പടത്തിലെ ട്വിസ്റ്റ് കണ്ടു ഞെട്ടിയെ സിനിമാ അനുഭവം Old Boy(2013)/ഓൾഡ് ബോയ് (2013)

ത്രില്ലെർ /കൊറിയൻ
2മണിക്കൂർ
8.4/10


2003ൽ റിലീസ് ആയ കൊറിയൻ പടം.ഈ കൊറിയൻ ചലച്ചിത്രം ത്രില്ലർ സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. പലരും ഈ സിനിമ കണ്ടിട്ടുണ്ടായിരിക്കും. കാണാത്തവർ കണ്ടോളൂ.


കഥയിലേക്ക് കടന്നാൽ :

മകളുടെ പിറന്നാളിന്റെയന്ന് ഓഹ് ദേ സു എന്ന കൊറിയൻ ബിസ്സിനസുകാരൻ മദ്യപിച്ച് പോലീസ് പിടിയിലാകുന്നു. സുഹൃത്ത് ജൂ - വാൻ ദേ - സുവിനെ ജാമ്യത്തിലെടുക്കുന്നു. ആ രാത്രിയിൽ ഭാര്യയെ ഫോൺ ചെയ്യുന്നതിനുവേണ്ടി ബൂത്തിൽ കയറിയ ദേ സുവിനെ കാണാതാകുന്നു. പിന്നീട് ഒരു മുറിയിൽ താൻ തടവിലാക്കപ്പെട്ടതായി ദേ - സു മനസ്സിലാക്കുന്നു. ടി വി യും ഭക്ഷണവും ആരോഗ്യ പരിരക്ഷയുമെല്ലാം ആ മുറിയിൽ അയാൾക്ക് ലഭിച്ചു പോരുന്നു. ദേ സുവിന്റെ ഭാര്യ കൊല്ലപ്പെടുകയും ആ കേസിൽ അയാൾ സംശയിക്കപ്പെടുകയും ചെയ്യുന്നത് അയാൾ അറിയുന്നു.


 ലോകത്തിലും കൊറിയയിലും നടക്കുന്ന മാറ്റങ്ങൾ ടെലിവിഷൻ വഴി ദേ സു അറിയുന്നു. താനെന്തിനാണ് തടവിലാക്കപ്പെട്ടത്, തന്റെ എതിരാളികളുടെ ലക്ഷ്യമെന്താണ് എന്നറിയാനാവാതെ ദേ - സു കുഴങ്ങുന്നു. തടവിൽ ദേ സു അയോധന കല പരിശീലിക്കാനും പുറത്തേക്കൊരു തുരങ്കം കുഴിക്കാനും തുടങ്ങുന്നു. അയാൾ പ്രതികാരത്തിനു സജ്ജമാകുന്നു. പക്ഷേ, പുതിയ നൂറ്റാണ്ടിൽ, നീണ്ട പതിനഞ്ചു വർഷത്തിനു ശേഷം 2003 ൽ അപ്രതീക്ഷിതമായാ അയാൾ എതിരാളികളാൽ മോചിപ്പിക്കപ്പെടുന്നു. മാത്രമല്ല, വില കൂടിയ വസ്ത്രങ്ങളും ഫോണും മറ്റു സൗകര്യങ്ങളും ദേ സുവിന് ലഭ്യമാക്കപ്പെടുകയും ചെയ്യുന്നു. ദേ സു തന്റെ എതിരാളിയെ തെരയാനും പ്രതികാരവഴികളിൽ നടക്കാനും തുsങ്ങുന്നു. ദേ സുവിന്റെ എതിരാളി ദേ സുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ശേഷം അരങ്ങേറുന്ന സംഭവങ്ങൾ കണ്ടു തന്നെ അറിഞ്ഞോളൂ.
പടം പതിനെട്ടു വയസിനു മുകളിൽ ഉള്ളവർ മാത്രം കണ്ടു നോക്കുക.
പടത്തിന്റെ ട്രൈലെർ കണ്ട്നോക്കാം.

Suggestions

Name

Email *

Message *