നവവധുവിനെ പയ്യന്റെ വീട്ടുകാർ ഒരു ഗെയിം കളിക്കാൻ ക്ഷണിച്ചാലോ..? Ready Or Not (2019)/റെഡി ഓർ നോട്ട് (2019)

ഹൊറർ /ഇംഗ്ലീഷ്
1 മണിക്കൂർ 35മിനിറ്റ്
6.9/10

വെറും ഒന്നരമണിക്കൂർ വല്യ ഭീകര കഥ ഒന്നുമില്ലാതെ ത്രില്ലടിപ്പിക്കുന്ന ചില സിനിമകളില്ലേ.ദേ അതാണ് ഈ ഐറ്റം.ചുമ്മാ ഒരു ഓളത്തിന് കണ്ടു തുടങ്ങിയതാണ് പക്ഷെ പടം തീരുമ്പോൾ ഞെട്ടിച്ചുകളഞ്ഞു എന്ന് പറയുന്നതാവും സത്യം.

കഥയിലേക്ക് വന്നാൽ :

ഒരു വിചിത്രമായ സംഭവത്തിൽനിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.തുടർന്ന് 
കാണുന്നത് അലക്സ്‌, ഗ്രേസ്
എന്നിവരുടെ വിവാഹദിവസമാണ്.
സമ്പന്നകുടുംബത്തിൽ ജനിച്ച അലക്സ്‌ന്റെ കുടുംബക്കാർക്കു തന്നെ ഇഷ്ടമാകുമോ എന്നൊക്കെ ഗ്രസിനെ അലട്ടിയിരുന്നു.അവരുടെ വിവാഹരാത്രിയിൽ ഗ്രേസിനോട് ഒരു പ്രതേകതരം ഗെയിം കളിക്കാൻ അലക്സിന്റെ ഫാമിലി ആവിശ്യപെടുന്നു.ഹൈഡ് ആൻഡ് സീക് ആയിരുന്നു ഗ്രസിനു ലഭിച്ച ഗെയിം.തമാശയായി കണ്ട ഗെയിം തന്റെ ജീവന്മരണ പോരാട്ടമായി മാറുന്നു എന്നു ഗ്രേസ് മനസിലാക്കിയപ്പോൾ ഒരുപാട് വൈകിയിരുന്നു.അങ്ങനെപോകുന്നു കഥാസാരം.

ചിത്രം ആരംഭിച്ചു ഏതാനും മിനുറ്റുകൾക്കകം ട്രാക്കിൽ കയറുന്നു,പിന്നെ ഒരു നിമിഷംപോലും സ്‌ക്രീനില്നിന്നും കണ്ണെടുക്കാൻ സാധിച്ചില്ല.
മിസ്ടറി ഹൊറാർ ത്രില്ലിംഗ് മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.


ക്ലൈമാക്സിൽ ഇത്തരം ചിത്രങ്ങളിൽ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ എളുപ്പമാണെകിലും ഇവിടെ പ്രേക്ഷകനെ നന്നായി ടെന്ഷനടിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.വയലൻസ് രംഗങ്ങൾ ഒരുപാടുണ്ട് ചിത്രത്തിൽ,പക്ഷെ അതൊക്കെ ചിത്രത്തിന്റെ സഞ്ചാരത്തിൽ ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.

നായികയായി അഭിനയിച്ച സമരാ വെയിങ് തന്റെ കരിയറിലെതന്നെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.അതുപോലെ വയലൻസ് കാണിക്കാനായി എത്തിയ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രേക്ഷകരെ മികച്ചുനിന്നു.
ക്ലൈമാക്സ്‌ രംഗങ്ങൾ ക്ലിഷേ ഒരുപരിധിവരെ ഒഴിവാക്കി മികവുപുലർത്തുന്നു.
ഒന്നരമണിക്കൂറിൽ കാണാൻ സാധിക്കുന്ന ഒരു മികച്ച അമേരിക്കൻ ഹൊറാർ ബ്ലാക്ക് കോമഡി ത്രില്ലറാണ് ചിത്രം.

കണ്ടിട്ടില്ലാത്തവർ ഉറപ്പായും കാണാൻ ശ്രമിക്കുവല്ലോ.

Suggestions

Name

Email *

Message *