൾ ആയി മാറുകയും ചെയ്യുന്നു. ട്രെയിനിലെ ഒരു യാത്രക്കാരി ഇത്തരത്തിൽ രോഗബാധ എൽകുകയും അവൾ യാത്രക്കാരെ ആക്രമിച്ചു മറ്റുളവരിലേക്ക് പടർത്തുന്നു. അങ്ങനെ ട്രെയിനിൽ ഉള്ള യാത്രക്കാർ സോമ്പികളിൽ നിന്ന് ജീവന് വേണ്ടി പോരാടുന്നു.....

സീറ്റ് എഡ്ജ്ഡ് ത്രില്ലെർ എന്ന് വിളിക്കാം പടത്തെ.അതോടൊപ്പം തോന്നിയ ഒരു പോസിറ്റീവ് കാര്യമാണ് പടത്തിലെ ഇമോഷൻസ് എല്ലാം പ്രേക്ഷകനിൽ നന്നായി കണക്ട് ചെയ്യും വിധത്തിലാണ് മേക്കിങ്.

തുടക്കം മുതൽ അവസാനം വരെ ഒരു ലാഗും ഇല്ലത്തെ ത്രില്ലിങ് ആയ മൂവി.
അതിജീവനത്തിന് വേണ്ടിയുള്ള ഓട്ടം കാണുന്നവരെ മുൾമുനയിൽ നിർത്തുന്ന മൂവി. അടുത്ത കാലത് ഇത്രെയും ത്രില്ലിങ് ആയിട്ടുള്ള മൂവി ഞാൻ കണ്ടിട്ടില്ല. ക്ലൈമാക്സ് ഒകെ എന്റെ പൊന്നോ.

കാണാത്തവർ വിരളമായിരിക്കും പക്ഷെ ഇനിയും കാണാത്തവർ തീർച്ചയും കണ്ടിരികേണ്ട ഒരു കൊറിയൻ ത്രില്ലർ ആണ്.
ഇതിന്റെ സെക്കന്റ് പാർട്ട് കഴിഞ്ഞ വർഷം റിലീസ് ആയിരുന്നു.എന്നാൽ ആദ്യ പാർട്ടിലെ കഥയുമായി ബന്ധമില്ല.

പടത്തിന്റെ ട്രൈലെർ കണ്ട്നോക്കാം.

Suggestions

Name

Email *

Message *