സമീപകാലത്ത് ഇറങ്ങിയതിൽ ഏറ്റവും മികച്ച ഹൊറർ പടം. Malignant(2021)/മാലിഗ്നന്റ് (2021)

ഹൊറർ /ഇംഗ്ലീഷ്
1മണിക്കൂർ 53മിനിറ്റ്
6.3/10

ഈയടുത്ത് ഇതിനോളം ഒരു ഹൊറർ എക്സ്പീരിയൻസ് കിട്ടിയ ഒരു പടം ഇല്ലെന്ന് പറയുന്നതാണ് ശരി.കാര്യമായി ഒന്നും പ്രതീക്ഷിക്കാതെ കണ്ടു തുടങ്ങി കണ്ടുതീർന്നപ്പോ കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു പടം.കഥയിലേക്ക് വന്നാൽ :

മാഡിസൺ തന്റെ ഭർത്താവിന്റെ കൂടെ താമസിച്ചു വരുകയാണ്. കൂടാതെ അവൾ പ്രേഗ്നെന്റ് ആണ്. അങ്ങനെയിരിക്കെ ഒരു രാത്രി ആരോ ഒരാൾ അവളുടെ വീട്ടിൽ കേറി ഭർത്താവിനെ കൊല്ലുകയും മാഡിസൺ നെ ആക്രമിക്കുകയും ചെയ്യുന്നു. ആക്രമണത്തിൽ മാഡിസണ് കുഞ്ഞിനെ നഷ്ടപ്പെടുന്നു. അതിന് ശേഷം മാഡിസണ് ചിലരുടെയൊക്കെ മരണങ്ങൾ ഒരു വിഷൻ പോലെ മുൻകൂട്ടി കാണാൻ കഴിയുന്നു. ആ മരണങ്ങളൊക്കെ ശെരിക്കും സംഭവിക്കുകയും ചെയുന്നുണ്ട്.

എന്താണ് ഇതിന്റെ പിന്നിലുള്ള രഹസ്യം? ആരാണ് അവളെയും മറ്റുള്ളവരെയും ആക്രമിക്കുന്ന ആ രൂപം? എന്നി ചോദ്യങ്ങളുടെ ചുരുൾ അഴിക്കുന്നതാണ് ചിത്രം.
സ്പോയ്ലർ ആകുന്നത്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല ബാക്കി കണ്ടു തന്നെ എക്സ്പീരിയൻസ് ചെയ്തോളൂ.
നല്ല ഒരു വെറൈറ്റി കോൺസെപ്റ്റ് ചിത്രമാണ് മാലിഗ്നന്റ് . അടുത്തിടെ കണ്ട മികച്ച സിനിമകളിൽ ഒന്ന്. ഹൊറർ ആണെങ്കിലും അധികം പേടിക്കാനുള്ള എലമെന്റ്സ് ഒന്നുമില്ല. പക്ഷെ കാണുന്നവരെ ലാഗ് അടുപ്പിക്കാത്ത നമ്മുക്ക് ഊഹിക്കാൻ പോലും കഴിയാത്ത ഒരു കിടിലൻ കോൺസെപ്റ്റ് ആണ് ചിത്രത്തിനെ വേറിട്ടു നിർത്തുന്നത്. 

ക്ലൈമാക്സ് ട്വിസ്റ്റ് ഒകെ കിടിലൻ.പിന്നെ പ്രത്യേകം എടുത്തു പറയേണ്ടത് ബിജിഎം, ക്യാമറ ആണ്. കിടിലോൽകിടിലം. പിന്നെ ആക്ഷൻ രംഗങ്ങളും കൊള്ളാമായിരുന്നു. എല്ലാം കൊണ്ടും കിടിലൻ ഒരു ഹൊറർ എക്സ്പീരിയൻസ് ആയിരുന്നു.

ഹൊറർ ത്രില്ലർ മൂവീസ് ഇഷ്ടപ്പെടുന്നവർ കണ്ടു നോക്കുക.

Suggestions

Name

Email *

Message *