ലോകത്തിലെ ഏറ്റവും മികച്ച സൈക്കോ കില്ലർ മൂവി പരിചയപെട്ടാലോ.? I Saw The Devil (2010) /ഐ സോ ദി ഡെവിൾ (2010)

ത്രില്ലെർ /കൊറിയൻ
2മണിക്കൂർ 24മിനിറ്റ്.
7.8/10

ത്രില്ലെർ പ്രേമികളായ മലയാളി പ്രേക്ഷകർ ഒരു കാരണവശാലും മിസ്സ് ചെയ്യാൻ പാടില്ലാത്ത കിടിലൻ ഒരു കൊറിയൻ പടം.
സൈക്കോ ആയ വില്ലനും അതിനേക്കാൾ ഭീകരനായ നായകനും തമ്മിലുള്ള പോരാട്ടമാണ് പടം.ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ പടം കാണുക.

സിനിമ കാണുന്നതിന് മുൻപുള്ള നിയമപരമായ മുന്നറിയിപ്പ് : 

അതിക്രൂരമായ കൊലപാതക രംഗങ്ങളും രക്തം മരവിപ്പിക്കുന്ന കാഴ്ച്ചകളുമുള്ളതിനാൽ ഗർഭിണികളും കുട്ടികളും ദയവായി ഈ സിനിമ കാണാതിരിക്കുക
കഥയിലേക്ക് കടക്കുമ്പോൾ,

സ്ത്രീകളെ അതിക്രൂരമായ കൊലപാതകങ്ങൾ ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സീരിയൽ കില്ലർ, അതായിരുന്നു ക്യൂങ് ചുൽ. മനുഷ്യ മനസ്സാക്ഷിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ പൈശാചികമായ തുടർക്കൊലപാതകങ്ങളായിരുന്നു ക്യൂങിന്റെ വിനോദം. പൊലീസിന് അയാളെ പിടികൂടാൻ അത്രകാലമായിട്ടും സാധിച്ചിരുന്നില്ല. വിരമിച്ച പോലീസ് ചീഫിന്റെ മകൾ, ജൂ യോനിൻറെ കൊലപാതകം കഥയിലെ വഴിത്തിരിവാകുന്നു. കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയിലെ പ്രധാന ഏജന്റും ജൂ യോനിൻറെ പ്രതിശ്രുത വരനുമായിരുന്ന സൂ ഹ്യുൻ കൊലപാതകിയെ സ്വയം പിന്തുടർന്ന് പിടികൂടാൻ തീരുമാനിക്കുന്നു. തന്റെ പ്രതിശ്രുത വധു അനുഭവച്ചതിനെക്കാൾ കൂടുതൽ വേദന കൊലപാതകിയെക്കൊണ്ട് അനുഭവിപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയിൽ അയാൾ കൊലപാതകിയെ പിന്തുടരുന്നു.. 
പോലീസിന് പോലും കൊലയാളിയെ കിട്ടാത്ത സാഹചര്യത്തിൽ പ്രതിയെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തിൽ തന്റെ ജോലിയിൽ നിന്ന് ലീവ് എടുത്ത് അയാളെയും തേടി ഇറങ്ങുകയാണ് നായകൻ.

ത്രില്ലിംഗ് ആയ ഒട്ടനവധി നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രത്തിലുടനീളം വില്ലന്റെ മികച്ച പ്രകടനം കാണാമായിരുന്നു.
വില്ലൻ ചെയ്തുകൂട്ടിയ പ്രവർത്തികൾക്കെല്ലാം മറുവശം എന്നോണം നായകൻ പ്രതികാരത്തിന് ഇറങ്ങുന്നിടത്താണ് കഥയുടെ ത്രില്ലിങ്.

പടം കണ്ടിട്ട് അഭിപ്രായം പറയൂ...

പടത്തിന്റെ ട്രൈലെർ കണ്ടോളൂ.Suggestions

Name

Email *

Message *