ഈ പെങ്കൊച്ചിനെ അറിയാത്ത ത്രില്ലർ പ്രേമികൾ ഉണ്ടോ? Orphan (2009)/ ഓർഫൻ (2009)

ഹൊറർ /ഇംഗ്ലീഷ്
2മണിക്കൂർ 3 മിനിറ്റ്
7/10

ഭൂരിഭാഗം പേരും കണ്ടെന്നുറപ്പുള്ള ഒരു ത്രില്ലർ പടം.ആർക്കേലും മിസ്സ് ആയിട്ടുണ്ടേൽ ചുമ്മാ ഒന്ന് കണ്ടോ.പതിമൂന്ന് വർഷം മുൻപ് റിലീസ് ആയതാണേലും ഇപ്പോഴും ആ ഒരു ട്വിസ്റ്റ് ഉം കഥയും ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തും.ഹൊറർ സിനിമാ പ്രേക്ഷകർക്ക് ധൈര്യായിട്ട് കാണാം.

കഥയിലേക്ക് കടന്നാൽ :

 കേറ്റ് കോൾമാൻ തന്‍റെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ കേറ്റിനെ തീരാ ദുഖത്തിലാഴ്ത്തികൊണ്ട്‌ പ്രസവത്തില്‍ ആ കുട്ടി മരിച്ചു പോവുന്നു. സങ്കടം സഹിക്കവയ്യാതെ കടുത്ത മദ്യപാനത്തിന് അടിമയായി തീര്‍ന്ന കേറ്റിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് ജോൺ കോൾമാൻ ഒരു ഓര്‍ഫനേജുമായി ബന്ധപ്പെടുന്നു. മിടുക്കിയ ഒരു കുട്ടിയെ ദത്തെടുത്തു കേറ്റിന് കൊടുക്കണം, എന്നിട്ട് അവളുടെ സങ്കടം മാറ്റണം. ഇതായിരുന്നു ജോണിന്റെ പ്ലാന്‍.


 ഓര്‍ഫനേജില്‍ എത്തിച്ചേര്‍ന്ന അവര്‍ മിടുക്കിയായ ഒരു പെണ്കുട്ടിയെ കണ്ടുമുട്ടുന്നു. ആദ്യകാഴ്ചയില്‍ തന്നെ അവളെ അവര്‍ക്കിഷ്ട്ടമാകുന്നു. ഓമനത്തം നിറഞ്ഞ മുഖവുമായി ഒരു മിടുക്കി പെണ്‍കുട്ടി!. അവളെ തന്നെ വേണമെന്ന് അവര്‍ വാശി പിടിച്ചു. കുട്ടിയുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചു സ്വദേശം റഷ്യ ആണെന്നും അവളുടെ മാതാപിതാക്കൾ ഒരു ഫയർ ആക്‌സിഡന്റിൽ മരണപെട്ടതാണ് എന്നും അവർ മനസ്സിലാക്കുന്നു. മിടുക്കിയായ അവളെ കോൾമാൻ കുടുംബത്തിനു നല്‍കാന്‍ സിസ്ട്ടര്മാര്‍ക്കും സന്തോഷമേയുണ്ടായിരുന്നുള്ളൂ.

ശേഷം അരങ്ങേറുന്ന സംഭവവികാസങ്ങൾ കണ്ട് തന്നെ അറിഞ്ഞോളൂ.ത്രില്ലിങ് എക്സ്പീരിയൻസ് ഉറപ്പ്.

പടത്തിന്റെ ട്രൈലെർ കണ്ടു നോക്ക്.

Suggestions

Name

Email *

Message *