ഇൻഡോനേഷ്യൻ മിന്നൽ മുരളി - Gundala(2019)/ഗുണ്ടാല (2019)

ആക്ഷൻ /ഇൻന്തോനേഷ്യൻ
2മണിക്കൂർ 3മിനിറ്റ്
6.3/10


മലയാളികളുടെ സൂപ്പർഹീറോ ആയ മിന്നൽ മുരളിയെ നമ്മൾ എല്ലാം കണ്ട്കാണുമല്ലോ.ലോകമെമ്പാടും ആരാധകരുള്ളവരാണല്ലോ ഈ സൂപ്പർഹീറോസ്.

ഹോളിവുഡിൽ ഒക്കേ കാണുന്ന പോലൊരു ഭീകര സൂപ്പർഹീറോ പടമല്ല ഇത്.റിയാലിസ്റ്റിക് ആയിട്ട് പറഞ്ഞുപോകുന്ന എന്നാൽ കഥയ്ക്ക് അത്രക്ക് ഇമ്പോർട്ടൻസ് ഉള്ളൊരു ഒരു സൂപ്പർഹീറോ പടം.


കഥയിലേക്ക് വന്നാൽ :

ഫാക്ട്ടറി തൊഴിലാളികളുടെ നേതാവായിരുന്നു നമ്മുടെ ഹീറോയുടെ അച്ഛൻ. അയാൾ ചില ചതികളിൽ പെട്ട് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട്ട് അവനെ നോക്കിയ അമ്മയും ഒരുനാൾ തന്നെ വിട്ടു പോവേണ്ട അവസ്ഥ വന്നു. പിന്നീട് ആ കൊച്ചു ബാലൻ തനിച്ചു ജീവിച്ചു തുടങ്ങുകയായിരുന്നു. പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല,പ്രത്യേകിച്ച് ആ നാട്ടിൽ.

എങ്ങും കൊള്ളയും കൊലപാതകങ്ങളും ആധിപത്യവും നിറഞ്ഞു നിൽക്കുന്ന നാടായിരുന്നു അവന്റേത്. ഇവർക്കിടയിൽ സത്യസന്ധൻ ആവുക എന്നത് മരണത്തിലേക്ക് ചിലപ്പോ നയിക്കും.അത്തരത്തിൽ നമ്മുടെ നായകൻ വളർന്നു വലുതാകുന്നു.

അതിനൊടൊപ്പം തന്നെ ആ നാട് കത്തിയേരിയാൻ തുടങ്ങി. ഗവണ്മെന്റ് ന് പോലും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. സാധാരണക്കാർ എവിടെയാണെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമല്ലോ. പക്ഷെ ഇവിടെ നരകത്തുല്യമായ അവസ്ഥയാണ് അവരെ ദിവസവും വേട്ടയാടുന്നത്.

ഇങ്ങനെയൊരു അവസ്ഥയിൽ കാഴ്ചക്കാരനുപോലും ഒരു സൂപ്പർഹീറോ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകും.


അങ്ങനെ നായകന്റെ അയൽപ്പക്കത്തുണ്ടാകുന്ന ഒരു പ്രശ്‌നത്തിൽ ഇടപെടേണ്ടി വന്നു. അതോടു കൂടി നായകന്റെ ജീവിതം തന്നെ മാറി മറഞ്ഞു. തന്റെ ഉള്ളിൽ എന്തോ ഒരു പവർ ഉണ്ടെന്നു തിരിച്ചറിഞ്ഞ നായകൻ ആ നാടിനെ രക്ഷിക്കാൻ ഇറങ്ങുന്നു.

വളരെ റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങൾ കൊണ്ട് ത്രിൽ അടിപ്പിക്കുന്നുണ്ട് പടം.പടം കണ്ടിട്ടില്ലാത്തവർ ഉറപ്പായും കാണാൻ ശ്രമിക്കുക.ഒരു വെറൈറ്റി സൂപ്പർഹീറോ പടം കാണാം നിങ്ങൾക്ക്.

Suggestions

Name

Email *

Message *