ഇവനൊക്കെയാണ് ഒരു ന്യൂസ് റിപ്പോർട്ടർ -Night Crawler(2014)/നൈറ്റ് ക്രൗളർ (2014)

ത്രില്ലർ /ഇംഗ്ലീഷ്
1മണിക്കൂർ 57മിനിറ്റ്
7.8/10

ബ്രേക്കിങ് ന്യൂസുകൾ ഉണ്ടാക്കാനായായി ഇന്നത്തെ ചാനലുകൾ കളിക്കുന്ന കളികൾ നമ്മളിൽ പലരും കാണുന്നുണ്ടല്ലോ.സെൻസഷൻ ആയി കിടക്കുന്ന കാര്യങ്ങൾക്കാണല്ലോ ന്യൂസ് വാല്യൂ ഉള്ളത്.എന്നാൽ അത് ഉണ്ടാകുന്ന വിധം നമ്മളിൽ പലരും അറിയുന്നുണ്ടാവില്ല.അത്തരത്തിലുള്ള കേസുകളുടെ പിന്നിലെ രഹസ്യങ്ങളും ഇന്നത്തെ മാധ്യമങ്ങളുടെ യഥാർത്ഥ മുഖം കാണിച്ചുതരുന്ന ചിത്രം.

കഥയിലേക്ക് വന്നാൽ :

ലൂ ബൂം ചില്ലറ മോഷങ്ങളുമായി ജീവിച്ചുപോരുന്ന ചെറുപ്പക്കാരനാണ്.ഒരു ജോലിക്കായി ലൂ ശ്രമിക്കുന്നുണ്ട് എങ്കിലും അവിടുന്നെക്കെ പുള്ളി തഴയപ്പെടുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ , ലൂ ഹൈവേയിൽ ആക്സിഡന്റ് നടന്ന സ്ഥലത്ത് എത്തപ്പെടുന്നു. അപകടം നടന്ന സ്ഥലത്തെ വാർത്ത ലൈവ് റെക്കോർഡ് ചെയ്യുന്ന നൈറ്റ്ക്രോളർമാരെ കാണുകയും , അവരുടെ ജോലി സൂഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. 

അടുത്ത ദിവസം തന്നെ ഒരു സൈക്കിൾ അടിച്ചുമാറ്റി ലൂ ഒരു ഹാന്റിക്യാമും, പോലീസ് സ്ക്കാനറും മേടിക്കുന്നു. അങ്ങനെ ഒരു ഫ്രീലാൻസ്നൈറ്റ്ക്രോളറായി ജോലി ആരംഭിക്കുന്ന ലൂ തന്റെ കാറിൽ , നഗരത്തിൽ രാത്രിയിൽ നടക്കുന്ന അപകടങ്ങളും , അക്രമങ്ങളും തിരഞ്ഞ് നടക്കുകയാണ്. ലോക്കൽ ന്യൂസ് ചാനലിലെ പ്രോഗ്രാം പ്രോഡ്യൂസറായ നീനയാണ് , ലൂവിന്റെ വീഡിയോ ഫൂട്ടേജുകൾ ന്യായമായ വിലയിട്ട് മേടിക്കുന്നത്.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലാ പലപ്പോഴും ക്രൈം നടക്കുന്ന സ്ഥലത്ത് വളരെ വൈകിമാത്രമേ ലൂവിന് എത്തിച്ചേരാൻ സാധിക്കുന്നുള്ളു. ഇതുമൂലം വളരെ എസ്ക്ലൂസീവായ വീഡിയോകൾ ഒന്നും ലൂവിന് കിട്ടാതെവരുന്നു. ലൂ ഒരു സഹായിയെ ജോലിക്ക്‌ വെക്കുന്നു. പതിയെ ലൂ താൻ ഷൂട്ടുചെയ്യുന്ന ക്രൈമുകളിൽ കൈകടത്തലുകൾ നടത്തുന്നു. എക്സ്ക്ലൂസിവ് ന്യൂസുകൾക്കായി , കുറ്റകൃത്യങ്ങൾ സ്വയം സൃഷ്ടിക്കുന്നു. തുടർന്ന് അങ്ങോട്ട് , ഒരു സൈക്കോപാത്ത് വാർത്തൾക്കായി കാട്ടിക്കൂട്ടുന്ന , മനസാക്ഷിയെ മരവിക്കുന്ന , കാഴ്ചകാളാണ് കാണുന്നത്.

മികച്ചൊരു ക്രൈം ത്രില്ലർ കാണാം.

Suggestions

Name

Email *

Message *