ട്വിസ്റ്റ്‌ കണ്ടു ഞെട്ടിയ സിനിമ - Incendies(2010)/ഇൻസെൻഡിസ് (2010)

ഡ്രാമ /ഫ്രഞ്ച്,ഇംഗ്ലീഷ്
2മണിക്കൂർ 10മിനിറ്റ്
8.3/10

ചില സിനിമകളുടെ ട്വിസ്റ്റ് നമ്മളെ ഞെട്ടിക്കാറില്ലേ.ആ ഒരു അനുഭവം ആയിരുന്നു ദേ ഈ പടം കണ്ടു കഴിഞ്ഞപ്പോൾ.ഒരുതരം മരവിപ്പ് എന്ന് പറയാം.

കഥയിലേക്ക് വന്നാൽ :

പ്രണയo തലയ്ക് പിടിച്ച കാലം ഒളിച്ചോട്ടംകൊണ്ട് എതിർപ്പുകളെ തരണം ചെയ്യാൻ കഴിയാതെ പോയ കാമുകന്റെ മരണം. ആഭ്യന്തരകലാപവും,ജയിൽ വാസവും, കൊടിയ പീഡനങ്ങളും,കവർന്നെടുത്ത യൗവനം .അതിനിടയിൽ അബു താരക് എന്ന പീഡകനിലൂടെ ഇരട്ടകുഞ്ഞുങ്ങൾക് ജന്മം നൽകുന്നു. 15 വരഷങ്ങൾക്ക് ശേഷം ജയിൽ മോചിതയായവൾ. മിച്ചം വന്ന ജീവിതം മെച്ചപ്പെട്ട രീതിയിൽ കെട്ടിപ്പടുത്തുയർത്തിയപ്പോൾ. മനസ്സിന്റെ ഉള്ളിലെ തീചൂളയിൽ കനലായി അവശേഷിച്ച തീ പെട്ടന്നൊന്ന് ആളിക്കത്തി. രണ്ടു വിഭാഗം മതസ്ഥരിൽ പെട്ടവരുടെ പ്രണയ പറുദീസയിൽ ഈറൻ ചോരയിൽ മൊട്ടിട്ട മകന്റെ തിരോധനം. ജീവിച്ചിരുന്ന കാലം മുഴുവൻ അവനു വേണ്ടി അലഞ്ഞു നടന്ന്.ജീവിതം നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം വിട്ടുപോയത് മിച്ചം . കാലങ്ങൾക്കുശേഷം അപ്രതീക്ഷിതമായി മകനെ കണ്ടു മുട്ടിയപ്പോൾ മകനെ കണ്ടത്തിയ സന്തോഷത്തിന് പകരം ലോകത്തൊരമ്മക്കും. ചിന്തയിലൂടെപോലും മിന്നിമറയാത്ത മനസാക്ഷിയെ പോലും ലജ്ജിപ്പിക്കുന്ന സത്യം തിരിച്ചറിയാൻ സാധിക്കുന്നതോടെ തകർന്നുപോയ നവാൻ മർവ്വൻ.

മരണത്തിനു മുൻപ് ഒരു വില്പത്രത്തിലൂടെ ജീവിച്ചിരിപ്പുള്ള തന്റെ കുട്ടികളുടെ അച്ഛനെ കുറിച്ചും. അവർ കാണാത്ത അവരുടെ സഹോദരനെക്കുറിച്ച് അവരെ കണ്ടെത്തി രണ്ട് കത്തുകൾ ഏൽപ്പിക്കാനുള്ള വിവരം ഇരട്ട കുട്ടികളായ മക്കളെ അറിയിക്കുന്നു . പ്രാചീനക്രൂരതയുടെ ആഘാതം ഏറ്റുവാങ്ങിയ അമ്മ നടന്ന വഴികളിലൂടെ മക്കൾ ഒന്ന് തിരിഞ്ഞു നടന്നപ്പോൾ.കാലം വിപ്ളവാത്മകമായ ഒരന്തരീക്ഷത്തിലേക്കവരെ ആനയിച്ചു അമ്മയുടെ ഭൂതകാലം ചികയാൻ തുടങ്ങിയതോടെ അമ്മയുടെ ജീവിതം അതിന്‍റെ വിഭിന്നമായ ചില മുഖങ്ങൾ അവർക് മുന്നിൽ വാതിൽ തുറക്കുന്നു.


Suggestions

Name

Email *

Message *